Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202424Friday

ഭയപ്പെടുത്തി കീഴ്പ്പെടുത്തലും പ്രാകൃത രീതികളിലുള്ള പെരുമാറ്റവും സാധാരണം; ലിംഗവിവേചനവും വംശീയധിക്ഷേപവും തുടർക്കഥകൾ; തൊണ്ടി മുതലുകളും തെളിവുകളും സൂക്ഷിക്കുന്നത് അലക്ഷ്യമായി; സ്‌കോട്ട്ലാൻഡ് യാർഡിനെ നാണം കെടുത്തി അന്വേഷണ റിപ്പോർട്ട് പുറത്ത്

ഭയപ്പെടുത്തി കീഴ്പ്പെടുത്തലും പ്രാകൃത രീതികളിലുള്ള പെരുമാറ്റവും സാധാരണം; ലിംഗവിവേചനവും വംശീയധിക്ഷേപവും തുടർക്കഥകൾ; തൊണ്ടി മുതലുകളും തെളിവുകളും സൂക്ഷിക്കുന്നത് അലക്ഷ്യമായി; സ്‌കോട്ട്ലാൻഡ് യാർഡിനെ നാണം കെടുത്തി അന്വേഷണ റിപ്പോർട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഏകദേശം 200 വർഷത്തോളം നീണ്ടുകിടക്കുന്ന സ്‌കോട്ട്ലാൻഡ് യാർഡിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. ബരോണസ് കേസിയുടെ അന്വേഷണ റിപ്പോർട്ട് മെട്രോപോളിറ്റൻ പൊലീസിനെതിരെ ആഞ്ഞടിക്കുകയാണ്. തികച്ചും പ്രാകൃതമായ പെരുമാറ്റ രീതികളാണ് അവിടെ നടക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. മാത്രമല്ല, സേനയിലുള്ള സ്ത്രീ പീഡകരെ കണ്ടെത്തുന്നതിൽ ഉയർന്ന ഉദ്യോഗസ്ഥർ പരാജയപ്പെട്ടു എന്നും പറയുന്നു.

വിവിധ ബലാത്സംഗ കേസുകളിലെ തെളിവുകൾ തികച്ചും അലക്ഷ്യമായാണ് സൂക്ഷിച്ചിരിക്കുനന്ത്. അത്തരത്തിൽ തെളിവുകൾ സൂക്ഷിച്ചിരുന്ന ഒരു ഫ്രിഡ്ജിനകത്തു നിന്നും ഒരു ഉദ്യോഗസ്ഥന്റെ ലഞ്ച് ബോക്സ് കണ്ടു കിട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക പീഡന കേസുകളിലെ തെളിവുകളായി ശരീര സ്രവങ്ങൾ, രക്തം, മൂത്രം, അടിവസ്ത്രങ്ങൾ എന്നിവ സൂക്ഷിക്കുന്ന ഫ്രിഡ്ജിൽ ഇതുപോലെ മറ്റ് വസ്തുക്കൾ വച്ചാൽ തെളിവുകൾ നശിക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ഇത്തരത്തിലുള്ള തെളിവുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫ്രിഡ്ജുകളും ഫ്രീസറുകളും എല്ലാം അതീവ ദയനീയമായ അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയൂന്നു. പലയിടത്തും തെളിവുകൾ ഫ്രിഡ്ജിലും ഫ്രീസറിലും ഒക്കെ കുത്തി നിറച്ചു വച്ചിരിക്കുന്നു. സമയത്ത് അവ ലഭിക്കാൻ ഏറെ ക്ലേശമാണ്. നിരവധി തവണ ഒരു പ്രത്യേക തെളിവ് വസ്തു ചോദിച്ചിട്ടും ലഭിച്ചില്ലെന്നും പിന്നീട് അത് നഷ്ടപ്പെട്ടു എന്ന മറുപടിയാണ് ലഭിച്ചതെന്നും ഒരു വനിതാ ഓഫീസർ പറയുന്നു.

ആളുകളെ, പ്രത്യേകിച്ചും പുതിയതായി നിയമിക്കപ്പെടുന്നവരെ അപമാനിക്കുന്ന ഒരു സംസ്‌കാരം സേനക്കുള്ളിൽ രൂപപ്പെട്ടു വരുന്നുണ്ട് എന്നും അവർ പറഞ്ഞു. തീറ്റ മത്സരം ഉൾപ്പടെയുള്ളവ നടത്തി പുതിയതായി വരുന്നവരെ മാനസികമായി പീഡിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. കാറുകൾക്ക് നേരെ മൂത്രം നിറച്ച ബാഗുകൾ വലിച്ചെറിയുക. വ്യക്തികളുടെ മേൽ മൂത്രമൊഴിക്കുക, കോഫീ കപ്പുകളിൽ സെക്സ് ടോയ്സ് വയ്ക്കുക തുടങ്ങിയവയ്ക്കൊപ്പം ലൈംഗിക പീഡനങ്ങളും ഇടക്ക് ഉണ്ടാകാറുണ്ട്.

ഒരു മുസ്ലിം ഉദ്യോഗസ്ഥൻ പറഞ്ഞത് തന്റെ ലോക്കറിനുള്ളിൽ ആരോ വേവിച്ച പന്നി മാംസം കൊണ്ടുവന്നു വെച്ചു എന്നാണ്. അതുപോലെ സിക്ക് സമുദായത്തിൽ പെട്ട ഒരു ഉദ്യോഗസ്ഥന്റെ താടി മുറിക്കുകയും അയാളുടെ ടർബൻ ഷൂ ബോക്സിൽ വയ്ക്കുകയും ചെയ്തു. വംശീയാധിക്ഷേപം വരെയെത്തുന്ന ഇത്തരം താമശകൾ സേനയിൽ നിലനിൽക്കുന്നു എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

സ്‌കോട്ട്ലാൻഡ് യാർഡിന്റെ സായുധ വിഭാഗമാണ് കൂടുതൽ ഇരുണ്ടിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. വനിതാ ജീവനക്കാരെ എത്രമാത്രം കരയിക്കാൻ കഴിയും എന്നതിൽ ചില മുതിർന്ന ഉദ്യോഗസ്ഥർ മത്സരം പോലും നടത്താറുണ്ടത്രെ. സാറാ എവെറാർഡിന്റെ കൊലയാളി വെയ്ൻ കൂസൻസ്, സീരിയൽ റേപ്പിസ്റ്റ് ഡേവിഡ് കാരിക്ക് എന്നിവർ ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ആയിരുന്നു എന്നതോർക്കണം.

പുരുഷ ഉദ്യോഗസ്ഥന്മാരുടെ ഇംഗീതത്തിനനുസരിച്ച് വനിതാ ഉദ്യോഗസ്ഥരെ വിവിധ യൂണിറ്റുകളിലേക്ക് സ്ഥലം മാറ്റം നടത്തുന്നത് ഇവിടെ സാധാരണമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പലയിടങ്ങളിലും വനിതാ ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനങ്ങൾക്ക് ഇരയാകാറുമുണ്ട്. പുരുഷാധിപത്യം നിലനിൽക്കുന്ന സേനയിൽ പരാതിപ്പെടുന്ന വനിതാ ജീവനക്കാരെ ശല്യക്കാരായി മുദ്രകുത്തും.

കടുത്ത വംശീയ വിവേചനവും ലിംഗ വിവേചനവും നിലനിൽക്കുന്ന സേനയിൽ സ്വവർഗ്ഗ രതിക്കാരോട് മറ്റുള്ളവർ വളരെ ഹീനമായ രീതിയിലാണ് പെരുമാറുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വംശീയത ഇവിടെ സ്ഥാപനവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP