Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛന് മൈസൂരുവിൽ ജോലി; ആശുപത്രിയിൽ ഒന്നര വയസ്സുകാരിയെ കൊണ്ടു വന്നത് അമ്മയും അമ്മൂമ്മയും; സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ് ആന്തരികാവയങ്ങൾ തകർന്നു; ഡോക്ടർമാർ സംശയിക്കുന്നത് പീഡനം; കേസെടുക്കാൻ തക്കതായ ഒന്നുമില്ലെന്ന് പൊലീസ്; അടിമുടി ദുരൂഹതയായി പരിക്കുകൾ

അച്ഛന് മൈസൂരുവിൽ ജോലി; ആശുപത്രിയിൽ ഒന്നര വയസ്സുകാരിയെ കൊണ്ടു വന്നത് അമ്മയും അമ്മൂമ്മയും; സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ് ആന്തരികാവയങ്ങൾ തകർന്നു; ഡോക്ടർമാർ സംശയിക്കുന്നത് പീഡനം; കേസെടുക്കാൻ തക്കതായ ഒന്നുമില്ലെന്ന് പൊലീസ്; അടിമുടി ദുരൂഹതയായി പരിക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരി മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ അന്വേഷിക്കാൻ കേരളാ പൊലീസിന് മനസ്സില്ല. 22-ന് കുട്ടിയുടെ പന്നിയങ്കര സ്വദേശിയായ മാതാവും അവരുടെ അമ്മയുമാണ് കുട്ടിയെ രാത്രിയോടെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ പിതാവ് മൈസൂരിലാണെന്ന് ഇവർ പറയുന്നു.

പരിക്കേറ്റതിന്റെ ഫലമായ ആന്തരികാവയങ്ങൾ തകർന്നുപോയി. അടിയന്തരമായി ശസ്ത്രക്രിയ നടത്തി. കുടലിലും മലദ്വാരത്തിനുംവരെ പരിക്കേറ്റിട്ടുണ്ട്. കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി പീഡിയാട്രിക് ഐ.സി.യു.വിൽ ചികിത്സയിലാണ്. സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഒന്നര വയസ്സുള്ള കുട്ടിയായതിനാൽ അതിനൊന്നും പറയാൻ കഴിയില്ല. ഈ സാഹചര്യം മുതലെടുത്ത് ആരേയോ രക്ഷിക്കാനാണ് ശ്രമം.

എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നും പരാതിയില്ലെന്നുമാണ് വീട്ടുകാരുടെ നിലപാട്. തുടർന്ന് ആശുപത്രി അധികൃതർ തന്നെ പന്നിയങ്കര പൊലീസിലേക്ക് വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ രണ്ടുതവണ റിപ്പോർട്ടു ചെയ്തു. കുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്നുള്ള വിവിധ സാംപിളുകൾ ശേഖരിച്ചുവച്ചിട്ടുണ്ട്. എന്നാൽ, ഈ സാംപിളുകൾ 72 മണിക്കൂറിനുള്ളിൽ കെമിക്കൽ പരിശോധനയ്ക്കായി ലാബിലെത്തിക്കേണ്ട പൊലീസ് ഇത് സ്വീകരിച്ചിട്ടില്ല. ഇതെല്ലാം സംശയമായി മാറുന്നു.

സാംപിളുകൾ സമയത്ത് ലാബിൽ എത്തിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നത് സുപ്രധാനമായ തെളിവുകളാണ്. ശിശുക്ഷേമ സമിതിക്കും കേസിൽ താൽപ്പര്യക്കുറവുണ്ട്. സി.ഡബ്ള്യു.സി. യിലേക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതായാണ് സൂചന. അതേസമയം, തങ്ങളും സി.ഡബ്ള്യുയു.സി. യെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ, ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

കുട്ടിയുടെ ബന്ധുക്കളുടെയും ബന്ധപ്പെട്ട എല്ലാവരുടെയും മൊഴിയെടുത്തതായി പന്നിയങ്കര പൊലീസ് അറിയിച്ചു. കേസെടുക്കാൻ തക്കതായ ഒന്നും കണ്ടെത്തിയിട്ടില്ല. മെഡിക്കൽകോളേജ് അധികൃതരെ എല്ലാ വിവരങ്ങളും ധരിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP