Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202208Monday

കനയ്യലാലിനൊപ്പം മറ്റൊരു വ്യാപാരിയേയും കൊല്ലാൻ പദ്ധതിയിട്ടു; രക്ഷപ്പെട്ടത് നാട്ടിൽ നിന്നും വിട്ടുനിന്നതോടെ; പിടിയിലായവർ ഐഎസ് ബന്ധമുള്ളവെന്ന് പൊലീസ്; കനയ്യ ലാലിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

കനയ്യലാലിനൊപ്പം മറ്റൊരു വ്യാപാരിയേയും കൊല്ലാൻ പദ്ധതിയിട്ടു; രക്ഷപ്പെട്ടത് നാട്ടിൽ നിന്നും വിട്ടുനിന്നതോടെ; പിടിയിലായവർ ഐഎസ് ബന്ധമുള്ളവെന്ന് പൊലീസ്; കനയ്യ ലാലിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

ന്യൂസ് ഡെസ്‌ക്‌

ഉദയ്പുർ: ഉദയ്പുരിൽ കഴുത്തറുത്തുകൊലചെയ്യപ്പെട്ട തയ്യൽക്കാരൻ കനയ്യലാലിനൊപ്പം മറ്റൊരു വ്യാപാരിയേയും കൊല്ലപ്പെടുത്താൻ പ്രതികളായ റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നിവർ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. നൂപുർ ശർമയെ പിന്തുണച്ച് ജൂൺ ഏഴിന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട ഈ വ്യാപാരി ഇവിടെ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതോടെയാണ് ജീവൻ രക്ഷിക്കാനായത്.

തന്റെ മകൻ നൂപുർ ശർമയെ പിന്തുണച്ച് ജൂൺ ഏഴിന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നതായി വ്യാപാരിയുടെ അച്ഛൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി ലഭിക്കുകയും പിന്നാലെ തന്റെ മകനെ പൊലീസ് അറസ്റ്റും ചെയ്തു. ഒരു ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം മകൻ പുറത്തിറങ്ങി.

എന്നാൽ ഇതിന് ശേഷം മകന്റെ കടയിലേക്ക് അപരിചിതരായ പലരും ഇടയ്ക്കിടെ വരികയും കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ തണുക്കും വരെ നാട്ടിൽ നിന്ന് വിട്ടുനിൽക്കാൻ മകൻ തീരുമാനിച്ചതെന്നും വ്യാപാരിയുടെ അച്ഛൻ പറയുന്നു.

പ്രതികൾ മാർച്ചിൽ ജയ്പുരിൽ സ്ഫോടന പരമ്പരകൾ ആസൂത്രണം ചെയ്ത സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐഎസിന്റെ സ്ലീപ്പർ സെല്ലുകളുമായി ബന്ധമുള്ളവരാണ് പിടിയിലായ റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നും പൊലീസ് പറയുന്നു.

അതേ സമയം കനയ്യ ലാലിന്റെ കുടുംബത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തും മുതിർന്ന നേതാക്കളും സന്ദർശിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുകയായ 51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി.

കൊലപാതക കേസിൽ അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ദേശീയ അന്വേഷണ ഏജൻസിയോടും ആവശ്യപ്പെടുമെന്ന് കുടുംബത്തെ സന്ദർശിച്ചതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനെ മാത്രമല്ല, രാജ്യത്തെ തന്നെ നടുക്കിയ ഹീനമായ കൊലപാതകമാണ് ഉദയ്പുരിലേത്, പ്രതികളെ അറസ്റ്റ് ചെയ്ത് അവരുടെ തീവ്രവാദ ബന്ധം കണ്ടെത്തിയ പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സുരക്ഷയും തങ്ങൾക്കുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കൊല്ലപ്പെട്ട കനയ്യ ലാലിന്റെ മകൻ പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തിയവരെ തൂക്കിലേറ്റണം. അതിൽ കുറഞ്ഞ ശിക്ഷ വിധിക്കരുതെന്നും അദ്ദേഹത്തിന്റെ മകൻ പറഞ്ഞു.

ഉദയ്പുരിലെ മാർക്കറ്റിലുള്ള കടയിലെത്തിയ പ്രതികൾ കനയ്യലാലിന്റെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകനെതിരായ പരാമർശം നടത്തിയ ബിജെപി. മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP