Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

'അയാളെ ഞങ്ങൾ കൊല്ലും; തീർച്ചയായും കൊലപ്പെടുത്തും; ലോറൻസ് ബിഷ്‌ണോയ് ഒരിക്കലും മാപ്പ് നൽകില്ല എന്നാണ് പറയുന്നത്'; കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിൽ സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണിയുമായി ഗോൾഡി ബ്രാർ

'അയാളെ ഞങ്ങൾ കൊല്ലും; തീർച്ചയായും കൊലപ്പെടുത്തും; ലോറൻസ് ബിഷ്‌ണോയ് ഒരിക്കലും മാപ്പ് നൽകില്ല എന്നാണ് പറയുന്നത്'; കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിൽ സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണിയുമായി ഗോൾഡി ബ്രാർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണിയുമായി കാനഡയിലെ അധോലോക നേതാവ് ഗോൾഡി ബ്രാർ. സൽമാൻ ഖാനെ തീർച്ചയായും കൊലപ്പെടുത്തുമെന്നാണ് ഗോൾഡി ബ്രാർ പറയുന്നത്. സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് ഇയാൾക്കെതിരേയും മറ്റൊരു അധോലോക നേതാവായ ലോറൻസ് ബിഷ്ണോയിക്കെതിരേയും മുംബൈ പൊലീസ് ഈ വർഷം കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു ഗോൾഡി ബ്രാർ വധഭീഷണി ഉയർത്തിയത്. 1998 ൽ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിൽ ബിഷ്‌ണോയ് വിഭാഗത്തിനോട് സൽമാൻ മാപ്പ് പറയണമെന്നാണു ഗോൾഡി ബ്രാറിന്റെ ആവശ്യം. ബിഷ്‌ണോയ് വിഭാഗം വിശുദ്ധമായി കാണുന്ന മൃഗമാണ് കൃഷ്ണമൃഗം.

ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയതായും ഇനി സൽമാൻ ഖാനെ വധിക്കുമെന്നുമാണു ഗോൾഡി ബ്രാർ പറഞ്ഞത്. ''സൽമാനെ വധിക്കുന്നത് ജീവിതലക്ഷ്യമാണ്. സൽമാൻ ഖാന് മാപ്പുനൽകില്ലെന്ന് ലോറൻസ് ബിഷ്‌ണോയ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സൽമാന് എതിരായ മാത്രം കാര്യമല്ല. ശത്രുക്കൾക്ക് എതിരെ ജീവനുള്ള കാലം വരെയും പോരാടും. സൽമാൻ ഞങ്ങളുടെ ലക്ഷ്യമാണ്. ശ്രമിച്ചുകൊണ്ടേയിരിക്കും. വിജയിച്ചുകഴിയുമ്പോൾ നിങ്ങളത് അറിയും'' ഗോൾഡി ബ്രാർ പറഞ്ഞു.

സൽമാൻ ഖാനെ ഉന്നംവച്ചിട്ടുണ്ടെന്ന് എൻഐഎയോട് നിലവിൽ ജയിലിൽ കഴിയുന്ന സംഘത്തലവൻ ലോറൻസ് ബിഷ്‌ണോയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിദ്ദു മൂസേവാലയെ കൊന്നത് താനാണെന്നും അഭിമുഖത്തിൽ ഗോൾഡി ബ്രാർ സമ്മതിച്ചു. ''സിദ്ദു മൂസേവാല അഹംഭാവമുള്ള ആളായിരുന്നു. രാഷ്്ട്രീയമായും സാമ്പത്തികമായുമുള്ള മേൽക്കൈ അദ്ദേഹം മുതലെടുത്തിരുന്നു. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുക എന്നത് ആവശ്യമായിരുന്നു'' ഗോൾഡി ബ്രാർ പറഞ്ഞു.

സതീന്ദർ സിങ് ബ്രാർ എന്ന ഗോൾഡി ബ്രാർ ഇപ്പോൾ കാനഡയിൽ ഒളിവിലാണ്. സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയതിനു പിന്നിൽ താനാണെന്നും അയാൾ മാപ്പർഹിക്കാത്ത തെറ്റുകൾ ചെയ്തെന്നും ബ്രാർ ദേശീയ മാധ്യമത്തിന് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സൽമാൻ ഖാനോട് ക്ഷമിക്കില്ലെന്നാണ് ഇയാൾ ഇപ്പോൾ പറയുന്നത്.

''അയാളെ ഞങ്ങൾ കൊല്ലും. തീർച്ചയായും കൊലപ്പെടുത്തും. ഭായി സാബ് (ലോറൻസ് ബിഷ്‌ണോയ്) ഒരിക്കലും മാപ്പ് (സൽമാന്) നൽകില്ല എന്നാണ് പറയുന്നത്. ബാബ കരുണ കാണിക്കണമെങ്കിൽ അദ്ദഹത്തിന് കരുണ തോന്നണം- ഗോൾഡി ബ്രാർ പറഞ്ഞു.

ഞാൻ നേരത്തേ പറഞ്ഞതുപോലെ സൽമാൻ ഖാൻ മാത്രമല്ല, നമ്മുടെ എല്ലാ ശത്രുക്കളെയും വകവരുത്താനുള്ള ശ്രമം ജീവിച്ചിരിക്കുന്നേടത്തോളം തുടരും. സൽമാന് ഞങ്ങളുടെ ഇരയാണ്. അതിൽ ഞങ്ങൾ വിജയിക്കും- ഗോൾഡി ബ്രാർ പറഞ്ഞു.

ലോറൻസ് ബിഷ്‌ണോയ് എന്ന ഗുണ്ടാസംഘ തലവൻ നിലവിൽ ജയിലിലാണ്. തന്റെ ജീവിത ലക്ഷ്യം സൽമാനെ കൊല്ലുക എന്നതാണെന്ന് ഇയാൾ നേരത്തെ പറഞ്ഞിരുന്നു. സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയതിന് മാർച്ചിൽ ലോറൻസ് ബിഷ്‌ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു.

കുറച്ച് കാലങ്ങളാണ് ലോറൻസ് ബിഷ്ണോയി സൽമാനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. ബിഷ്‌ണോയി സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലിൽ കഴിയുന്ന ലോറൻസ്, ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ.)വെളിപ്പെടുത്തിയിരുന്നു.

1998-ൽ സൽമാൻഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു. ബിഷ്‌ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാൽ സൽമാനെ വധിക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ തന്റെ സഹായി സമ്പത്ത് നെഹ്റ, സൽമാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറൻസ് വെളിപ്പെടുത്തി. സമ്പത്ത് നെഹ്റയെ ഹരിയാണ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു.

ജീവനു ഭീഷണിയുള്ളതിനാൽ സൽമാൻഖാന് വൈ പ്ലസ് സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്‌ണോയി നിലവിൽ തിഹാർ ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP