Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയെ സംശയം; വെട്ടിക്കൊന്ന് പായിൽ പൊതിഞ്ഞ് ഭർത്താവ്; കൊലപാതക വിവരം പുറത്തറിയുന്നത് പിറ്റേദിവസം; നാടുവിടാൻ ശ്രമിച്ച ഭർത്താവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭാര്യയെ സംശയം; വെട്ടിക്കൊന്ന് പായിൽ പൊതിഞ്ഞ് ഭർത്താവ്; കൊലപാതക വിവരം പുറത്തറിയുന്നത് പിറ്റേദിവസം; നാടുവിടാൻ ശ്രമിച്ച ഭർത്താവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പെർളടുക്കയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഉഷയാണു മരിച്ചത്. ഭർത്താവ് അശോകനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച അർധരാത്രിക്കു ശേഷമാണു കൊല നടന്നതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല.

കൊലപാതകത്തിനു ശേഷം വീടു വിട്ടിറങ്ങിയ അശോകനെ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് കസ്റ്റഡിയിൽ എടുത്തത്.

കൊലനടത്തിയ ശേഷം ട്രെയിൻ കയറി രക്ഷപ്പെടാനാണു പ്രതി ഉദ്ദേശിച്ചതെന്നാണു വിവരം. രാവിലെ അശോകന്റെ സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് പായയിൽ പൊതിഞ്ഞനിലയിൽ ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെപ്പറ്റിയുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് അശോകന്റെ മൊഴി. ഉഷ ബീഡി തൊഴിലാളിയും അശോകൻ കൂലിപ്പണിക്കാരനുമാണ്. ഏക മകൻ വിദേശത്താണ്. അശോകനു മാനസിക പ്രശ്‌നമുള്ളതായി നാട്ടുകാരിൽ ചിലർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP