Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എടിഎം കൗണ്ടറിൽ കഴുത്തു മുറിഞ്ഞ നിലയിൽ യുവാവ്; രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് പൊലീസ്: എറണാകുളം സ്വദേശിയായ യുവാവ് അപകട നില തരണം ചെയ്തു

എടിഎം കൗണ്ടറിൽ കഴുത്തു മുറിഞ്ഞ നിലയിൽ യുവാവ്; രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് പൊലീസ്: എറണാകുളം സ്വദേശിയായ യുവാവ് അപകട നില തരണം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എടിഎം കൗണ്ടറിൽ കയറി കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവാവിന് രക്ഷകരായത് തക്ക സമയത്ത് സംഭവ സ്ഥലത്തെത്തിയ പൊലീസ്. ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം. കഴുത്ത് മുറിഞ്ഞ് രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെ യഥാസമയം ആശുപത്രിയിലെത്തിച്ചതിനാൽ അപകടനില തരണം ചെയ്തു. ഇന്നലെ പുലർച്ചെ ഒന്നരയോടെ കുറ്റിപ്പുറം തിരൂർ റോഡിലെ എടിഎം കൗണ്ടറിലാണു സംഭവം.

രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തിൽ ഒപ്പ് രേഖപ്പെടുത്താൻ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ടി.എം.വിനോദും സിവിൽ പൊലീസ് ഓഫിസർ റിയാസും എത്തിയപ്പോഴാണ് അവശ നിലയിലായ യുവാവിനെ കണ്ടത്. വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്‌ത്തി മൂലയിൽ ഇരിക്കുന്ന യുവാവിനെ കണ്ടത്. അടുത്ത് രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു.

പൊലീസിനെ കണ്ട് യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായംതേടി. എടിഎം കൗണ്ടറിൽനിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും എത്തിച്ച യുവാവിനെ ഇന്നലെ ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP