Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൾ; എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സന്തോഷം കെട്ടടങ്ങിയില്ല; കിണറ്റിന്റെ കയറൂരി കുളിമുറിയിൽ കെട്ടിത്തൂങ്ങിയത് അർജുന്റെ ശല്യം കാരണം തന്നെ! ചിറയൻകീഴിലെ പത്താം ക്ലാസുകാരിയുടെ മരണത്തിൽ 28 കാരനെതിരെ പോക്സോ കേസ്

വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൾ; എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സന്തോഷം കെട്ടടങ്ങിയില്ല; കിണറ്റിന്റെ കയറൂരി കുളിമുറിയിൽ കെട്ടിത്തൂങ്ങിയത് അർജുന്റെ ശല്യം കാരണം തന്നെ! ചിറയൻകീഴിലെ പത്താം ക്ലാസുകാരിയുടെ മരണത്തിൽ 28 കാരനെതിരെ പോക്സോ കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചിറയൻകീഴിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ യുവാവിനെതിരെ പോക്സോ കുറ്റം ചുമത്തി. പത്താംക്ലാസുകാരിയുടെ ആത്മഹത്യയിലാണ് പൊലീസ് നടപടി. വീട്ടുകാരുടെ ആരോപണത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തായിരുന്ന അർജുനെതിരെ തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെതിരെ പോക്സോ, ആത്മഹത്യ പ്രേരണ കുറ്റങ്ങൾ ചമുത്തി പൊലീസ് കേസെടുത്തത്.

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയിച്ചതിനു പിന്നാലെയാണ് പത്താംക്ലാസുകാരിയെ വീട്ടിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. യുവാവിന്റെ ശല്യം കാരണമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയാണ് അർജുൻ.

കഴിഞ്ഞ മാസം 20ന് ആറു മണിയോടെയാണ് പതിനാറു വയസുകാരിയെ വീട്ടിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. പരീക്ഷാ ഫലം വന്നതിന്റെ സന്തോഷത്തിൽ നാട്ടുകാരുടേയും സ്‌കൂളിന്റേയും അനുമോദനം ഏറ്റുവാങ്ങി അയൽവാസികൾക്കും കൂട്ടുകാർക്കും മധുരവും വിതരണം ചെയ്ത് പൂർണ സന്തോഷവതിയായിരുന്ന കുട്ടിയുടെ ആത്മഹത്യ നാട്ടുകാരേയും സുഹൃത്തുക്കളേയും അദ്ധ്യാപകരേയും വേദനയിലാഴ്‌ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശി അർജുനെതിരെ  കുടുംബം രംഗത്ത് വന്നത്. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും അച്ഛൻ പറഞ്ഞു.

അടുത്തിടെ വിദേശത്തേക്ക് പോയ യുവാവ് കഴിഞ്ഞയാഴ്ച തിരിച്ചെത്തി വീണ്ടും ഭീഷണി തുടങ്ങി. ഈമാസം 15ന് ബസ് സ്റ്റോപ്പിൽവച്ച് ഒപ്പം വന്നില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ഇയാൾക്കെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകാനൊരുങ്ങുന്നതിനിടെയാണ് കുട്ടി ആത്മഹത്യ ചെയ്തത്.

മകൾ തൂങ്ങിമരിക്കാൻ കാരണം യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന കുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തൽ പുറത്തു വന്നിരുന്നു. പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസ്സുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും, 16 നു ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു.

6 മാസം മുൻപ് സ്‌കൂളിൽ വച്ച് ഒരു ക്യാമ്പ് നടന്നിരുന്നു അവിടെവച്ച് യുവാവ് പെൺകുട്ടിയുമായി പരിചയത്തിലായി. ഇതിനുശേഷം പെൺകുട്ടിക്ക യുവാവ് മൊബൈൽ ഫോൺ നൽകി. തന്നെ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ നൽകുകയും ചെയ്തു. പിന്നീട് പല തവണ കത്തുകൾ കൈമാറി. ഇതിലൊക്കെ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. തന്നോടൊപ്പം വന്നില്ലെങ്കിൽ വച്ചു പൊറുപ്പിക്കില്ല എന്ന രീതിയിൽ ഭീഷണി സന്ദേശങ്ങൾ അയക്കുകയും ചെയ്തു.

തുടർന്ന് കുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടെന്നു മനസ്സിലാക്കിയ മതാപിതാക്കൾ ഉടൻ തന്നെ വാങ്ങി വെയ്ക്കുകയും ചെയ്തു. പിന്നീട് യുവാവിന്റെ വീട്ടിൽ ഈ മൊബൈൽ ഫോൺ കൊണ്ടുകൊടുക്കുകയും ചെയ്തു. ശേഷം യുവാവിന്റെ വീട്ടുകാരുടെ ശല്ല്യം ചെയ്യില്ല എന്ന ഉറപ്പിൽ മടങ്ങി. പിന്നീട് കതുറച്ചു നാളുകളായി ശല്യം ഉണ്ടായിരുന്നില്ല. യുവാവിന്റെ ഇത്തരം പ്രവർത്തികളെത്തുടർന്ന് യുവാവിനെ വീട്ടുകാർ വിദേശത്തേയ്ക്ക് അയച്ചിരുന്നു.

എന്നാൽ കഴിഞ്ഞയാഴ്‌ച്ച ഇയാൾ നാട്ടിലേയ്ക്ക് മടങ്ങിയെത്തിയത്. പിന്നാലെ ഭീഷണി സന്ദേശമടങ്ങിയ കത്തുൾപ്പടെ അയക്കാൻ ആരംഭിച്ചു. തുടർന്ന് ഈ മാസം 15നു ചിറയൻകീഴിലെ ബസ് സ്റ്റോപ്പിൽ വച്ച് ട്യൂഷു പോകാൻ വേണ്ടി നിൽക്കുകയായിരുന്ന കുട്ടിയെ തടഞ്ഞു നിർത്തി തന്നോടൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കൂടാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു കുട്ടി. കുട്ടിയുടെ മരണ വാർത്ത സഹപാഠികളെയും അദ്ധ്യാപകരെയും കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസാണ് എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. റിസൾട്ട് വന്നപ്പോൾ കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ആയിരുന്നു. ഇതിൽ വീട്ടുകാരും നാട്ടുകാരും സഹപാഠികളും അദ്ധ്യാപകരും ഒരുപോലെ സന്തോഷത്തിലായിരുന്നു. വിജയിച്ച കുട്ടികളെല്ലാം സ്‌കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിണറിൽ നിന്നും വെള്ളം കോരുന്ന പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കുളിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

അതേസമയം അർജുന്റെ സഹോദരി മറുനാടനോട് വെളിപ്പെടുത്തിയത് ഇങ്ങനെ: മരിക്കുന്നതിനു തൊട്ടു മുമ്പ് കുട്ടി ചേട്ടനു മെസേജ് അയച്ചിരുന്നു. കുട്ടിയെ ആദ്യമായി ചേട്ടൻ കണ്ടത് സ്‌കൂളിൽ നിന്നുമാണ്. പിന്നീട് പരസ്പരം കണ്ട് കൂടുതൽ അടുപ്പത്തിലായി. നല്ലരീതിയിൽ പ്രണയത്തിലായിരുന്നു അവർ. പ്രണയം ആരംഭച്ചതിനു ശേഷം 3 മാസങ്ങൾക്കു ശേഷമാണ് ഫോൺ കൈമാറിയത്. വിദേശത്തേയ്ക്ക് പോയാൽ ബന്ധപ്പെടാൻ വേണ്ടിയാണ് ഫോൺ കൈമാറിയത്. കുട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് ഫോൺ കൊടുത്തത്. ചേട്ടൻ നിർബന്ധിച്ചല്ല ഫോൺ കൈമാറിയത്. കുട്ടി എഴുതിയ കത്ത് അതിനു തെളിവാണെന്നും അർജുന്റെ സഹോദരി വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP