Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശൂരിൽ മരിച്ച കമിതാക്കളിൽ യുവതി കൊല്ലപ്പെട്ടതു തന്നെ; പൊലീസിന്റെ നിഗമനം സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സ്വകാര്യ ഹോട്ടൽ മുറിയിൽ കമിതാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

തൃശൂരിൽ മരിച്ച കമിതാക്കളിൽ യുവതി കൊല്ലപ്പെട്ടതു തന്നെ;  പൊലീസിന്റെ നിഗമനം സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്;   സ്വകാര്യ ഹോട്ടൽ മുറിയിൽ കമിതാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബുധനാഴ്ച തൃശൂരിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ, യുവതി കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തൃശൂർ കല്ലൂർ പാലക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31)യാണു കൊല്ലപ്പെട്ടത്. ഇതേ മുറിയിൽ പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

രസ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം ഗിരിദാസ് തൂങ്ങിമരിച്ചതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം ശരിവയ്ക്കുന്നതാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന രസ്മയുമായി ഗിരിദാസ് അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച ഹോട്ടലിൽ മുറിയെടുത്ത ഇവരെ ബുധൻ വൈകിട്ട് ഏഴോടെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിവാഹമോചനം നേടിയ രസ്മയെ വിവാഹം കഴിക്കാൻ ഗിരിദാസ് ആഗ്രഹിച്ചിരുന്നു. ഇരുവരും മുൻപും ഇതേ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ട്. വൈകുന്നേരം വരെ വാതിൽ അടഞ്ഞുകിടന്നതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനുമുമ്പും ഇവർ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ 16ന് മുറിയെടുത്ത ഇവർ കഴിഞ്ഞ ദിവസം രാവിലെ വാതിൽ തുറന്നില്ല. വൈകുന്നേരത്തോടെ ഹോട്ടൽ അധികൃതർ ഈസ്റ്റ് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഗിരിദാസിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും രസ്മയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തിയത്. വിവാഹമോചിതയായ രസ്മയ്ക്ക് ആറുവയസുള്ള മകനുണ്ട്

രസ്മയെ വിവാഹം കഴിക്കാൻ ഗിരിദാസ് ശ്രമിച്ചിരുന്നു. എന്നാൽ, ബന്ധത്തിൽ നിന്ന് രസ്മ പിന്മാറിയതിനെത്തുടർന്നു ഗിരിദാസ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന സംശയവുമുണ്ട്. രസ്മയെ കാണാനില്ലെന്നുകാണിച്ച് സഹോദരി പുതുക്കാട് പൊലീസിൽ നൽകിയ പരാതിയിന്മേൽ മൊഴി രേഖപ്പെടുത്തുന്നതിന് ഇടയിലാണു മരണവിവരം പുറത്തുവന്നത്.

രസ്മയെ മദ്യം കഴിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രസ്മയുടെ ബന്ധുവിന്റെ സുഹൃത്താണ് ഗിരിദാസ്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP