Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറിടിച്ചത് ഷാജി ദാമോദരനെ അല്ല; ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാക്കി ഷാജി ദാമോദരന്റെ മരണം; കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും കൊല്ലപ്പെടുന്ന രണ്ടാമത്തെയാളെന്ന് ആരോപണം, പ്രതിയെ കണ്ടെത്താൻ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കാതെ പൊലിസ്; സർവ്വത്ര ദുരൂഹത

കാറിടിച്ചത് ഷാജി ദാമോദരനെ അല്ല; ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാക്കി ഷാജി ദാമോദരന്റെ മരണം; കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും കൊല്ലപ്പെടുന്ന രണ്ടാമത്തെയാളെന്ന് ആരോപണം, പ്രതിയെ കണ്ടെത്താൻ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കാതെ പൊലിസ്; സർവ്വത്ര ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പരുക്കേറ്റ് അബോധാവസ്ഥയിലായത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെയാണ് പാപ്പിനിശേരി സ്വദേശി ഷാജി ദാമോദരന്റെ അന്ത്യം. സംഭവം നടന്ന് 21 ദിവസം പിന്നിട്ടിട്ടും അതിനു പിന്നിലെ ദുരൂഹതയുടെ കെട്ടഴിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ലോറി ഡ്രൈവർ ജിന്റോയെ കുത്തി കൊലപ്പെടുത്തിയ സ്ഥലത്തിനടുത്താണ് ഷാജിയെയും പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് കഴിഞ്ഞ മാസം 17 ന് പുലർച്ചെ മൂന്ന് മണിക്ക് പരുക്കേറ്റ നിലയിൽ പൊലിസ് കണ്ടെത്തിയത്. പഴയ ബസ് സ്റ്റാൻഡിന് സമീപത്ത ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിൽ വച്ചാണ് ജിന്റോ അക്രമിക്കപ്പെട്ടത്. തലയ്ക്കടിയേറ്റു അതീവഗുരുതരമായ അവസ്ഥയിലായിരുന്നു ഷാജി. തലയ്ക്ക് ആഴത്തിലേറ്റ മുറിവാണ് ഷാജി അബോധവസ്ഥയിലാകാനും മരണമടയാനും കാരണമെന്ന് ചികിത്സിച്ച ഡോക്ടർമാർ പൊലിസിന് റിപോർട്ട് നൽകിയിട്ടുണ്ട്.

മാത്രമല്ല സംഭവ ദിവസം പാപ്പിനിശേരിയിൽ നിന്നും റോഡരികിൽ നിൽക്കവേ കാറിടിച്ചു പരുക്കേറ്റ ഷാജിയെ അതേ കാറിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ കൊണ്ടു വരികയും ഇതിനിടെയിൽ കാർ യാത്രക്കാർ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്നുമാണ് സുഹൃത്തായ കരേറ്റ സ്വദേശി സി. മമ്മുട്ടി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് നൽകിയ പരാതി. എന്നാൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ കാറിടിച്ചു പരുകേറ്റത് ഷാജിക്കല്ല മറ്റൊരാൾക്കാണെന്ന് വ്യക്തമാവുകയായിരുന്നു.

ഇയാൾക്ക് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ കാർ യാത്രക്കാർ തന്നെ മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമായിരുന്നു.. ഇതോടെയാണ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് ബോധരഹിതനായി കണ്ടെത്തുകയും പൊലിസ് ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ ന്യൂറോ ഐ.സി.യുവിലും പ്രവേശിപ്പിച്ചത്. സംഭവത്തിന് ശേഷം ബോധം വരാത്തതിനെ തുടർന്ന് ഷാജിയുടെ മൊഴിയെടുക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല.

ജിന്റോയെപ്പോലെ ഷാജിയും കൊല്ലപ്പെട്ടതാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപണമുന്നയിച്ചിരിക്കെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ക്യാമറകളും പൊലിസ് പരിശോധിക്കാൻ തയ്യാറായിട്ടില്ല. കണ്ണൂരിലെ ഓൺലൈൻ മാധ്യമരംഗത്ത് സജീവ സാന്നിധ്യമായ ഷാജി ദാമോദരൻ നേരത്തെ പ്രാദേശിക ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ നാടകകലാകാരനായ ഇദ്ദേഹം ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ പയ്യാമ്പലത്ത് സംസ്‌കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP