Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്യൂഷനെടുക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയ സുആദ പോയത് എങ്ങോട്ട്? കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും 19കാരിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെയില്ല; ഒന്നാം വർഷം ഫിസിക്സ് ബിരുദ വിദ്യാർത്ഥിനിയായ സുആദ വീടുവിട്ടത് കടയിൽ നിന്നും 100 രൂപ കടം വാങ്ങി: വസ്ത്രങ്ങളടങ്ങിയ ബാഗ് എടുത്തതായും സൂചന

ട്യൂഷനെടുക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയ സുആദ പോയത് എങ്ങോട്ട്? കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും 19കാരിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെയില്ല; ഒന്നാം വർഷം ഫിസിക്സ് ബിരുദ വിദ്യാർത്ഥിനിയായ സുആദ വീടുവിട്ടത് കടയിൽ നിന്നും 100 രൂപ കടം വാങ്ങി: വസ്ത്രങ്ങളടങ്ങിയ ബാഗ് എടുത്തതായും സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും ഒരാഴ്ച മുൻപ് ദുരൂഹ സാചചര്യത്തിൽ കാണാതായ വിദ്യാർത്ഥിനിയെ ഇനിയും കണ്ടെത്താനായില്ല. വിദ്യാർത്ഥിനി തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഒരു കുടുംബം. പോത്തൻകോട് സ്വദേശിനി സുആദ(19)യെയാണ് കാണാതായത്. ബന്ധുക്കൾ പോത്തൻകോട് പൊലീസിനും റൂറൽ എസ്‌പിക്കും പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പെൺകുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

സുആദ മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചു വീടുവിട്ടതായാണ് പൊലീസ് കരുതുന്നത്. എന്നാൽ അന്വേഷണം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും പെൺകുട്ടി എങ്ങോട്ട് പോയെന്ന് ആർക്കും ഒരു വിവരവും ഇല്ല. കഴിഞ്ഞ മാസം 30-നാണ് തിരുവനന്തപുരം എം.ജി കോളേജിലെ ഒന്നാം വർഷം ഫിസിക്സ് ബിരുദ വിദ്യാർത്ഥിനിയായ സുആദയെ കാണാതാകുന്നത്. വീട്ടിൽ നിന്ന് ട്യൂഷനെടുക്കാനായി സ്ഥാപനത്തിലേക്ക് പോയതാണ്. പിന്നീട് ഇതുവരെ സുആദയെ കുറിച്ച് യാതൊരു വിവരവും ഇല്ല.

മകളെ കാണാതായതിനെ തുടർന്ന് ആദ്യദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോൺ വീട്ടിൽ വെച്ച ശേഷമാണ് പെൺകുട്ടി പോയത്. പൊലീസ് ഇത് പരിശോധിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. വീടുവിട്ടിറങ്ങുമ്പോൾ ് വസ്ത്രങ്ങളടങ്ങിയ ബാഗ് സുആദ എടുത്തിരുന്നുവെന്നാണ് വിവരം.

അതേസമയം സുആദ കന്യാകുളങ്ങളരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ കയറി പോയതായി അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കന്യാകുളങ്ങളരയിലെ ഒരു കടയിൽനിന്ന് സുആദ 100 രൂപ കടം വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ കേസിൽ ഇതുവരെ മറ്റൊരു തുമ്പും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറിയ സുആദ എങ്ങോട്ടാണ് പോയതെന്ന് ഇനിയും അജ്ഞാതമായി തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP