Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടുകാർ ഓടിയെത്തിയത് ബൈക്കിൽ നിന്നും പെൺകുട്ടി റോഡിൽ വീണത് കണ്ട്; ബൈക്കഭ്യാസ പ്രകടനം ചോദ്യം ചെയ്തതിന് അമൽ നാട്ടുകാരനെ ക്രൂരമായി മർദ്ദിച്ചു; സഹികെട്ട് തിരിച്ചു തല്ല്; എല്ലാം സദാചാരമാക്കി രക്ഷപ്പെടാൻ ശ്രമിച്ച് യുവാവിന്റെ അതിബുദ്ധി; തൃശൂരിൽ ചീയരത്ത് സംഭവിച്ചത് ബൈക്ക് യാത്രികന്റെ അഹങ്കാര ഫലം

നാട്ടുകാർ ഓടിയെത്തിയത് ബൈക്കിൽ നിന്നും പെൺകുട്ടി റോഡിൽ വീണത് കണ്ട്; ബൈക്കഭ്യാസ പ്രകടനം ചോദ്യം ചെയ്തതിന് അമൽ നാട്ടുകാരനെ ക്രൂരമായി മർദ്ദിച്ചു; സഹികെട്ട് തിരിച്ചു തല്ല്; എല്ലാം സദാചാരമാക്കി രക്ഷപ്പെടാൻ ശ്രമിച്ച് യുവാവിന്റെ അതിബുദ്ധി; തൃശൂരിൽ ചീയരത്ത് സംഭവിച്ചത് ബൈക്ക് യാത്രികന്റെ അഹങ്കാര ഫലം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ ചീയാരത്ത് പെൺകുട്ടി ഓടുന്ന ബൈക്കിൽ നിന്ന് റോഡിൽ വീണതിനെ തുടർന്ന് അപകടമുണ്ടാക്കിയ വിദ്യാർത്ഥിക്ക് മർദ്ദനം ഏറ്റ സംഭവം സദാചാര ആക്രമണമെന്ന് വരുത്തിത്തീർത്തത് യുവാവിന്റെ അതിബുദ്ധി. നടുറോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് ബൈക്കോടിച്ച  ബിരുദ വിദ്യാർത്ഥി അമലിന്റെ പിന്നിലിരുന്ന പെൺകുട്ടി വീണതെന്നാണ് പൊലീസ് പറയുന്നത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ അമൽ മർദ്ദിച്ചു. തുടർന്ന് നാട്ടുകാർ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചത് ചീയാരം ഗലീലി ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥിയായ അമലിന് മർദ്ദനമേൽക്കുന്ന ദൃശ്യങ്ങളാണ്. മർദ്ദനത്തിനിടെ അമലിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ ബൈക്കിൽ നിന്നും പെൺകുട്ടി റോഡിൽ വീഴുന്നതിന്റെയും നാട്ടുകാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെയും അടക്കം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അമൽ പറഞ്ഞത് കളവാണെന്ന് വ്യക്തമായത്.

'തന്നെ മർദ്ദിച്ചവരെ മുൻപരിചയമില്ല. അവർ തന്നെ മർദ്ദിച്ചത് എന്തിനാണ് എന്ന് അറിയില്ല. പെൺകുട്ടിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തതാണോ അവരെ പ്രകോപിപ്പിച്ചത് എന്ന് അറിയില്ല. അതോ താൻ ധരിച്ച ജോക്കർ വസ്ത്രമാണോ അവർക്ക് ഇഷ്ടമാവാതിരുന്നത് എന്നും അറിയില്ല. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാനല്ലേ നാട്ടുകാർ ശ്രമിക്കേണ്ടത്. പകരം തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എന്തിനാണ് തല്ല് കിട്ടിയത് എന്നുപോലും അറിയില്ല. മർദ്ദനത്തിനിടെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ചെയ്തു'- എന്നായിരുന്നു അമൽ ആരോപിച്ചത്.

എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ അമൽ ഓടിച്ച ബൈക്കിൽ നിന്നും പെൺകുട്ടി റോഡിൽ വീഴുന്നതും തുടർന്ന് നാട്ടുകാർ ഓടിയെത്തി പെൺകുട്ടിയെ എഴുനേൽപ്പിക്കുന്നതും വ്യക്തമായി കാണാം. പിന്നാലെ ബൈക്ക് അഭ്യാസം നടത്തിയതിന് നാട്ടുകാർ അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി നാട്ടുകാരിൽ ഒരാളെ അതിക്രൂരമായി അമൽ മർദ്ദിക്കുകയുണ്ടായി. ഇത് കണ്ടുനിന്ന നാട്ടുകാർ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴും ഇയാൾ മദ്ധ്യവയസ്‌കനായ ഒരാളെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിച്ചു. ഇതോടെയാണ് നാട്ടുകാർ അമലിന് നേരെ തിരിഞ്ഞത്. സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയതോടെ ഒല്ലൂർ പൊലീസ് യുവാവിനെതിരെ കേസെടുത്തു. 

എന്നാൽ ഈ ആരോപണങ്ങൾ അമൽ നിഷേധിച്ചു. സഹപാഠിയെ വീഴ്‌ത്താൻ ആരെങ്കിലും ബൈക്കിന്റെ വീൽ ഉയർത്തുമോ എന്നും അമൽ ചോദിച്ചു. എന്നാൽ കോളേജിലെ മറ്റ് വിദ്യാർത്ഥികളോടൊപ്പം ഇയാൾ ബൈക്ക് സ്റ്റണ്ട് നടത്തുക പതിവാണെന്നാണ് പൊലീസ് പറയുന്നത്

വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചക്കുന്ന ദൃശ്യങ്ങളാണ് നേരത്തെ പ്രചരിച്ചത്. വാഹനത്തിൽ അതുവഴി എത്തിയ ആരോ ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ഇവ. കൊടകര സ്വദേശി ഡേവിസ് ആണ് വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ല് വച്ച് ഇടിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.

അമലിനെ ചിലർ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വാർത്തയായത്.എന്തിനാണ് തന്നെ മർദ്ദിച്ചത് എന്നറിയില്ലെന്ന് അമൽ പറയുന്നു. ഭക്ഷണം കഴിക്കാനായി സഹപാഠിയായ പെൺകുട്ടിക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം നടന്നത്. യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടി ബൈക്കിൽ നിന്ന് വീണു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലരാണ് തന്നെ മർദ്ദിച്ചതെന്ന് അമൽ പറയുന്നു.

ബൈക്ക് ഓടിക്കുമ്പോൾ അമിത വേഗത ഉണ്ടായിരുന്നില്ല. ഇടയ്ക്ക് വാഹനം നിർത്തിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടെ വീൽ ഉയർന്നു. ക്ലച്ചിൽ അമർത്തിയപ്പോൾ വാഹനം പൊങ്ങുകയായിരുന്നു. അപ്പോഴാണ് പെൺകുട്ടി വീണതെന്നാണ് അമൽ പറയുന്നത്. 

അപകടത്തിന്റേതടക്കം കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അമൽ നാട്ടുകാരെ മർദ്ദിച്ചതിനെ തുടർന്നാണ് തിരിച്ച് തല്ലിയതെന്ന് വ്യക്തമായി. അമലിന്റെ ആരോപണം കളവാണെന്ന് ഇതോടെ വ്യക്തമായി. സദാചാര ആക്രമണം എന്ന രീതിയിൽ പ്രചരിപ്പിച്ച് സംഭവത്തെ ഏകപക്ഷീയമാക്കാനുള്ള നീക്കമാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇല്ലാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP