Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെ കൊന്ന് ബോഡി പൊതിഞ്ഞു കാറിൽ കയറ്റി വഴിയിൽ തള്ളിയ ഇന്ത്യാക്കാരനായ ഭർത്താവിനെ യുകെയിൽ കുടുക്കിയത് അടുത്ത വീട്ടിലെ സി സി ടി വിയിൽ പതിഞ്ഞോ എന്ന പരിശോധന; ഗീതികയെ കൊന്ന കാഷിഷിന് ഇനി 20 വർഷം ഇരുട്ടുമുറി

ഭാര്യയെ കൊന്ന് ബോഡി പൊതിഞ്ഞു കാറിൽ കയറ്റി വഴിയിൽ തള്ളിയ ഇന്ത്യാക്കാരനായ ഭർത്താവിനെ യുകെയിൽ കുടുക്കിയത് അടുത്ത വീട്ടിലെ സി സി ടി വിയിൽ പതിഞ്ഞോ എന്ന പരിശോധന; ഗീതികയെ കൊന്ന കാഷിഷിന് ഇനി 20 വർഷം ഇരുട്ടുമുറി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊലപാതക അന്വേഷണത്തിന്റെ ഭാഗമായി അടുത്തവീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കാഷിഷ് അഗർവാൾ എന്ന 28 കാരൻ പൊലീസ് പിടിയിലാകുന്നത്. ലെസ്റ്ററിലെ വീട്ടിൽ വച്ചാണ് 29 കാരിയായ ഭാര്യ ഗീതിക ഗോയലിനെ ഇയാൾ ക്രൂരമായി ആക്രമിച്ച് കൊന്നത്. പിന്നീട് മൃതശരീരം വഴിയിൽ ഉപേക്ഷിക്കുവാനായി ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 3 നായിരുന്നു സംഭവം നടന്നത്.

പിന്നീട് ആളൊഴിഞ്ഞ വഴിയിലൂടെ ഒരു കിലോമീറ്ററോളം സഞ്ചരിച്ച് ഇയാൾ വഴിയരുകിൽ മൃതദേഹം ഉപേക്ഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനുശേഷം തെളിവുകൾ ഇല്ലാതെയാക്കുവാൻ കാഷിഷ് അഗർവാൾ തന്റെ ഭാര്യയുടെ ഫോണിലേക്കും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിലേക്കും വിളിച്ചു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വീട്ടിൽ ഭാര്യയെ കാണാനില്ല എന്നായിരുന്നു ഇയാൾ പരിഭ്രാന്തനായി അവരോട് പറഞ്ഞത്. ഇതിനെ തുടർന്ന് ഗീതികയുടെ സഹോദരനായിരുന്നു ആളെ കാണ്മാനില്ല എന്ന്കാട്ടി പൊലീസിൽ പരാതി നൽകിയത്.

അന്വേഷണത്തിനെത്തിയ പൊലീസുകാർ കാണുന്നത് അഗർവാൾ അടുത്ത വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നതാണ്. പിന്നീടാണ് ഉപ്പിങ്ഹാമിലെ തെരുവോരത്ത് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായ വിവരം ആരോ പൊലീസിനെ വിളിച്ച് അറിയിക്കുന്നത്. ഗീതികയുടെതെന്ന് തിരിച്ചറിഞ്ഞ മൃതദേഹത്തിൽ കഴുത്തിലും തോളിലും കൈയിലും നെഞ്ചിലുമൊക്കെ കുത്തേറ്റിരുന്നു. വളരെ ക്രൂരമായിട്ടായിരുന്നു അവരെ കൊല ചെയ്തതെന്ന് തെളിയിക്കുന്നതായിരുന്നു ഈ മുറിവുകൾ.

തുടർന്ന് കൊലപാതകമായി കേസ് റെജിസ്റ്റർ ചെയ്യുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഒരു പ്രധാന സാക്ഷിയായിട്ടായിരുന്നു കാഷിഷിനെ പൊലീസ് പരിഗണിച്ചിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ താൻ ഭാര്യയെ കണ്ടില്ലെന്നും, ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഭാര്യ വരാതിരുന്നപ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിക്കുകയായിരുന്നു എന്നും അയാൾ പൊലീസിനോട് പറഞ്ഞു.

എന്നാൽ, വീടിനകത്ത് നടത്തിയ പരിശോധനയിൽ, ഊണുമുറിയിൽ രക്തത്തിന്റെ അംശം കണ്ടെത്തി. ഗാരേജിലും രക്തക്കറ ഉണ്ടായിരുന്നു. മാത്രമല്ല, സി സി ടി വി ദൃശ്യങ്ങളിൽ ഇയാൾ ഗീതികയുടെ കാർ ഓടിച്ചുപോകുന്ന ദൃശ്യങ്ങളും പതിഞ്ഞിരുന്നു. ഇതിനെ തുടർന്നായിരുന്നു ഇയളെ കൂടുതൽ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ലെസ്റ്റർ ക്രൗൺ കോടതി ഇയാൾക്ക് തടവു ശിക്ഷ വിധിച്ചു. 20 വർഷവും ആറു മാസവും ഇയാൾ തടവ് അനുഭവിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP