Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ പോകുന്നു'; ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ കുറ്റക്കാരായവരെ കുറിച്ചോ ഒന്നുമില്ല; ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും കുറിപ്പിൽ ഇല്ലെന്ന് കോട്ടയം എസ് പി; സമഗ്ര അന്വേഷണത്തിനു ക്രൈം ബ്രാഞ്ചും

'ഞാൻ പോകുന്നു'; ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ കുറ്റക്കാരായവരെ കുറിച്ചോ ഒന്നുമില്ല; ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും കുറിപ്പിൽ ഇല്ലെന്ന് കോട്ടയം എസ് പി; സമഗ്ര അന്വേഷണത്തിനു ക്രൈം ബ്രാഞ്ചും

അമൽ രുദ്ര

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു എന്നും ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും കുറിപ്പിൽ ഉണ്ടായിരുന്നില്ലെന്നും കോട്ടയം എസ്‌പിയുടെ വെളിപ്പെടുത്തൽ. വിദ്യാർത്ഥിനിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. 'ഞാൻ പോകുന്നു ' എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്.

ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ കുറ്റക്കാരായ ആരെയെങ്കിലും കുറിച്ചോ കുറിപ്പിൽ വിവരങ്ങൾ ഉണ്ടായിരുന്നില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും ക്രൈം ബ്രാഞ്ച് നല്ല നിലയിൽ അന്വേഷണം നടത്തുമെന്നും കോട്ടയം എസ്‌പി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ ഫുഡ് ടെക്‌നോളജി രണ്ടാംവർഷ വിദ്യാർത്ഥിയായ ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന് അദ്ധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വെച്ചിരുന്നു. വകുപ്പ് മേധാവി ശ്രദ്ധയെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് മറ്റുള്ളവർ ഭക്ഷണത്തെ കഴിക്കാൻ പോയ സമയത്ത് ശ്രദ്ധ ആത്മഹത്യ ചെയ്യുന്നത്. എച്ച്ഒഡിയുടെ റൂമിൽ നിന്ന് പുറത്തിറങ്ങി വന്ന ശ്രദ്ധ ആത്മഹത്യ ചെയ്യുമെന്ന് സൂചന നൽകിയിരുന്നതായും സഹപാഠികൾ പറഞ്ഞു. ശ്രദ്ധയെ ആത്മഹത്യയെ തുടർന്ന് കനത്ത പ്രതിഷേധമാണ് നടന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ,മന്ത്രി വിഎൻ വാസവനുമായി നടന്ന ചർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ ഇന്നലെ സമരം പിൻവലിച്ചതായി അറിയിക്കുകയായിരുന്നു.

അതേസമയം ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ക്രെംബ്രാഞ്ച് അന്വേഷണത്തിൽ നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ പിതാവ് പ്രതികരിച്ചിരുന്നു.  മകൾ മരിച്ചതിന്റെ കാരണമറിയണം. അതിനു നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

''ഞങ്ങളുടെ കുട്ടി ഉച്ചവരെ ഹാപ്പിയായിരുന്നു. അതിന്റെ മെസേജുകളൊക്കെ അയച്ചിട്ടുണ്ട്. ആ ഒരു മണിക്കൂറിനുശേഷം കൊച്ചിന് മരിക്കണമെന്ന് കൂട്ടുകാരോട് പറയണമെന്നുണ്ടെങ്കിൽ ആ കാബിനിൽ നിന്നിറങ്ങിയപ്പോൾ ഒരു സംഭവം അവിടെ ഉണ്ടായിട്ടുണ്ട്. അതെന്താണെന്ന് ഞങ്ങൾക്കറിയണം. അതിനെതിരെ കടുത്ത നടപടി എടുക്കണം. ശക്തമായി തന്നെ മുന്നോട്ട് പോകും. അതിനുള്ള മറുപടി അവർ തന്നേ മതിയാകൂ'' -അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ അടുത്ത നടപടി സ്വീകരിക്കുമെന്നും കോടതിയെ ഉൾപ്പെടെ സമീപിക്കുമെന്നും വിദ്യാർത്ഥിനിയുടെ പിതാവ്  പറഞ്ഞു. കോളജിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചില്ല. അത് പരിശോധിച്ചിരുന്നെങ്കിൽ അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമായിരുന്നു. എന്നാൽ, വീട്ടിൽ ആരൊക്കെ വന്നെന്ന് സി.സി ടി.വി ദൃശ്യങ്ങളിലൂടെ അവർ പരിശോധിച്ചു. ഇതുവരെ നടന്ന അന്വേഷണം മാനേജ്മെന്റിന് അനുകൂലമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. ജൂൺ ഒന്നിനു രാവിലെ കോളജിലേക്കുപോയ വിദ്യാർത്ഥിനി അന്ന് രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോട് പറഞ്ഞു. ഉച്ചക്ക് വകുപ്പ് മേധാവിയുടെ മുറിയിൽ കയറുന്നതുവരെ വിദ്യാർത്ഥിനി സന്തോഷവതി ആയിരുന്നുവെന്നു കൂട്ടുകാരികൾ പറഞ്ഞതായും അദ്ദേഹം മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP