Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കുട്ടികളുടെ മുത്തശ്ശി സിപ്സിയുമായി ഏറെ കാലത്തെ ബന്ധം; പിന്മാറാൻ നിർബന്ധിച്ചിട്ടും തയ്യാറായില്ല; മകൻ ലഹരിക്ക് അടിമയായിരുന്നു; അത് ദൈവം കൊടുത്ത ശിക്ഷയെന്നും അറസ്റ്റിലായ ജോണിന്റെ അമ്മ

'കുട്ടികളുടെ മുത്തശ്ശി സിപ്സിയുമായി ഏറെ കാലത്തെ ബന്ധം; പിന്മാറാൻ നിർബന്ധിച്ചിട്ടും തയ്യാറായില്ല; മകൻ ലഹരിക്ക് അടിമയായിരുന്നു; അത് ദൈവം കൊടുത്ത ശിക്ഷയെന്നും അറസ്റ്റിലായ ജോണിന്റെ അമ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കൊച്ചിയിലെ ഹോട്ടലിൽ ഒന്നര വയസുകാരിയായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്താൻ പ്രതി ജോൺ ബിനോയ് ഡിക്രൂസിനെ പ്രേരിപ്പിച്ചത് കുട്ടികളുടെ മുത്തശ്ശി സിപ്സിയുമായുള്ള ബന്ധം. കേസിൽ അറസ്റ്റിലായ ജോൺ ലഹരിക്ക് അടിമയെന്നാണ് വിവരം.

27 കാരനായ ഇയാൾക്ക് 23 ാം വയസ് മുതൽ കുട്ടികളുടെ മുത്തശ്ശി സിപ്സിയുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധമാണ് ജോണിനെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന് പ്രതിയുടെ മാതാപിതാക്കൾ പറയുന്നു.

അവന് ദൈവം കൊടുത്ത ശിക്ഷയാണിത് എന്ന് ജോണിന്റെ അമ്മ ഇൻതിയാസ് പറഞ്ഞു. സിക്സിയുമായി അവന് ഏറെ കാലമായി ബന്ധമുണ്ടായിരുന്നു. പിന്മാറാൻ ഏറെ നിർബന്ധിച്ചിട്ടും തയ്യാറായില്ല. ഇതാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണമായത് എന്നും അമ്മ പറഞ്ഞു.

ജോണിനെ ദത്തെടുത്തതാണെന്നും കുടുംബം വെളിപ്പെടുത്തി. 14 ദിവസം മാത്രം പ്രായം ഉണ്ടായിരുന്നപ്പോഴാണ് ജോണിനെ ദത്തെടുത്തത്. വലുതായപ്പോൾ ജോൺ അത് അറിഞ്ഞു. ചെറുപ്പം മുതൽ ഇയാൾക്ക് അമ്മയേയും അച്ഛനേയും ആക്രമിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. മുതിർന്നപ്പോൾ ഇയാൾ ലഹരിക്ക് അടിമയായി. എപ്പോഴും ആക്രമിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ പ്രതിയെ വീട്ടിൽ കയറ്റരുത് എന്ന് തഹസിൽദാർ ഉത്തരവിട്ടിരുന്നു. വീടും മറ്റ് സ്വത്തുക്കളും എഴുതിത്ത്ത്ത്തരണം എന്ന് ആവശ്യപ്പെട്ടാണ് ഇയാൾ അവസാനമായി വീട്ടിലേക്ക് വന്നത് എന്നും അമ്മ പറയുന്നു.

കുഞ്ഞിനെ ഭർത്താവിന്റെ വീട്ടുകാർ കൊന്നു എന്നാണ് അമ്മ ഡിക്സി പറയുന്നത്. കുഞ്ഞിനെ നോക്കുന്നതിന് മുത്തശ്ശിക്ക് ശമ്പളം നൽകിയിരുന്നുവെന്ന് ഡിക്സി പറഞ്ഞു. മുത്തശ്ശി കഞ്ചാവിന് അടിമയായിരുന്നു. എന്നാൽ കുട്ടികളെ ഉപദ്രവിച്ചിരുന്നില്ലെന്നും അമ്മ വെളിപ്പെടുത്തി.

ഈ കുഞ്ഞിന്റെയും ഒപ്പമുണ്ടായിരുന്ന സഹോദരന്റെയും സംരക്ഷണം സംബന്ധിച്ച കേസ് ചൈൽഡ് ആൻഡ് വെൽഫെയർ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. കുഞ്ഞിന്റെ മാതാവ് അങ്കമാലി സ്വദേശിനി മൂന്നു മാസം മുൻപാണു വിദേശത്തു പോയത്. ഇതിനിടെ ചൈൽഡ് ലൈൻ വഴി സിഡബ്ല്യുസിക്കു പരാതി ലഭിച്ചതോടെയാണ് സംരക്ഷണം സംബന്ധിച്ച തർക്കം ഉയരുന്നത്. അമ്മയുടെ വീട്ടിൽ വെച്ച് കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റെന്നും സംരക്ഷണാവകാശം നൽകണമെന്നും ആവശ്യപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ രംഗത്തെത്തുകയായിരുന്നു. ഇതോടെ കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാർക്ക് സംരക്ഷണാവകാശം ലഭിച്ചു.

എന്നാൽ തർക്കം രൂക്ഷമായതോടെ കുഞ്ഞിനെ സിഡബ്ല്യുസിതന്നെ സംരക്ഷിക്കാം എന്ന ആലോചനയിലെത്തി. കുഞ്ഞിന്റെ അമ്മയുമായി ബന്ധപ്പെടുകയും ഇവർ നാട്ടിലെത്തിയ ശേഷം തർക്കം പരിഹരിക്കാമെന്നും തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് കുഞ്ഞ് കൊല്ലപ്പെട്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP