Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊണ്ടയിലൂടെ ആഹാരം നൽകുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുത്തു; സഹായി പൊലീസിനെ വിളിച്ചത് അറിഞ്ഞപ്പോൾ കൈയിലുള്ള കത്തി അനുജന്റെ നെഞ്ചിൽ കുത്തിയിറക്കി; കിടപ്പു രോഗിയെ കൊന്നത് വെറ്റിനറി ഡോക്ടർ സന്തോഷ്; വർക്കലയെ ഞെട്ടിച്ച് കൊലപാതകം

തൊണ്ടയിലൂടെ ആഹാരം നൽകുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുത്തു; സഹായി പൊലീസിനെ വിളിച്ചത് അറിഞ്ഞപ്പോൾ കൈയിലുള്ള കത്തി അനുജന്റെ നെഞ്ചിൽ കുത്തിയിറക്കി; കിടപ്പു രോഗിയെ കൊന്നത് വെറ്റിനറി ഡോക്ടർ സന്തോഷ്; വർക്കലയെ ഞെട്ടിച്ച് കൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വർക്കല മേൽവെട്ടൂരിൽ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ സഹോദരൻ കുത്തിക്കൊന്നതിന് പിന്നിലെ പ്രകോപനം അജ്ഞാതം മേൽവെട്ടൂർ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരിച്ചത്. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം. നാല് വർഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ സഹോദരൻ വെറ്റിനറി ഡോക്ടർ കൂടിയായ സന്തോഷ് (49) ആണ് കുത്തി കൊന്നത്.

കത്തി കൊണ്ട് നെഞ്ചിൽ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സന്തോഷിനെ പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. സ്ഥിരം മദ്യപാനിയായ ഇയാൾ സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസിൽ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നൽകുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാൻ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു. ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് ആണ് വിവരം പൊലീസിനെ അറിയിച്ചത്.

നിമിഷങ്ങൾക്കകം കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചിൽ കുത്തിയിറക്കി. കത്തി പൂർണ്ണമായും നെഞ്ചിൽ ആഴ്ന്നിറങ്ങി. പൊലീസ് സ്ഥലത്തെത്തി സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലിൽ ജോലിയിൽ ഇരിക്കവേ ഫിക്സ് വന്ന് നാല് വർഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ സന്തോഷ് , വെറ്റിനറി ഡോക്ടർ ആയി കട്ടപ്പനയിൽ ജോലി ചെയ്ത് വരികയായിരുന്നു.

സന്തോഷ് സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടർന്ന് സസ്‌പെൻഷനിൽ ആവുകയുമായിരുന്നു. സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസ് ആണ് വർഷങ്ങളായി ശ്രിശ്രുഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നു. പിതാവ് സുഗതൻ വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP