Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202214Sunday

വീട്ടിനുള്ളിൽ, ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു; മരിക്കുന്നതിന് മുമ്പ് തന്നെ ശല്യപ്പെടുത്തിയ യുവാവിന്റെ പേര് ബന്ധുക്കളോട് പറഞ്ഞ് സിന്ധു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

വീട്ടിനുള്ളിൽ, ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു; മരിക്കുന്നതിന് മുമ്പ് തന്നെ ശല്യപ്പെടുത്തിയ യുവാവിന്റെ പേര് ബന്ധുക്കളോട് പറഞ്ഞ് സിന്ധു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വൈപ്പിൻ: വീട്ടിനുള്ളിൽ, ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു കിഴക്ക് തെറ്റയിൽ പരേതനായ സാജുവിന്റെ ഭാര്യ സിന്ധുവാണ് (42) മരിച്ചത്. അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സിന്ധുവിന്റെ മകൻ അതുൽ (17) ആണ് ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുന്നത്.

ഇന്നലെ പുലർച്ചെ വീട്ടിനുള്ളിൽ വച്ചാണ് ഇരുവർക്കും പൊള്ളലേറ്റത്. വീടിനുള്ളിൽ നിന്നു പുക ഉയരുന്നതു കണ്ട് എത്തിയ സമീപവാസികളും ബന്ധുക്കളും ചേർന്ന് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് ഇരുവരെയും രക്ഷിച്ചത്. ഒടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ സിന്ധുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇരുവർക്കും പൊള്ളലേറ്റത് എങ്ങനെ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

അതേസമയം, രക്ഷാപ്രവർത്തനത്തിനിടെ സംഭവത്തിനു പിന്നിൽ ആരാണെന്ന് ബന്ധുക്കൾ ചോദിക്കുമ്പോൾ വീട്ടമ്മ ഒരു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ പ്രചരിച്ചിട്ടുണ്ട്. ബന്ധുക്കൾ ഇത് പൊലീസിൽ ഹാജരാക്കുകയും ചെയ്തു. ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഈ യുവാവിനെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് പറഞ്ഞു.ആലുവയിൽ നിന്ന് ഫൊറൻസിക് വിദഗ്ദ്ധർ എത്തി വീട്ടിൽ പരിശോധന നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP