Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണകാരണം കഴുത്തിനുള്ളിലെ ഏല്ലുകൾ പൊട്ടി ശ്വാസതടസം ഉണ്ടായത്; ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ ജോസഫ് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതു തന്നെ; പ്രതി രാജേന്ദ്രൻ കുറ്റം സമ്മതിച്ചു; അറസ്റ്റ് ഉടൻ

മരണകാരണം കഴുത്തിനുള്ളിലെ ഏല്ലുകൾ പൊട്ടി ശ്വാസതടസം ഉണ്ടായത്; ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ ജോസഫ് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതു തന്നെ; പ്രതി രാജേന്ദ്രൻ കുറ്റം സമ്മതിച്ചു; അറസ്റ്റ് ഉടൻ

പ്രകാശ് ചന്ദ്രശേഖർ

നെടുങ്കണ്ടം: ഉടുമ്പൻചോലയ്ക്ക് സമീപം ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാൾ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം
കൊലപാതകമെന്ന് തെളിഞ്ഞു. സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസഫാണ്(56) മരിച്ചത്. കേസിൽ ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രനെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

രാത്രി വൈകി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ജോസഫിന്റെ കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് കട്ടപ്പന ഡിവൈഎസ്‌പി വി.എ. നിഷാദ്മോൻ അറിയിച്ചു. കഴുത്തിനുള്ളിലെ ഏല്ലുകൾ പൊട്ടി ശ്വാസതടസം ഉണ്ടായതാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് രാജേന്ദ്രന്റെ വീട്ടിൽ മോഷ്ടിക്കാനായി ജോസഫ് കയറിയത്. കൊലപാതകമെന്ന് സൂചന ലഭിച്ചതോടെ ഉടുമ്പൻചോല സിഐ ഫിലിപ് സാം, നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിന് ജില്ലാ പൊലീസ് മേധാവി രൂപം നൽകിയിരുന്നു.

വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് അകത്ത് കടന്നത്. രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ നിലത്ത് വീണു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് രക്ഷപെട്ടെന്നാണ് രാജേന്ദ്രൻ പറയുന്നത്.

വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടെന്നാണ് രാജേന്ദ്രൻ കരുതിയിരുന്നത്. ഓടി രക്ഷപ്പെട്ട ജോസഫിനെ 150 മീറ്റർ അകലെ മറ്റൊരു വീടിന്റെ മുറ്റത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് മൽപിടുത്തം നടന്നതിന്റെ സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്നാണ് അറിയുന്നത്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP