Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

ഗുണ്ടാവിളയാട്ടത്തിൽ പൊറുതി മുട്ടി കണ്ണൂർ നഗരം; മഫതി പൊലിസ് ചമഞ്ഞ് രണ്ടു പേരെ കാറിൽ തട്ടിക്കൊണ്ടു പോയി പണം കൊള്ളയടിക്കാൻ ശ്രമിച്ചു; അറസ്റ്റിലായത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മൂന്ന് യുവാക്കൾ

ഗുണ്ടാവിളയാട്ടത്തിൽ പൊറുതി മുട്ടി കണ്ണൂർ നഗരം; മഫതി പൊലിസ് ചമഞ്ഞ് രണ്ടു പേരെ കാറിൽ തട്ടിക്കൊണ്ടു പോയി പണം കൊള്ളയടിക്കാൻ ശ്രമിച്ചു; അറസ്റ്റിലായത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മൂന്ന് യുവാക്കൾ

അനീഷ് കുമാർ

കണ്ണൂർ:കണ്ണൂർ നഗരത്തിൽ വീണ്ടും ഗുണ്ടാവിളയാട്ടം.പ്രതികളെ മണിക്കൂറുകൾക്കൊണ്ടു പൊലിസ് പിടികൂടി ജയിലിൽ അടച്ചു.കണ്ണൂർ നഗരത്തിൽ മഫ്തി പൊലിസ് ചമഞ്ഞാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഗുണ്ടകൾ വിളയാടിയത്.നഗരത്തിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കാൻ ശ്രമിക്കുകയായിരുന്നു.സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്.

പയ്യാമ്പലം ബർണശേരി സ്വദേശി അതുൽ,ജോൺ റൊസാരിയോ,അജിനാസ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. വളപട്ടണം പൊലിസ്ാണ് പ്രതികളെ പിടികൂടിയത്.ഇവരെ കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ചൊവ്വാഴ്‌ച്ച രാത്രി പത്തുമണിയോടെ കണ്ണൂർ-കാസർകോട് ദേശീയ പാതയിലെ പള്ളിക്കുളംഇന്ദിരാനഗർ കോളനിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം.

കണ്ണൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൽബിൻ, അതുൽ എന്നിവർ രാത്രി ഒൻപതരോടെ ഭക്ഷണം കഴിച്ചു മടങ്ങവെ കാറിലെത്തിയ മൂന്നുപേർ തട്ടിക്കൊണ്ടു പോവുകയായിരുന്നു.പൊലിസാണെന്നു പറഞ്ഞ് ഇവർ യുവാക്കളെ ഭീഷണിപ്പെടുത്തി കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടു പോകാനെന്ന വ്യാജേനെ നിർബന്ധിപ്പിച്ചുകാറിൽ കയറ്റുകയായിരുന്നു.കാറിൽ നഗരം ചുറ്റിയ ശേഷം പണവും മറ്റും കവരാൻ ശ്രമിക്കുകയായിരുന്നു.

കൈയിൽ പണമില്ലെന്നു കണ്ടതോടെ ഇവരുടെ എ.ടി. എം കാർഡുകൾ ബലമായി പിടിച്ചുവാങ്ങി. എന്നാൽ ഇതിൽ നിന്നും പണം കിട്ടാഞ്ഞതിനെ തുടർന്ന് ഈക്കാര്യം മറ്റാരോടും പറയരുതെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ ഒരിടത്ത് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ആൽബിന്റെയും അതുലിന്റെയും പരാതിയിൽ വളപട്ടണം പൊലിസ് കേസെടുത്തു ബർണശേരിയിൽ നിന്നാണ് ബുധനാഴ്‌ച്ച രാവിലെ പത്തുമണിയോടെ പ്രതികളെ പിടികൂടിയത്. കണ്ണൂർ നഗരത്തിലെ പിടിച്ചു പറി ഉൾപ്പെടെ നടത്തുന്ന സംഭവങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

നേരത്തെ ചരക്കുലോറി ഡ്രൈവർമാരെ ദേശീയ പാതയിൽ തടഞ്ഞു നിർത്തി പൊലിസാണെന്ന പറഞ്ഞു പണംവാങ്ങുന്ന സംഘം വിലസുണ്ടെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.കണ്ണൂർ പള്ളിക്കുന്നിൽ ബൈക്ക് ഷോറൂമിൽ നിന്നും ആഡംബര ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പൊലിസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഒരു മാസംമുൻപ് കണ്ണൂർ നഗരത്തിൽ നിന്നും സിഗരറ്റ് വലിച്ച യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിച്ചയാളെ പൊലിസ് പിടികൂടിയിരുന്നു.

മഫ്തി പൊലിസ് ചമഞ്ഞാണ് കുപ്രസിദ്ധനായ ക്വട്ടേഷൻ സംഘം പണം കവരാൻ ശ്രമിച്ചത്. പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കാത്തതു കാരണമാണ് നഗരത്തിൽ ഗുണ്ടകളും പിടിച്ചുപറിക്കാരും വിലസുന്നതെന്നാണ് വ്യാപാരികളും നഗരവാസികളും ആരോപിക്കുന്നത്. കണ്ണൂർ പഴയബസ് സ്റ്റാൻഡിലെ പൊലിസ് എയ്ഡു പോസ്റ്റുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇവിടെആളുകളുണ്ടാവാറില്ല. പഴയബസ് സ്റ്റാൻഡിലെ പലഭാഗങ്ങളിലും തെരുവുവിളക്കുകൾകത്താത്തതും ഗുണ്ടകൾക്കും പിടിച്ചു പറിക്കാർക്കും സൗകര്യമാവുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP