Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം ഐഡൻഡിറ്റി മറച്ചുവച്ച് യുവതിയുമായി പ്രണയം; ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന്റെ അച്ഛനുമായി സെക്സിന് നിർബന്ധിപ്പിച്ചു; മതംമാറ്റി; 24കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ഐഡൻഡിറ്റി മറച്ചുവച്ച് യുവതിയുമായി പ്രണയം; ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന്റെ അച്ഛനുമായി സെക്സിന് നിർബന്ധിപ്പിച്ചു; മതംമാറ്റി; 24കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയും ചെയ്‌തെന്ന 24കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. അങ്കിത് എന്ന് സ്വയം പരിചയപ്പെടുത്തിയ ആബിദ് എന്ന യുവാവാണ് സ്വന്തം ഐഡൻഡിറ്റി മറച്ചുവച്ച് യുവതിയുമായി പ്രണയത്തിലാവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതെന്ന് ഉത്തർ പ്രദേശ് പൊലീസ് പറഞ്ഞു.

പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച ശേഷം പീഡനത്തിന് ഇരയാക്കിയെന്ന് 24കാരി നൽകിയ പരാതിയിൽ പറയുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ ബ്ലാക്ക്മെയിൽ ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ സമ്മർദം ചെലുത്തി നിർബന്ധിത മതപരിവർത്തനം നടത്തിക്കുകയും മാംസം കഴിപ്പിക്കുകയും ചെയ്തു. കൂടാതെ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവാവിന്റെ കുടുംബാംഗങ്ങൾ തന്നെ മർദിച്ചതായും വീട്ടിൽ പൂട്ടിയിടുകയും ചെയ്തു. അവിടെനിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മതപരിവർത്തന നിരോധനനിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP