Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ചേശ്വരത്ത് അറവുശാല അടിച്ചുതകർത്ത സംഭവം; മാംസം വില കുറച്ചു നൽകിയതിന്റെ പേരിലുള്ള കുത്തിത്തിരിപ്പെന്ന് ആരോപണം; ലൈസൻസില്ല എന്ന് മറുവാദം; 40 സംഘപരിവാർ പ്രവർത്തകർക്ക് എതിരെ കേസ്; രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരത്ത് അറവുശാല അടിച്ചുതകർത്ത സംഭവം; മാംസം വില കുറച്ചു നൽകിയതിന്റെ പേരിലുള്ള കുത്തിത്തിരിപ്പെന്ന് ആരോപണം; ലൈസൻസില്ല എന്ന് മറുവാദം; 40 സംഘപരിവാർ പ്രവർത്തകർക്ക് എതിരെ കേസ്; രണ്ടുപേർ അറസ്റ്റിൽ

ബുർഹാൻ തളങ്കര

മഞ്ചേശ്വരം: കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല അടിച്ചുതകർത്ത സംഭവത്തിൽ 40 സംഘപരിവാർ പ്രവർത്തകർക്ക് എതിരെ കേസ്. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന അറവുശാലക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്.

കുഞ്ചത്തൂർ മഹാലിങ്കേശ്വര സ്വദേശികളായ കെ.ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലേക്ക് മാറ്റി. അറവുശാല ഉടമ ഉള്ളാൾ സ്വദേശി യുസി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഇവിടെ നിർത്തിയിരുന്ന മൂന്ന് വാഹനങ്ങൾ അടിച്ചു തകർക്കുകയും അറവു മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തിട്ടുണ്ട്.

അതേസമയം അറവുശാലക്ക് അനുമതി ഇല്ലെന്നാണ് സംഘ്പരിവാർ പ്രവർത്തകരുടെ വാദം. എന്നാൽ 50 സെന്റ്് ഭൂമിയിൽ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസൻസിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തിൽ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും അധികൃതർ അനുമതി തരാതെ വൈകിപ്പിക്കുകയാണെന്നും യു സി ഇബ്രാഹിം പറയുന്നു.

എന്നാൽ സംഘർഷത്തിന് പിന്നിൽ മറ്റാരു കഥയും പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് യു സി ഇബ്രാഹിം മാംസം വില കുറച്ചു നൽകുകയാണെന്നും ഇത് മറ്റുള്ള മാംസ വില്പനക്കാരുടെ കച്ചവടത്തെ ബാധിച്ചപ്പോൾ സംഭവത്തെ വർഗീയവൽക്കരിച്ചു ചില കച്ചവടക്കാർ നാട്ടുകരെ ഇളകി വിട്ടതാണെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP