കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ മുറിയിൽ ഗായകന്റെ പ്രത്യേക ഗാനമേള; ഏതാനും പാട്ടുകൾ മൂളിയതിന് നൽകിയത് 3 ലക്ഷം! നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് നിഷാദ് കളിയിടുക്കലിനുണ്ടായിരുന്നത് വമ്പൻ ഗ്യാങ്; ട്രാവൻകൂർ ബിൽഡേഴ്സിലെ ഇഡി റെയ്ഡ് ചർച്ചയാക്കുന്നതും മാഫിയാ ഇടപെടൽ; മോറിസ് കോയിനിലെ വില്ലൻ പുറത്തു വരുമോ?

മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: മോറിസ് കോയിൻ എന്ന നിലവിലില്ലാത്ത ക്രിപ്റ്റോ കറൻസിയുടെ പേരിൽ മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദ്(നിഷാദ് കളിയിടുക്കിൽ) പിരിച്ചെടുത്തത് ശതകോടികളാണ്. 1300 കോടിയുടെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ എത്തിയതോടെ ഇയാൾ രാജ്യം വിട്ടു. മൗറീഷ്യസിലേക്കാണ് കടന്നതെന്നാണ് സൂചന. സൗദി വഴിയായിരുന്നുവേ്രത യാത്ര. ക്രിപ്റ്റോ കറൻസിയുടെ പേരിലുള്ള തട്ടിപ്പ് എന്നതിൽനിന്നു തുടങ്ങിയ കേസ് ഇപ്പോൾ സിനിമാമേഖലയിൽ വരെയെത്തി നിൽക്കുന്നു.
കണ്ണൂർ സിറ്റി അസി. കമ്മിഷണർ പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണു വൻ മണി ചെയിൻ തട്ടിപ്പു കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിഷയത്തിൽ ഇടപെട്ടിരിക്കുന്നു. പ്രമുഖ നടന്റെ സ്ഥാപനങ്ങളിൽ ഇഡിയുടെ റെയ്ഡും നടന്നു. എന്നാൽ റെയ്ഡിന് മോറിസ് കോയിൻ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് നടൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ അങ്ങനെ അല്ല കാര്യങ്ങളെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകുന്ന സൂചന. ബിറ്റ് കോയിൻ തട്ടിപ്പുകാരിൽ നിന്നുള്ള പണം ഉണ്ണി മുകുന്ദന്റെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് സൂചന. എന്നാൽ ഈ തട്ടിപ്പിൽ നടൻ ഉണ്ണി മുകുന്ദന് പങ്കില്ലെന്നും ഇഡി വിലയിരുത്തുന്നുണ്ട്. തട്ടിപ്പു തുക സിനിമകളിലേക്ക് നിക്ഷേപിക്കാനുള്ള മുഹമ്മദ് നിഷാദിന്റെ തന്ത്രമാണ് ഉണ്ണി മുകുന്ദനെ കണ്ടെത്തിയതെന്നും സൂചനയുണ്ട്. ഇതിൽ അറിയാതെ നടനും പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ കൊച്ചി കേന്ദരീകരിച്ച് നിഷാദിന് ഗൂഡ സംഘങ്ങളുണ്ടായിരുന്നു. ഇവരുടെ ഓഫീസുകളിലേക്കും ഇഡി റെയ്ഡിനെത്തിയിരുന്നു. ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡിന് അതേ ദിവസം തന്നെ ഇവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. സംഭവത്തിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ഉണ്ണി മുകുന്ദൻ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടന്റെ വീട്ടിലും ഓഫീസിലും ഇഡി പരിശോധന നടത്തിയത്. കൊച്ചിയിൽ അൻസാരി നെക്സ്ടെൽ, ട്രാവൻകൂർ ബിൽഡേഴ്സ്, എലൈറ്റ് എഫ്എക്സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിങ്, സ്റ്റോക്സ് ഗ്ലോബൽ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകൾ നടന്നു. തമിഴ്നാട്ടിൽ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടന്നത്.
ഇതിൽ ട്രാവൻകൂർ ബിൽഡേഴ്സിൽ റെയ്ഡ് നടന്നത് ഉണ്ണി മുകുന്ദന്റെ വീട്ടിലെ പരിശോധനയുടെ അന്ന് തന്നെയാണ്. ഇക്കാര്യം ആ സ്ഥാപനത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനത്തിലെ പ്രമുഖൻ സ്ഥിരീകരിക്കുകയും ചെയ്തു. ഈ സ്ഥാപനം നടത്തുന്ന വ്യക്തിയുമായി അടുത്ത ബന്ധമാണ് നിഷാദിനുണ്ടായിരുന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിഷാദിന് എല്ലാ സൗകര്യവും ഒരുക്കി. മലയാളത്തിലെ പ്രമുഖ ഗായകനെ എത്തിച്ച് പ്രത്യേക പാട്ടു പരിപാടി പോലും നടത്തി. നിഷാദിന്റെ മുറിയിൽ വെറുതെ ചില പാട്ടുകൾ പാടുന്നതിന് വേണ്ടി മാത്രം നടന് ലക്ഷങ്ങൾ നൽകിയെന്നാണ് സൂചന. ഇതടക്കമുള്ള തട്ടിപ്പുകൾക്ക് കൊച്ചിയിലെ ശതകോടീശ്വരനൊപ്പം നിന്ന് പ്രവർത്തിക്കുന്ന പ്രധാനിയും സഹായങ്ങൾ ചെയ്തു. ഈ പ്രധാനിയെ ഇഡി കുടുക്കുമോ എന്നതാണ് പ്രധാനം.
മൂന്ന് ലക്ഷം രൂപയാണ് ആ ഗായകന് അന്ന് രാത്രി കിട്ടിയതെന്നാണ് സൂചന. ഇതിന് പിന്നിലും പഞ്ചനക്ഷത്ര പ്രമുഖന്റെ ഇടപെടലായിരുന്നു. മോൻസൺ മാവുങ്കിൽ കേസിൽ ചർച്ചയായ പല വ്യവസായ പ്രമുഖരും നിഷാദിന്റെ അടുപ്പക്കാരായിരുന്നു. ഇതിന് പിന്നിലും ശതകോടീശ്വരനുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഇടപെടലുണ്ട്. 15,000 രൂപ നിക്ഷേപിച്ചാൽ ലാഭവിഹിതമായി ദിവസവും 270 രൂപ കിട്ടുമെന്നു പറഞ്ഞാൽ ആരും വീണു പോകും. മോറിസ് കോയിന്റെ പേരിൽ നടന്ന മണി ചെയിൻ തട്ടിപ്പിന്റെ പ്രധാന ആകർഷണവും ഇതായിരുന്നു. ആട്, തേക്ക്, മാഞ്ചിയം മുതൽ വൻ പലിശ വരെ വാഗ്ദാനം ചെയ്തുള്ള നിക്ഷേപത്തട്ടിപ്പുകൾ കണ്ട മലയാളി തന്നെയാണ് ക്രിപ്റ്റോ കറൻസിയുടെ പേരിലുള്ള മണി ചെയിൻ തട്ടിപ്പു നിക്ഷേപ പദ്ധതിയിലും തല വച്ചു കൊടുത്തത്.
ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവീതം ആയിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ കമ്മിഷൻ വേറെ. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും പറഞ്ഞായിരുന്നു പണം സമാഹരിച്ചത്. 10 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ചാൽ 50,000 രൂപ വീതം കമ്മിഷൻ ലഭിച്ചിരുന്നതായി തട്ടിപ്പുകാരുടെ ഏജന്റുമാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ സംബന്ധിച്ച പ്രചാരണങ്ങൾ നടത്തിയിരുന്നത്.
300 ദിവസത്തെ ലാഭം മാത്രം ഏകദേശം 81,000 രൂപ വരുമെന്നു കണ്ടപ്പോൾ നിക്ഷേപകരുടെ എണ്ണം ലക്ഷങ്ങളായി. നിക്ഷേപകനായി ചേർന്ന ഒരാൾ മറ്റൊരാളെ ചേർക്കുമ്പോൾ അവരുടെ നിക്ഷേപത്തിന്റെ 10% കമ്മിഷനും ലഭിക്കും. താഴെയുള്ള കൂടുതൽ കണ്ണികളിലേക്കു നിക്ഷേപകരെത്തുമ്പോൾ 5%, 3%, 1% എന്നിങ്ങനെ വീണ്ടും കമ്മിഷൻ. 15,000 രൂപയുടെ നിക്ഷേപത്തിന് 10 'മോറിസ് കോയിൻ' എന്ന ക്രിപ്റ്റോ കറൻസിയാണു തിരികെ ലഭിക്കുക. 300 ദിവസത്തെ ലാഭവിഹിതം കിട്ടിക്കഴിഞ്ഞാൽ ഈ മോറിസ് കോയിൻ വിറ്റു കാശാക്കുകയും ചെയ്യാം.
ഒന്നും രണ്ടും കോടികളല്ല, മുഹമ്മദ് നിഷാദിന്റെയും കൂട്ടുകാരുടെയും കമ്പനിയുടെയുമൊക്കെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് ഒഴുകിയത്, 1300 കോടി രൂപയാണ്. ഇത് അനുമാനമല്ല. ഇതുവരെ ലഭ്യമായ ഇടപാടുകൾ കൂട്ടി നോക്കിയപ്പോൾ ലഭിച്ച കണക്കാണ്. തിരിച്ചറിഞ്ഞ നിക്ഷേപകരുടെ എണ്ണം പതിനായിരത്തോളമായി. ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ, ഗൂഗിൾ പേ, പേയ്മെന്റ് ആപ്പുകൾ തുടങ്ങിയവ വഴിയെല്ലാം പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലെത്തിയിട്ടുണ്ട്. ഓരോ അന്വേഷണ വഴിയിലും കോടികളുടെ തട്ടിപ്പുകളാണു തുറക്കുന്നതെന്ന് എസിപി പി.പി.സദാനന്ദൻ പറയുന്നു. തുടക്കത്തിൽ ചില ഭാഗ്യവാന്മാർക്ക് മുതലും ലാഭവും കിട്ടി. പിന്നീടുള്ളവരെല്ലാം പെട്ടു. പരാതി നൽകിയാൽ എല്ലാം നഷ്ടപ്പെടുമെന്ന പേടി കാരണമാകണം, ഇതുവരെ പരാതിപ്പെട്ടത് 30 പേർ മാത്രം.
ബെംഗളൂരു ആസ്ഥാനമാക്കിയ ലോങ് റീച് ടെക്നോളജീസ് എന്ന കമ്പനിയുടെ പേരിലാണു പൊതുജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിച്ചത്. 2020ൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയും മുഖ്യസൂത്രധാരനായ നിഷാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ നിഷാദ് രാജ്യം വിട്ടു. ആളുകളിൽ നിന്നു നിക്ഷേപം സ്വീകരിച്ചു ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ഇയാളുടെ സ്ഥാപനങ്ങളായ ലോങ് റീച് ടെക്നോളജി, ലോങ് റീച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ പേരുകളിൽ രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽ ഒരു കമ്പനിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പൊലീസ് പണമിടപാട് സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൈമാറിയിരുന്നു.
കേസിൽ കണ്ണൂരിൽ ഇതുവരെ അറസ്റ്റിലായത് 50 കോടിയിലധികം രൂപയുടെ നിക്ഷേപം സ്വീകരിച്ച, പിൻ സ്റ്റോക്കിസ്റ്റുകളായ കാസർകോട് ആലംപാടിയിലെ പി.എം.മുഹമ്മദ് റിയാസ് (31), കോഴിക്കോട് പാവങ്ങാട് വസിം മുനവീർ അലി (35), മലപ്പുറം മഞ്ചേരി പൊളിയൻ പറമ്പ് സി.ഷഫീഖ് (30), വണ്ടൂർ മുഹമ്മദ് ഷഫീഖ് (28), ചാലാട് പഞ്ഞിക്കൽ റഷീദ മൻസിലിൽ മുഹമ്മദ് റനീഷ് (33), ചാവക്കാട് കറുകമ്മാട് സ്വദേശി നാലകത്ത് ഷെമീർ (30) എന്നിവരാണ്.
കംപ്യൂട്ടർ നെറ്റ്വർക്കിൽ രഹസ്യഭാഷ (ക്രിപ്റ്റോഗ്രഫി) ഉപയോഗിച്ചു സൃഷ്ടിച്ചെടുക്കുന്ന ക്രിപ്റ്റോ കറൻസികൾ ഏതാനും വർഷമായി ലോകത്തു പ്രചാരത്തിലുണ്ട്. ബ്ലോക്ചെയിൻ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഡിജിറ്റൽ കറൻസിയാണത്. ബിറ്റ് കോയിൻ അടക്കം ലോകത്ത് ഒട്ടേറെ ക്രിപ്റ്റോ കറൻസികളുണ്ട്. ക്രിപ്റ്റോകറൻസി, ഡോളറിലേക്കും മറ്റും മാറ്റിയെടുക്കാവുന്ന എക്സ്ചേഞ്ചുകൾ വിദേശങ്ങളിലുണ്ട്, ഇന്ത്യയിലില്ല.
- TODAY
- LAST WEEK
- LAST MONTH
- ഗോവിന്ദച്ചാമിക്കും നാളെ ശിക്ഷ ഇളവും പൗര സ്വീകരണവും കിട്ടുമോ! ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് ചട്ട ലംഘനം; പുറത്തിറങ്ങിയ 11 പ്രതികൾക്കും ലഭിക്കുന്നത് വൻ പൗരസ്വീകരണം; ബലാത്സംഗികളുടെ കാൽതൊട്ട് വന്ദിച്ച് ജനം; ഗുജറാത്തിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്തകൾ
- യുജിസിയെ കൂടെ കൂട്ടി കണ്ണൂരിലെ വാദം പൊളിക്കും; ലോകായുക്ത ബിൽ അംഗീകരിക്കാതെ പിണറായിയെ വെട്ടിലാക്കും; വിധി വേഗത്തിലാക്കാൻ ഹൈക്കോടതിയിൽ നീക്കം; ദുരിതാശ്വാസ നിധിയിലെ ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രിക്കെതിരായ ശുപാർശ ലോകായുക്തി നൽകുക ഗവർണ്ണർക്ക്; രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; സിപിഎമ്മിൽ 'പകരം' ചർച്ച സജീവം
- അയപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണ്ണമാല; നടയിൽ സമർപ്പിച്ചത് തിരുവനന്തപുരം സ്വദേശിയായ ഭക്തൻ
- ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിൽ സിപിഎം ക്വട്ടേഷൻ സംഘം, തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്നത് മൂന്നുവർഷം മുമ്പ്; മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെ ഷുഹൈബിന്റെ ഉറ്റസുഹൃത്തും വധഭീഷണിയുടെ നിഴലിൽ
- ക്യാപ്റ്റൻ നിർമ്മൽ ശിവരാജന് വിട; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു; നിറകണ്ണുകളോടെ സല്യൂട്ട് നൽകി യാത്രയാക്കി സൈനിക ഓഫീസറായ ഭാര്യ
- ബിജെപിയുടെ ജെ പി നഡ്ഡ മോഡൽ കോൺഗ്രസ് അനുകരിക്കുമോ? ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവിനെ പാർട്ടി അദ്ധ്യക്ഷനാക്കുമോ? രാഹുൽ മൗനം തുടരുന്നതോടെ, ആരാകും പകരം എന്ന ചർച്ച സജീവം
- വിമർശകർക്ക് യുജിസി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിവില്ല; എഫ്ഡിപി കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം; സ്റ്റഡി ലീവ് അല്ല അതെന്ന് സർവ്വകലാശാല രക്ഷാ സംഘക്കാർക്ക് അറിയില്ല; യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനങ്ങളെന്നും പ്രിയ വർഗീസ്
- പേടിപ്പിക്കുന്ന ഓവർടേക്കിങ്ങും മത്സരയോട്ടവും പതിവായതോടെ ജീവനിൽ കൊതിയുള്ളവർ ആറ്റുപറമ്പത്ത് ബസിൽ കയറാതായി; ആളെ പിടിക്കാൻ 'നർമദ' എന്ന് നദിയുടെ പേരു നൽകിയിട്ടും ജീവനക്കാർ നന്നായില്ല; വടക്കൻ പറവൂരിൽ കാർ ഡ്രൈവറെ കുത്തിയ ജീവനക്കാർക്ക് ഒത്താശ ചെയ്യുന്നത് ഉടമ നൗഷാദ്
- കേട്ടറിഞ്ഞത് ഞണ്ടു വിഭവങ്ങളുടെ മനംമയക്കുന്ന സ്വാദ്; രുചി തേടിയെത്തിയത് ശ്രീലങ്കൻ ഇതിഹാസ താരങ്ങളുടെ ഹോട്ടലിലും; മമ്മൂട്ടിക്ക് സമ്മാനിച്ചത് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഞണ്ടും; ശ്രീലങ്കൻ ആതിഥ്യമര്യാദകൾ ആസ്വദിച്ച് മെഗാ സ്റ്റാർ; നന്ദി മമ്മൂട്ടി.. ഇനിയും ശ്രീലങ്കയിലേക്ക് വരുവെന്ന് ടുറിസം വകുപ്പ് മന്ത്രി
- ക്ലർക്കായി തുടങ്ങി ഒരു വർഷം കൊണ്ട് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ വരെ എത്തിച്ചു; മന്ത്രി വി.ശിവൻകുട്ടിയുടെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി ഉത്തരവ്; ഖജനാവിനെ ചോർത്തി 'പഴ്സനൽ' സ്റ്റാഫുകളോടുള്ള കരുതൽ തുടർന്നു പിണറായി സർക്കാർ
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- യുജിസിയെ കൂടെ കൂട്ടി കണ്ണൂരിലെ വാദം പൊളിക്കും; ലോകായുക്ത ബിൽ അംഗീകരിക്കാതെ പിണറായിയെ വെട്ടിലാക്കും; വിധി വേഗത്തിലാക്കാൻ ഹൈക്കോടതിയിൽ നീക്കം; ദുരിതാശ്വാസ നിധിയിലെ ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രിക്കെതിരായ ശുപാർശ ലോകായുക്തി നൽകുക ഗവർണ്ണർക്ക്; രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; സിപിഎമ്മിൽ 'പകരം' ചർച്ച സജീവം
- അതെ ഞങ്ങൾ വേർപിരിഞ്ഞു; എന്നാൽ മകനെ ആലോചിച്ച് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല: നടി വീണാ നായരുമായി പിരിഞ്ഞെന്ന് വ്യക്തമാക്കി ആർ.ജെ അമൻ
- അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ ആദ്യ ശ്രമം; പതിനാറാം നിലയിൽ നിന്ന് താഴെ കൊണ്ടു പോകുക അസാധ്യമായപ്പോൾ വേസ്റ്റുകൾ താഴേക്ക് എത്തിക്കാനുള്ള പൈപ്പിൽ തിരുകി കയറ്റി; അഴുകി തുടങ്ങിയ മൃതദേഹം ചർച്ചയാക്കുന്നതും ലഹരി; സജീവിനെ കൊന്നതും കഞ്ചാവ്?
- പനി വന്നാൽ ഉടൻ കുറിക്കുന്നത് ഡോളോ 650; ഗുളിക കുറിക്കാൻ മരുന്ന് കമ്പനി ഡോക്ടർമാർക്ക് കൈക്കൂലിക്കായി ഇറക്കിയത് 1000 കോടി; മെഡിക്കൽ റെപ്പുമാരുടെ സംഘടന നൽകിയ ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി; 10 ദിവസത്തിനകം കേന്ദ്രം മറുപടി നൽകണം; തനിക്ക് കോവിഡ് വന്നപ്പോഴും കുറിച്ചത് ഡോളോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; വളരെ ഗൗരവം ഉള്ള പ്രശ്നമെന്നും കോടതി
- തേഞ്ഞിപ്പാലത്തു മൊബൈൽ ഓഫായെങ്കിലും കൊച്ചി സൈബർ സെല്ലിന്റെ ട്രാക്കിങ് നിർണായകമായി; കാസർകോട് പ്രതി എത്തിയത് തിരിച്ചറിഞ്ഞത് അന്വേഷണ മികവ്; മഞ്ചേശ്വരത്തു അർഷാദിനെ വളഞ്ഞ് പൊലീസ് സംഘം; ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കീഴ്പെടുത്തി ഉദ്യോഗസ്ഥർ; കൊച്ചി ഫ്ളാറ്റിലെ കൊലയാളിയെ അതിവേഗം പൊക്കി വീണ്ടും പൊലീസ് ബ്രില്ല്യൻസ്!
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
- സ്വർണക്കടത്തിൽ പിണറായിയെ വീഴ്ത്തിയാൽ ബിജെപിയുടെ തലപ്പത്ത് വൻ ഇളക്കി പ്രതിഷ്ഠ ഉണ്ടാകും; ഒത്തുതീർപ്പ് ആരോപണത്തിൽ കേരളത്തിലെ നേതാക്കൾക്കെതിരെ അണികളുടെ വികാരം ശക്തമാകവേ ബിജെപി സംസ്ഥാന പ്രസിഡന്റാവാൻ പ്രതീഷ് വിശ്വനാഥനും; വിശ്വസ്തനെ അവരോധിക്കാൻ അമിത്ഷാക്കും താൽപ്പര്യം; ബിജെപിയിൽ അസാധാരണ നീക്കങ്ങൾ
- രജിസ്റ്റർ മാരീജിന് ശേഷം മകന്റെ ഭാര്യയെ മകളെന്ന് പറഞ്ഞ് അവതരിപ്പിച്ചത് സ്നേഹത്തിനൊപ്പം പ്രാർത്ഥനയും ഇവർക്ക് വേണമെന്ന് ആവശ്യപ്പെട്ട്; രജിസ്ട്രാർ ഓഫീസിലെ വിവാഹത്തിന് എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; ലീഡറിന്റെ മകൻ ചിന്തൻ ശിബർ ബഹിഷ്കരിച്ചതല്ല; ഒന്നും ആരോടും പറയാതെ മകനേയും മകളേയും ചേർത്ത് നിർത്തി കെ മുരളീധരൻ വ്യത്യസ്തനാകുമ്പോൾ
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്