Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തായ്‌ലൻഡിൽ കുട്ടികളുടെ ഡേ കെയർ സെന്ററിൽ വെടിവയ്പ്; 22 കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു; അക്രമി ഭാര്യയേയും മകളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്ന് റിപ്പോർട്ട്

തായ്‌ലൻഡിൽ  കുട്ടികളുടെ ഡേ കെയർ സെന്ററിൽ വെടിവയ്പ്;  22 കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു;  അക്രമി ഭാര്യയേയും മകളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്ന് റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ബാങ്കോക്ക്: തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 22 പേർ കുട്ടികളാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. കുറ്റവാളിയെ ഉടൻ പിടികൂടാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അതേ സമയം അക്രമം നടത്തിയ മുൻ പൊലീസുകാരൻ ആത്മഹത്യ ചെയ്തതായി സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (സിഐബി) അറിയിച്ചു.

അക്രമി ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയതായും സിഐബി കൂട്ടിച്ചേർത്തു. നിലവിലെ മരണസംഖ്യയിൽ വെടിയേറ്റയാളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. 34 കാരനായ മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മയക്കു മരുന്ന് ഉപയോഗത്തിനാണ് ഇയാൾക്കെതിരെ നടപടി എടുത്തത്.

അക്രമം നടത്തിയ പന്യ കംറബ് പിക്കപ്പ് ട്രക്കിലാണ് ഇയാൾ ഡേ കെയർ സെന്ററിൽ എത്തിയത്. കത്തിയും തോക്കും കൈയിലുണ്ടായിരുന്നു. നോങ് ബുവാ ലാംഫു പ്രവിശ്യയിലെ ഉതൈസവൻ നാ ക്ലാങ് ജില്ലയിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലാണ് വ്യാഴാഴ്ച കൂട്ട വെടിവയ്പുണ്ടായതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വക്താവ് സ്ഥിരീകരിച്ചു. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കിയെന്ന് തായ്ലാന്റിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തായ്‌ലൻഡിൽ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. രാജ്യത്ത് വൻതോതിലുള്ള വെടിവയ്‌പ്പുകൾ അപൂർവമാണ്, എന്നാൽ 2020ൽ ഒരു സൈനിക സൈറ്റിൽ നിന്ന് ആരംഭിച്ച വെടിവെയ്‌പ്പിൽ 29 പേരെ ഒരു സൈനികൻ കൊലപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP