Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കംബോഡിയയിലേക്ക് വിസ നൽകിയത് ടൈപിസ്റ്റായി ജോലി ചെയ്യാൻ; ചെന്ന് പെട്ടത് അന്താരാഷ്ട്ര സെക്സ്ചാറ്റ് റാക്കറ്റിൽ; ജോലി ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ മുറിയിൽ ദിവസങ്ങളോളം പൂട്ടിയിട്ടു: ഏജന്റുമാർക്കെതിരെ പരാതിയുമായി കംബോഡിയയിൽ നിന്നും രക്ഷപ്പെട്ട മലയാളികൾ

കംബോഡിയയിലേക്ക് വിസ നൽകിയത് ടൈപിസ്റ്റായി ജോലി ചെയ്യാൻ; ചെന്ന് പെട്ടത് അന്താരാഷ്ട്ര സെക്സ്ചാറ്റ് റാക്കറ്റിൽ; ജോലി ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ മുറിയിൽ ദിവസങ്ങളോളം പൂട്ടിയിട്ടു: ഏജന്റുമാർക്കെതിരെ പരാതിയുമായി കംബോഡിയയിൽ നിന്നും രക്ഷപ്പെട്ട മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: കംബോഡിയയിൽ ജോലിക്കായി പോയ മലയാളികൾ ചെന്നു പെട്ടത് അന്താരാഷ്ട്ര് സെക്‌സ് ചാറ്റ് റാക്കറ്റിൽ. ടൈപ്പിസ്റ്റ് വിസയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷമാണ് തങ്ങളെ ഏജന്റുമാർ കെണിയിൽ കുടുക്കിയതെന്ന് തട്ടിപ്പ് സംഘത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പാനായിക്കുളം മേത്താനം കാട്ടിലെപ്പറമ്പിൽ വീട്ടിൽ അൻഷുൽമോൻ പറഞ്ഞു. 

പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാരാണ് മലയാളികളെ തൊഴിൽതട്ടിപ്പിൽ കുടുക്കി അന്താരാഷ്ട്ര സെക്‌സ് ചാറ്റ് റാക്കറ്റിലെത്തിച്ചത്. മാസം നല്ലൊരു തുക ശമ്പള വാഗ്ദാനം ചെയ്താണ് ടൈപിസ്റ്റ് ജോലിയിൽ ഏജന്റുമാർ മലയാളികളെ കംബോഡിയയിലെത്തിച്ചത്. എന്നാൽ അവിടെ എത്തിയ മലയാളി യുവാക്കൾ സെക്‌സ് റാക്കറ്റിൽ ചെന്നു പെടുകയായിരുന്നു. കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്സ്ചാറ്റ്. ഇവിടെയെത്തിയ അൻഷുൽ അടക്കമുള്ള നിരവധി പേർക്ക് യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈൽ ഐഡി നൽകി വിദേശികളടക്കമുള്ളവരോട് സെക്സ്ചാറ്റിന് നിർബന്ധിച്ചു.

ചാറ്റ് ചെയ്ത് ആളുകളെ വീഴ്‌ത്തുകയെന്നതാണ് തങ്ങൾക്ക് കിട്ടിയ ജോലിയെന്നും അൻഷുൽ പറഞ്ഞു. ചാറ്റ് ചെയ്ത് ഒരാൾ ഏറ്റവും കുറഞ്ഞത് മുപ്പത് ഡോളറെങ്കിലും കമ്പനിക്ക് നേടിക്കൊടുക്കണമെന്നും അൻഷുൽ പറഞ്ഞു. മലയാളികളടക്കം നിരവധി പേരാണ് ഇങ്ങനെ അന്താരാഷ്ട്ര സെക്സ്ചാറ്റ് സംഘത്തിന്റെ വലയിൽപെട്ടിരിക്കുന്നത്. ടൈപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സെ്ക്സ്ചാറ്റ് ജോലി ചെയ്യാനാവില്ലെന്നും അറിയിച്ചതോടെ മുറിയിൽ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തുവെന്ന് അൻഷുൽ പറയുന്നു.

കംബോഡിയയിലെ ഇന്ത്യൻ എംബസിയെ കാര്യങ്ങൾ അറിയിച്ചിരുന്നുവെങ്കിലും ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. കംബോഡിയ പൊലീസിനേയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പിന്നീട് രക്ഷപ്പെട്ട് പോരുകയായിരുന്നുവെന്നും അൻഷുൽ പറഞ്ഞു. അൻഷുലിന്റെ പരാതിയിൽ ബിനാനിപുരം പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP