Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിമ്മി ആത്മഹത്യ ചെയ്തതിന്റെ കാരണം തേടി ബന്ധുക്കൾ; കർണാടകയിൽ നഴ്‌സായിരുന്ന നിമ്മി ഭർതൃവീട്ടിൽ എത്തിയത് സ്വീഡനിൽ ജോലി കിട്ടിയതോടെ; ആത്മഹത്യ ചെയ്തത് ഭർത്താവിനൊപ്പം പള്ളിയിൽ പോയി മടങ്ങി വന്ന ശേഷം

നിമ്മി ആത്മഹത്യ ചെയ്തതിന്റെ കാരണം തേടി ബന്ധുക്കൾ; കർണാടകയിൽ നഴ്‌സായിരുന്ന നിമ്മി ഭർതൃവീട്ടിൽ എത്തിയത് സ്വീഡനിൽ ജോലി കിട്ടിയതോടെ; ആത്മഹത്യ ചെയ്തത് ഭർത്താവിനൊപ്പം പള്ളിയിൽ പോയി മടങ്ങി വന്ന ശേഷം

മറുനാടൻ മലയാളി ബ്യൂറോ

മണിമല: സ്വീഡനിൽ ജോലി ഉറപ്പായ ശേഷം അങ്ങോട്ടേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശിന്റെ മകൾ നിമ്മി (27) ആത്മഹത്യ ചെയ്തത്. മണിമല വള്ളംചിറ ഈട്ടിത്തടത്തിൽ റോഷന്റെ ഭാര്യയായ നിമ്മിയുടെ ആത്മഹത്യയുടെ കാരണം തേടുകയാണ് ബന്ധുക്കൾ.

കർണാടകയിൽ നഴ്‌സായിരുന്ന നിമ്മി സ്വീഡനിലേക്ക് പോകാനാണ് ജോലി രാജി വെച്ച് നാട്ടിലെത്തിയത്. അങ്ങോട്ടേക്കു പോകുന്നതിനു മുന്നോടിയായാണു മണിമലയിലെ ഭർതൃവീട്ടിൽ എത്തിയത്. എന്നാൽ മരണ കാരണം എന്തെന്ന് വ്യക്തമല്ല.

ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം പള്ളിയിൽ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷമാണു മുറിയിലേക്കു പോയത്. തുടർന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നാണു ബന്ധുക്കളുടെ മൊഴി. ഭർത്താവ് റോഷന് ഈയിടെ ജോലി നഷ്ടമായിരുന്നു. നിമ്മിയുടെ വിദേശത്തുള്ള അമ്മ എത്തിയ ശേഷം വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളിയിൽ സംസ്‌കാരം നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP