Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; മോഷ്ടാവ് വീടിനുള്ളിൽ കയറി നേരത്തെ തന്നെ ഒളിച്ചിരുന്നതായി സംശയം: തലസ്ഥാനത്ത് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന രണ്ട് ക്രിമിനലുകളെ കാണാനില്ല: ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; മോഷ്ടാവ് വീടിനുള്ളിൽ കയറി നേരത്തെ തന്നെ ഒളിച്ചിരുന്നതായി സംശയം: തലസ്ഥാനത്ത് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന രണ്ട് ക്രിമിനലുകളെ കാണാനില്ല: ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മണക്കാട്: തിരുവനന്തപുരം മണക്കാട് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് 100 പവൻ മോഷ്ടിച്ച കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വീട്ടുകാർ തിരുച്ചന്തൂരിൽ ക്ഷേത്ര ദർശനത്തിനത്തിന് പോകുന്നതിന് മുൻപേ മോഷ്ടാവ് വീട്ടിനുള്ളിൽ കടന്ന് ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടുകാർ പോകുന്നതിന്റെ തലേദിവസം ഉപനയന ചടങ്ങുകൾ നടന്നിരുന്നു. ഈ സമയത്ത് അതിഥികൾക്കിടയിലൂടെ കടന്നു കൂടിയ മോഷ്ടാക്കൾ വീട്ടിൽ ഒളിച്ചിരിക്കുകയും വീട്ടുകാർ പോയ സമയത്ത് മോഷണം നടത്തുകയും ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തൽ.

വലിയ തുറയിൽ മോഷണത്തിനിടെ വീട്ടമ്മയെ ബലാൽസംഗം ചെയ്ത പ്രതിയാണ് ഈ മോഷണവും നടത്തിയതെന്നാണ് സൂചന. ജൂലൈ ഏഴാം തിയതിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. ക്ഷേത്ര ദർശനത്തിനായി മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും തിരുച്ചന്തൂരിൽ പോയപ്പോഴായിരുന്നു വീട്ടിൽ മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇവർ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തലേ ദിവസം രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങ് വീട്ടിൽ നടന്നിരുന്നു, ഇതിൽ പങ്കെടുക്കാൻ നിരവധി അതിഥികൾ വീട്ടിൽ എത്തിയിരുന്നു.

ഈ തിരക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളിൽ സൂത്രത്തിൽ കടന്ന് കയറി ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ബലപ്രയോഗത്തിലൂടെ കതകുകൾ തകർത്തിട്ടില്ല, രണ്ടാം നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്തു കടന്നിരിക്കുന്നത്. ഇതാണ് ഇങ്ങനെയൊരു സംശയത്തിന് കാരണം. മാത്രമല്ല വീട്ടിലുണ്ടായിരുന്ന പഴങ്ങൾ കള്ളന്മാർ കഴിച്ചിട്ടുണ്ട്. തൊട്ടടുത്ത് വീടും കടകളുമുണ്ട്. ആരും തന്നെ മോഷണം നടന്ന ദിവസം വീട്ടിലേക്ക് ആരും കയറുന്നത് ശ്രദ്ധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മോഷ്ടാവ് വീട്ടിനുള്ളിൽ നേരത്തെ കയറിയതെന്ന് സംശയിക്കുന്നത്. പൊലീസ് സംശയിക്കുന്നയാൾ മുമ്പ് നടത്തിയിട്ടുള്ള മോഷണങ്ങൾക്കും സമാനസ്വഭാവമുണ്ട്.

വലിയതുറ സ്റ്റേഷൻ പരിധിയിൽ വീട്ടിൽ കയറി ഒളിച്ചിരുന്ന ശേഷം വൃദ്ധയെ ബലാൽസംഗം ചെയ്ത മോഷണം നടത്തിയ കേസിലെ പ്രതിയെയാണ് മണക്കാട് മോഷണക്കേസിലും സംശയിക്കുന്നത്. സ്വർണം വിൽക്കാൻ ഇയാൾക്ക് മറ്റൊരു മോഷ്ടാവിന്റെ സഹായവും ലഭിച്ചതായാണ് സംശം. തിരുവനന്തപുരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഈ രണ്ട് ക്രിമിനലുകളെയും ഇപ്പോൾ കാണാനില്ല. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഷാഡോ പൊലിസ് ഉൾപ്പെടെ വൻ സംഘമാണ് അന്വേഷിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ കറങ്ങി നടന്നു മോഷണം നടക്കുകയാണ് ഇയാളുടെ രീതി.

രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കള്ളന്മാർ കൊണ്ടുപോയത്. ക്ഷേത്രദർശനം കഴിഞ്ഞ് തിരികെ എത്തിയ കുടുംബം മുകളിലത്തെ നിലയിൽ എത്തിയപ്പോഴാണു രണ്ട് മുറികളിൽ മോഷണം നടന്നതായി കണ്ടത്. സുബ്രഹ്‌മണ്യന്റെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച 58.5 പവൻ ആഭരണങ്ങളും മകൻ രാമകൃഷ്ണന്റെ മുറിയിലെ അലമാരയിൽ നിന്നു 29 പവൻ സ്വർണവും നഷ്ടമായി. ബന്ധുക്കളുടെ ആഭരണങ്ങളും ഇതിൽ ഉണ്ടായിരുന്നു.

ബാങ്ക് ലോക്കറിലിരുന്ന ആഭരണങ്ങൾ ബാലസുബ്രഹ്‌മണ്യന്റെ മകനും എൻജീനീയറുമായ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങുമായി ബന്ധപ്പെട്ടാണ് എടുത്തത്. ബാങ്ക് ലോക്കറിൽ നിന്നു മൂന്നു ദിവസം മുൻപാണ് ആഭരണങ്ങൾ എടുത്തത്. ബുധനാഴ്ച ചടങ്ങു കഴിഞ്ഞെങ്കിലും ആഭരണങ്ങൾ തിരിച്ചു ലോക്കറിലേക്കു മാറ്റാനായില്ല. വ്യാഴാഴ്ച രാവിലെ തന്നെ കുടുംബം ക്ഷേത്രദർശനത്തനായി തിരുച്ചെന്തൂരിലേക്ക് പോയി. തിരുച്ചെന്തൂരിൽ നിന്ന് എത്തിയ ഉടൻ ആഭരണങ്ങൾ ബാങ്കിലേക്കു മാറ്റാനിരിക്കയായിരുന്നു. എന്നാൽ തിരികെ എത്തിയപ്പോൾ സകലതും മോഷണം പോയ അവസ്ഥയിലായിരുന്നു.

ഉടൻ തന്നെ സംഭവം പൊലീസിൽ അറിയിച്ചു. പൊലീസെത്തി പരിശോധന നടത്തി. മോഷണരീതി പരിശോധിക്കുമ്പോൾ കവർച്ച നടത്തിയതു പ്രഫഷനൽ മോഷ്ടാവ് അല്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വീടുമായി അടുത്ത ബന്ധമുള്ള ആരോ ആണെന്നാണ് പൊലീസിന്റെ നിഗമനം. ഇത്രയേറെ ആഭരണങ്ങൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കാര്യം കൃത്യമായി അറിയുന്ന ആളാണു മോഷ്ടാവെന്ന് പൊലീസിൽ പറയുന്നു. സ്വർണമല്ലാതെ മറ്റൊന്നും ഈ വീട്ടിൽ നിന്നും മോഷണം പോയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP