Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളെ സിനിമ നടിയാക്കാൻ ശരീര വളർച്ച കൂട്ടുന്നതിന് ഹോർമോൺ ഗുളികകൾ നൽകി; കഴിക്കാൻ വിസമ്മതിച്ചതിന് അമ്മ ഉപദ്രവിച്ചു; നിർമ്മാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ ആവശ്യപ്പെട്ടു; 16കാരിയെ മോചിപ്പിച്ചു; പരാതിയിൽ കേസെടുത്ത് പൊലീസ്

മകളെ സിനിമ നടിയാക്കാൻ ശരീര വളർച്ച കൂട്ടുന്നതിന് ഹോർമോൺ ഗുളികകൾ നൽകി; കഴിക്കാൻ വിസമ്മതിച്ചതിന് അമ്മ ഉപദ്രവിച്ചു; നിർമ്മാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ ആവശ്യപ്പെട്ടു; 16കാരിയെ മോചിപ്പിച്ചു; പരാതിയിൽ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വിശാഖപട്ടണം: പതിനാറു വയസ്സുകാരിയായ മകളെ സിനിമ നടിയാക്കി മാറ്റാൻ നാല് വർഷത്തോളം നിർബന്ധിച്ച് ഹോർമോൺ ഗുളികകൾ കഴിപ്പിക്കുകയും നിർമ്മാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന പരാതിയിൽ അമ്മയ്ക്ക് എതിരെ കേസെടുത്തു. അമ്മയുടെ ചൂഷണത്തിന് ഇരയായ ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയായ പതിനാറുകാരിയെ ബാലാവകാശ കമ്മിഷൻ ഇടപെട്ട് മോചിപ്പിച്ചു.

സിനിമയിൽ അഭിനയിപ്പിക്കുന്നതിനു വേണ്ടി വർഷങ്ങളായി അമ്മ ശരീരവളർച്ചയ്ക്കുള്ള ഹോർമോൺ ഗുളികകൾ നൽകിയിരുന്നുവെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആന്ധ്രാപ്രദേശിലെ ബാലാവകാശ കമ്മിഷൻ ഇടപെട്ടാണ് പെൺകുട്ടിയെ മോചിപ്പിച്ചത്.

കഴിഞ്ഞ നാലു വർഷമായി പെൺകുട്ടി ശരീരവളർച്ച കൂട്ടുന്നതിനുള്ള ഹോർമോൺ ഗുളികകൾ കഴിച്ചിരുന്നു. അവസാനം പെൺകുട്ടി വ്യാഴാഴ്ച ചെൽഡ് ലൈനിൽ വിളിച്ച് പരാതി പറയുകയായിരുന്നു. ഈ ഗുളികകളുടെ പാർശ്വഫലം മൂലമുണ്ടാകുന്ന വേദന താങ്ങാനാകുന്നില്ലെന്നാണ് പെൺകുട്ടി അറിയിച്ചത്. വിവരം അറിഞ്ഞ് ബാലവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയായിരുന്നു.

വെള്ളിയാഴ്ചയാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ പെൺകുട്ടിയുടെ വീട്ടിലെത്തി അവളെ കൊണ്ടുപോയത്. വ്യാഴാഴ്ചയാണ് പെൺകുട്ടി ബാലാവകാശ കമ്മിഷനിൽ വിളിച്ച് പരാതി നൽകിയതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കേസാലി അപ്പാറാവും അറിയിച്ചു.

ആദ്യം 112ൽ വിളിച്ച് പെൺകുട്ടി സഹായം തേടിയെങ്കിലും അവർ പ്രതികരിച്ചില്ല. പിന്നീടാണ് ചൈലഡ്‌ലൈൻ നമ്പറായ 1098ൽ വിളിച്ച് പെൺകുട്ടി സഹായം അഭ്യർത്ഥിച്ചതെന്നും അപ്പാറാവും അറിയിച്ചു. ബാലാവകാശ കമ്മിഷൻ പൊലീസിനെയും വിവരം ധരിപ്പച്ചതോടെ കേസെടുത്തതായി പൊലീസും അറിയിച്ചു.

'ശരീരവളർച്ച കൂട്ടുന്നതിനായി ചില ഗുളികകൾ കൂടുതൽ അളവിൽ അമ്മ നൽകിവന്നു. ആ ഗുളികകൾ കഴിക്കുമ്പോഴൊക്കെ ഞാൻ അബോധാവസ്ഥയിലാവുകയും അടുത്ത ദിവസം എന്റെ ശരീരം വീർത്തുവരികയും ചെയ്തു. ഇത് വളരെ വേദന നിറഞ്ഞതും എന്റെ പഠനത്തെ ബാധിക്കുന്നതുമാണ്.' പെൺകുട്ടി പറഞ്ഞു. ഗുളിക കഴിക്കാൻ വിസമ്മതിച്ചാൽ അമ്മ തന്നെ ഉപദ്രിവിക്കുമെന്നും ചിലപ്പോഴൊക്കെ ഷോക്കടിപ്പിക്കുമെന്നു വരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

സിനിമയിൽ അവസരം കിട്ടുന്നതിനായി വീട്ടിലെത്തുന്ന നിർമ്മാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ അമ്മ ആവശ്യപ്പെട്ടതായും പെൺകുട്ടി അറിയിച്ചു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അമ്മയ്‌ക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഇതിനിടെ ഇവർ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും കുറച്ചു വർഷം മുൻപ് ഇയാൾ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP