Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

അരുവിക്കരയിലെ അനധികൃത പന്നി ഫാമിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ; പ്രദേശവാസികളുടെ പരാതിയിൽ നടപടി; ഫാം ഉടമയ്ക്ക് സ്റ്റോപ്പ് മെമോ നൽകി പഞ്ചായത്ത് അധികൃതർ

അരുവിക്കരയിലെ അനധികൃത പന്നി ഫാമിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ; പ്രദേശവാസികളുടെ പരാതിയിൽ നടപടി; ഫാം ഉടമയ്ക്ക് സ്റ്റോപ്പ് മെമോ നൽകി പഞ്ചായത്ത് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര പഞ്ചായത്തിൽ കരുമരകോട് വാർഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമിനെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ഫാമിലെ ദുർഗന്ധം കാരണം പരിസരത്ത് താമസിക്കാൻ കഴിയില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ പന്നി ഫാം ഉടമയ്ക്ക് സ്റ്റോപ്പ് മെമോ നൽകി.

അരുവിക്കര സ്വദേശിയായ എന്നയാളുടെ ഫാമാണ് നാട്ടുകാർക്ക് തലവേദന സൃഷ്ടിക്കുന്നത്. 2017 മുതൽ പ്രവർത്തിക്കുന്ന ഫാമിന് പഞ്ചായത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ലൈസൻസില്ല. ഫാമിൽ നിന്നുള്ള ദുർഗന്ധം മൂലം ആഹാരം പോലും കഴിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പരാതിയിൽ പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് മൂലം പലവിധത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

കരുമരകോട് വാർഡിൽ ചെമ്പുവിള എന്ന സ്ഥലത്ത് ശിമയോൺ എന്നയാളുടെ ഉടമസ്ഥതയിലാണ് വർഷങ്ങളായി ലൈസൻസില്ലാതെ പന്നി ഫാം പ്രവർത്തിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന പന്നി ഫാമിലെ ദുർഗന്ധം മൂലം പരിസരത്ത് താമസയോഗ്യമല്ലാതെ മാറിയതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നത്.

വീടുകളിൽ ഈച്ചശല്യം രൂക്ഷമായിരുന്നു. ആരോഗ്യ വകുപ്പിലും പഞ്ചായത്തിലും നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പൊലീസ് എത്തിയപ്പോൾ പന്നികളെ താൽക്കാലികമായി മാറ്റി. പ്രതിഷേധം ഉയർന്നതോടെയാണ് പഞ്ചായത്തിന്റെ ഇടപെടൽ. പരിസരത്ത് ഒട്ടേറെ വീടുകളിൽ ആളുകൾ ഒഴിഞ്ഞു പോയിരുന്നു. വാടകയ്ക്ക് പോലും ആളുകൾ വരാത്ത അവസ്ഥയാണ്. കുട്ടികൾക്ക് നിരന്തരം അസുഖങ്ങൾ പിടിപെടുന്നു. കുട്ടികൾക്ക് വയറിളക്കം, പനി അസുഖങ്ങൾ വിട്ടുമാറാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പരാതി പറയുന്നു.

പരാതിയെ തുടർന്നാണ് പന്നികളെ സ്ഥലത്ത് നിന്നും മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ ഫാം ഉടമയ്ക്ക് നിർദ്ദേശം നൽകിയത്. വർഷങ്ങൾക്ക് മുന്നേ പഞ്ചായത്തിലും, ആരോഗ്യ വകുപ്പിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. പഞ്ചായത്ത് അധികൃതർ പറഞ്ഞത് അനുസരിച്ച് അവർ ഒരു ദിവസം പന്നികൾ മറ്റൊരു ഫാമിലേക്കു മാറ്റി. തൊട്ടടുത്ത ദിവസം തന്നെ തിരികെ ഫാമിൽ എത്തിക്കുകയും ചെയ്തു.

അതിനു ശേഷം പന്നികൾ എണ്ണം കൂടുകയും തുടർന്ന് പരിസര വാസികൾക് ജീവിക്കാൻ നിവർത്തി ഇല്ലാത്ത അവസ്ഥ രൂപപ്പെട്ടു. വൃത്തി ഹീനമായ അവസ്ഥയിൽ പ്രവർത്തിക്കുന്ന ഫാമിൽ നിന്നും പരിസര വാസികൾക് സഹിക്കാൻ കഴിയുന്നതിലും അധികം ആയിരുന്നു ദുർഗന്ധം. ഈച്ചകൾ പെരുകിയത് അനുസരിച്ച് കുഞ്ഞു കുട്ടികൾക്കു രോഗം വർദ്ധിച്ചു.

പരിസരവാസികൾ പലരും വീട് മാറുകയും ചിലരൊക്കെ മറ്റു സ്ഥലങ്ങളിൽ അഭയം കണ്ടെത്തുകയും ചെയ്യേണ്ട അവസ്ഥയായി. തുടർന്ന് പരിസര വാസികൾ വീണ്ടും പഞ്ചായത്തിനും ഹെൽത്ത് ഇൻസ്പെറ്ററിനും പൊലീസിൽ പരാതി നൽകി. തുടർന്ന് പഞ്ചായത്തിൽ നിന്നും അധികൃതർ വന്നു പോയതല്ലാതെ മറ്റു നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. പ്രേകോപിതാരായ നാട്ടുകാർ ഫാമിലേക്കു കയറുകയും, തുടർന്ന് അരുവിക്കര പൊലീസ് വരികയും ചെയ്തു. തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി. പ്രസിഡന്റ്. ഹെൽത് ഇൻസ്പെക്ടർ തുടങ്ങി അധികൃതർ സംഭവ സ്ഥലത്തു വരികയും നാട്ടുകാരുടെ ആവശ്യ പ്രകാരം പന്നി ഫാം അടച്ചു പൂട്ടാൻ ഉത്തരവ് ഇടുകയും ചെയ്തത്. പഞ്ചായത്തിൽ നിന്നും വൈകുന്നേരത്തോടെ സ്‌റ്റോപ്പ് മെമോ ഉടമയ്ക്ക് എത്തിച്ചു നൽകി. 24 മണിക്കൂറിനുള്ളിൽ പന്നികളെ മാറ്റാൻ ഉള്ള നിർദേശമാണ് നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP