Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടബാധ്യതകളുടെ പേരിൽ തർക്കം; മുഖത്ത് അടിച്ചു; താഴെവീണ യുവതിയെ ചവിട്ടി അവശനിലയിലാക്കി; വീട്ടുകാരെ അറിയിച്ചത് കുളിമുറിയിൽ വീണു ബോധം നഷ്ടപ്പെട്ടെന്ന്; ആശുപത്രിയിലെത്തിക്കുംമുമ്പെ മരണം; ഹോട്ടലിൽ യുവതിയെ മർദിച്ചുകൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കടബാധ്യതകളുടെ പേരിൽ തർക്കം; മുഖത്ത് അടിച്ചു; താഴെവീണ യുവതിയെ ചവിട്ടി അവശനിലയിലാക്കി; വീട്ടുകാരെ അറിയിച്ചത് കുളിമുറിയിൽ വീണു ബോധം നഷ്ടപ്പെട്ടെന്ന്; ആശുപത്രിയിലെത്തിക്കുംമുമ്പെ മരണം; ഹോട്ടലിൽ യുവതിയെ മർദിച്ചുകൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കേസിലെ പ്രതി തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ ജെസിൽ ജലീലിനെ (36) എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ രണ്ടു ദിവസം മുൻപാണു പാലക്കാട് തിരുനെല്ലായി സ്വദേശിയായ ലിൻസിയെ അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് യുവതി മരിച്ചു.

തുടർന്ന് എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. പ്രതിയും യുവതിയും ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇവരുടെ വിദേശയാത്ര, കടബാധ്യതകൾ എന്നിവ പറഞ്ഞു തർക്കമുണ്ടായപ്പോൾ ജെസിൽ യുവതിയെ മുഖത്ത് അടിച്ചു. താഴെവീണ യുവതിയെ ചവിട്ടി അവശനിലയിലാക്കി.

ബോധരഹിതയായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടുകാരെ ഫോണിൽ വിളിച്ചു കുളിമുറിയിൽ വീണു ബോധംനഷ്ടപ്പെട്ടതായി പറഞ്ഞു. പിന്നീട് വീട്ടുകാർ വന്നു ആശുപത്രിയിലേക്കു കൊണ്ടുപോവും വഴിയായിരുന്നു മരണം. തലയ്‌ക്കേറ്റ ക്ഷതമാണു മരണകാരണം.

ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കൊലപാതകം. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടിൽ പോൾസന്റെയും ഗ്രേസിയുടെയും മകൾ ലിൻസിയെ (26) ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതി മരിച്ചു.

ലിൻസിയുടെ സഹോദരി പ്രിൻസി. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് രാവിലെ 9 മണിക്ക് പാലക്കാട് ചക്കാന്തറ സെന്റ് റാഫേൽ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌കരിക്കും. എസ്എച്ച്ഒ സനീഷ്, എസ്‌ഐമാരായ എയിൻ ബാബു, ഫൈസൽ, രാജേഷ് കെ.ചെല്ലപ്പൻ, എഎസ്‌ഐ സിമി, ഷിഹാബ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP