Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡേ കെയറിലേക്ക് തോക്കുമായി അതിക്രമിച്ച് കയറിയത് കുട്ടികൾ ഉറങ്ങുന്ന സമയത്ത്; 22 കുരുന്നുകളെയടക്കം വെടിവച്ച് വീഴ്‌ത്തിയത് മുൻ പൊലീസ് ഉദ്യോഗസ്ഥൻ; ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പകയ്ക്ക് ഇരയായതിൽ എട്ട് മാസം ഗർഭിണിയായ അദ്ധ്യാപികയും; തായ്ലന്റിൽ അരങ്ങേറിയ കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് ലോകം

ഡേ കെയറിലേക്ക് തോക്കുമായി അതിക്രമിച്ച് കയറിയത് കുട്ടികൾ ഉറങ്ങുന്ന സമയത്ത്; 22 കുരുന്നുകളെയടക്കം വെടിവച്ച് വീഴ്‌ത്തിയത് മുൻ പൊലീസ് ഉദ്യോഗസ്ഥൻ; ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പകയ്ക്ക് ഇരയായതിൽ എട്ട് മാസം ഗർഭിണിയായ അദ്ധ്യാപികയും; തായ്ലന്റിൽ അരങ്ങേറിയ കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് ലോകം

ന്യൂസ് ഡെസ്‌ക്‌

ബാങ്കോക്ക്: തായ്ലന്റിൽ ശിശുപരിപാലന കേന്ദ്രത്തിൽ 22 കുരുന്നുകളെയടക്കം കൂട്ടക്കുരുതി നടത്തിയത് മുൻ പൊലീസ് ഉദ്യോഗസ്ഥനെന്ന് വ്യക്തമായി. മയക്കുമരുന്ന് ഉപയോഗത്തിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പകയാണ് പ്രതിയായ പൊലീസ് മുൻ ഉദ്യോഗസ്ഥനെ ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് തായ്ലൻഡ് പൊലീസ് വക്താക്കൾ അറിയിച്ചത്.

വടക്കു കിഴക്കൻ തായ്ലൻഡിലെ ഒരു ഡേ കെയർ സെന്ററിലാണ് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ 22 കുട്ടികളുൾപ്പടെ 34 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് നാം ക്ലാം പൊലീസ് സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ തന്റെ ഭാര്യയെയും മകനെയും വധിച്ചെന്നാണ് വിവരം. ശേഷം ജീവനൊടുക്കിയെന്നാണ് തായ്ലന്റ് പൊലീസ് അറിയിച്ചത്. അതേ സമയം അക്രമിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.

ഇന്ന് ഉച്ചക്കാണ് ലോകത്തെ നടുക്കിയ ദാരുണമായ സംഭവം അരങ്ങേറിയത്. രണ്ട് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കെയർ സെന്ററിലായിരുന്നു ആക്രമണം. അക്രമി ഉച്ചയോടെ ഡേ കെയർ സെന്ററിൽ എത്തിയപ്പോൾ കുറഞ്ഞത് 30 കുട്ടികൾ അവിടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

കുട്ടികൾ ഉറങ്ങുന്ന സമയത്താണ് അക്രമി ഇവിടെ അതിക്രമിച്ച് കയറിയത്. ആദ്യം ജീവനക്കാർക്ക് നേരെയാണ് ഇയാൾ വെടിയുതിർത്തത്. എട്ട് മാസം ഗർഭിണിയായ അദ്ധ്യാപിക ഉൾപ്പടെ നാല് പേരെ ഇയാൾ വെടിവെച്ച് കൊലപ്പെടുത്തി.

തുടർന്ന് ഉറങ്ങിക്കിടന്ന കുട്ടികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. അങ്ങേയറ്റം നിഷ്ഠൂരമായ കൂട്ടക്കൊലയാണ് പിന്നീട് നടന്നത്. 30 കുട്ടികളുണ്ടായിരുന്ന ഡേ കെയറിലെ കുട്ടികളെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. 22 കുട്ടികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായി അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ എട്ട് കുട്ടികൾ ചികിത്സയിലാണ്.

തായ്ലൻഡിൽ ആയുധം കൈവശം വയ്ക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇവിടെ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ആയുധങ്ങൾ സംബന്ധിച്ച് ഔദ്യോഗികമായ കണക്കുകളൊന്നുമില്ല. 2020 ൽ തായ്ലൻഡിൽ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഒരു സൈനികൻ നാലിടങ്ങളിലായി നടത്തിയ വെടിവയ്‌പ്പിൽ 29 പേർ കൊല്ലപ്പെടുകയും 57 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP