Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

ഓൺലൈൻ ജോലിയാണെന്നും ഒരു ഇൻവെസ്റ്റുമെന്റും വേണ്ടെന്നു പറഞ്ഞ് ജോലി ലഭിച്ചു; ഓൺലൈൻ ജോലി ചെയ്യുന്നവർ കരുതിയിരിക്കുക; യുവതിക്ക് നഷ്ടമായത് 25ലക്ഷം; സംഘം ടെലഗ്രാമിലൂടെ ഓഫറുമായി വന്ന് തട്ടുന്നത് ലക്ഷങ്ങൾ; ആദ്യം ചില്ലറ കിട്ടും പിന്നെ ലക്ഷങ്ങൾ പോകും

ഓൺലൈൻ ജോലിയാണെന്നും ഒരു ഇൻവെസ്റ്റുമെന്റും വേണ്ടെന്നു പറഞ്ഞ് ജോലി ലഭിച്ചു; ഓൺലൈൻ ജോലി ചെയ്യുന്നവർ കരുതിയിരിക്കുക; യുവതിക്ക് നഷ്ടമായത് 25ലക്ഷം; സംഘം ടെലഗ്രാമിലൂടെ ഓഫറുമായി വന്ന് തട്ടുന്നത് ലക്ഷങ്ങൾ; ആദ്യം ചില്ലറ കിട്ടും പിന്നെ ലക്ഷങ്ങൾ പോകും

ജംഷാദ് മലപ്പുറം

മലപ്പുറം: ഓൺലൈൻ ജോലിയാണെന്നും ഒരു ഇൻവെസ്റ്റുമെന്റും വേണ്ടെന്നു പറഞ്ഞ് ജോലി ലഭിച്ചു. ദിവസം ഒന്നോ രണ്ടോ മണിക്കൂർ സമയം മാത്രം ചെലവഴിച്ചാൽ നിങ്ങൾക്ക് ആയിരങ്ങൾ ലഭിക്കുമെന്നായിരുന്നു ഓഫർ. ആദ്യദിനങ്ങളിൽ സമാനമായ തുക ലഭിക്കുകയും ചെയ്തു. അവസാനം മലപ്പുറത്തെ യുവതിക്കു നഷ്ടമായതു 25ലക്ഷം രൂപ. തനിക്കു നഷ്ടമായതു ആകെയുണ്ടായിരുന്ന സമ്പാദ്യമായ സ്വർണം പണയംവെച്ചും, കടംവാങ്ങിയും നൽകിയ പണമാണെന്നും ജീവിക്കാൻ ഗത്യന്തരമില്ലാതെ താൻ പെരുവഴിയിലായ സാഹചര്യമാണെന്നും യുവതി പറയുന്നു.

വലിയ തുക ലഭിക്കാൻ ഗ്യാരണ്ടി എമൗണ്ട് വേണമെന്നു പറഞ്ഞതു ഇത്രയും തുക സംഘം തട്ടിയെടുത്തതെന്നും പിന്നീട് ടാക്‌സും അടക്കണമെന്നും പറഞ്ഞു ബന്ധപ്പെട്ടുവെന്നും യുവതി പറഞ്ഞു. തട്ടിപ്പുസംഘം മെസ്സേജുകളയക്കുന്നതും ബന്ധപ്പെടുന്നതുമെല്ലാം ടെലഗ്രാം വഴിയാണ്. ഇതിനാൽ തന്നെ ഇവരെ ബന്ധപ്പെടാനോ ഉറവിടം കണ്ടെത്താനോ പറ്റാത്ത സാഹചര്യമുണ്ടെന്നും യുവതി പറഞ്ഞു.

ഒരു ഇൻവെസ്റ്റുമെന്റുംവേണ്ടെന്നു പറഞ്ഞാണു ജോലി ലഭിച്ചത്. വീട്ടിൽ ഇരുന്നു ഒന്നോരണ്ടോ മണിക്കൂർ ജോലിചെയ്തു സ്ഥാപനങ്ങൾക്കു ഓൺലൈനിലൂടെ റേറ്റിങ് കൊടുക്കലാണു ജോലിയെന്നാണ് പറഞ്ഞത്. ചെയ്യുന്ന ജോലിക്കു കമ്മീഷനായാണു പണം ലഭിക്കുകയെന്നാണ് പറഞ്ഞത്. ഇതു പ്രകാരം ടെലഗ്രാമിലൂടെ ഇവർ ഒരു ലിങ്ക് അയച്ചു നൽകി.

ഇതിൽ ഇപ്പോൾ നിങ്ങൾ രജിസ്്റ്റർ ആയിട്ടുണ്ടെന്നും ഇപ്പോൾ നിങ്ങൾക്ക് ജോലിചെയ്യാൻ 10500രൂപ ഞങ്ങൾ ക്രഡിറ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ഇതിൽ 28 ടാസ്‌ക് ആണു ജോലിയുടെ ഭാഗമായി ചെയ്യാനുണ്ടായിരുന്നത്. ഇത് ചെയ്തു കഴിഞ്ഞപ്പോൾ 700രൂപ തനിക്ക് കമ്മീഷനായി ലഭിച്ചു. ആദ്യതവണ 10.500രൂപ ക്രഡിറ്റ് ചെയ്തത് കമ്പനിയാണെന്നും ഇനി സ്വന്തമായി പണമിട്ട് ചെയ്യാനും പറഞ്ഞു. ആദ്യ ജോലിയിൽ തന്നെ 700രൂപ കമ്മീഷനായി ലഭിച്ചതോടെ സംഭവം തട്ടിപ്പില്ലെന്നു കരുതി.

സമാനമായി ദിവസവും 10,500രൂപ ഇൻവെസ്്റ്റ് ചെയ്തു ജോലിചെയ്താൽ ദിവസവും സമാനമായ വരുമാനമുണ്ടാകുമെന്ന് അറിയിച്ചു. രണ്ടാംതവണ ഇൻവെസ്റ്റ് ചെയ്തപ്പോൾ 22,000രൂപ ലഭിച്ചു. തുടർന്നു പണവും ഇൻവെസ്റ്റ് ചെയ്തു അതിൽനിന്നും സമാനമായ കമ്മീഷനുകൾ ലഭിച്ചു തുടങ്ങി. 44,000രൂപവരെ തനിക്കു കിട്ടി. പിന്നീടാണ് വലിയ ടാസ്‌കുകൾ വന്നത്. മൂന്നു ലക്ഷംരൂപയുടെ ടാസ്‌കാണു പിന്നീടു വന്നത്. എന്നാൽ ഈ തുക താൻ അടച്ചെങ്കിലും ഈതുകയും കമ്മീഷനും തിരിച്ചു ലഭിച്ചില്ല.

വീണ്ടും ടാസ്‌കുകൾ ഉണ്ടെന്നും മുഴുവൻ ടാസ്‌കുകളും പൂർത്തീകരിച്ചാലെ പണം പിൻവലിക്കാൻ കഴിയുവെന്നാണു ഇവർ അറിയിച്ചത്. ഇതിനാൽ ഇവർ ആവശ്യപ്പെട്ട പ്രകാരം തുടർന്നുള്ള വലിയ ടാസ്‌കുളിലേക്കും പണം അടച്ചു. ഇവയൊന്നും പിൻവലിക്കാൻ കഴിയാത്ത രീതിയിൽ പിടിച്ചുവെക്കുകയായിരുന്നു. പിന്നീട് പല കാരണങ്ങൾ പറഞ്ഞു കൂടുതൽ പണം ആവശ്യപ്പെടുകയല്ലാതെ തനിക്കു ലഭിക്കാനുള്ള തുക നൽകിയില്ലെന്നും യുവതി പറഞ്ഞു. എന്നാൽ ഇവരുമായി കോൺടാക്ട് ചെയ്യാനുള്ള ഫോൺ നമ്പറുകൾ ഒന്നും തന്നെ തരുന്നില്ലെന്നും ടെലഗ്രാം വഴിമാത്രമാണ് കോൺടാക്ടെന്നും യുവതി പറഞ്ഞു.

ടെലഗ്രാം ഗ്രൂപ്പിലുള്ള ഭൂരിഭാഗം പേരും ഹിന്ദി, തമിഴ് സംസാരിക്കുന്നവവരാണെന്നും ഇവരിൽ പലരും അവർക്കു പണം ലഭിച്ചതായി പറഞ്ഞെങ്കിലും അവർ ഒറിജിനൽ വ്യക്തികൾ തന്നെയാണോയെന്നും താൻ ഇപ്പോൾ സംശയിക്കുന്നതായി യുവതി പറഞ്ഞു. ഓൾ ഇന്ത്യ ഫിഷർമെൻ ആൻഡ് കോസ്റ്റൽ ഫെഡറേഷൻ എന്ന സംഘടയാണിപ്പോൾ യുവതിക്കുവേണ്ട നിയമസഹായം നൽകുന്നത്. മലപ്പുറം ജില്ലാപൊലീസ് മേധാവിക്കു നിലവിൽ പരാതി നൽകിയിട്ടുണ്ട്.

അതോടൊപ്പം തന്നെ നിയമപരമായി യുവതിയുടെ പണം തിരിച്ചുലഭിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തിവരികയാണെന്നും ഓൾ ഇന്ത്യ ഫിഷർമെൻ ആൻഡ് കോസ്റ്റൽ ഫെഡറേഷൻ സെൻട്രൽ ക്മ്മിറ്റി കൺവീനർ സുജിത്ത് എസ് തിരുവമ്പാടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP