Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂലിപ്പണിക്ക് പോകാൻ നിർബന്ധിച്ചു; അച്ഛനേയും അമ്മയേയും സഹോദരിയേയും അടക്കം ഒരു കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തുകൊന്ന് 17കാരിയായ മകൾ: പിടിക്കപ്പെട്ടത് മൂന്ന് മാസം നീണ്ട് നിന്ന അന്വേഷണത്തിനൊടുവിൽ

കൂലിപ്പണിക്ക് പോകാൻ നിർബന്ധിച്ചു; അച്ഛനേയും അമ്മയേയും സഹോദരിയേയും അടക്കം ഒരു കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തുകൊന്ന് 17കാരിയായ മകൾ: പിടിക്കപ്പെട്ടത് മൂന്ന് മാസം നീണ്ട് നിന്ന അന്വേഷണത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകത്തിൽ ഒരു കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തുകൊലപ്പെടുത്തിയ കേസിൽ 17കാരി അറസ്റ്റിൽ. ചിത്രദുർഗയിലാണ് സംഭവം. സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും മുത്തശ്ശിയേയുമാണ് പെൺകുട്ടി യാതൊരു ദയയും ഇല്ലാതെ കൊന്നൊടുക്കിയത്. ജൂലായ് 12-നാണ് സംഭവം നടന്നത്. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കൂട്ടക്കൊലയ്ക്ക് പെൺകുട്ടി അറസ്റ്റിലാവുന്നത്.

ഭാരമസാഗരയ്ക്കടുത്ത് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകൾ രമ്യ (16), ഗുന്ദിബായ് (80) എന്നിവരാണ് മരിച്ചത്. ഭക്ഷണം കഴിച്ചതിനുശേഷം കുഴഞ്ഞ് വീണ ഇവർ അവശനിലയിലാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. മകൻ രാഹുലും വിഷം കലർന്ന ഭക്ഷണം കഴിച്ചെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെട്ടു. തിപ്പനായിക്കിന്റെ മൂത്തമകളാണ് അറസ്റ്റിലായത്.

റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തിൽ വിഷം കലർത്തിയാണ് മകൾ നാലുപേരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. കൂലിപ്പണിക്കുപോകാൻ നിർബന്ധിച്ചതാണ് കൊലയ്ക്കു കാരണം. പെൺകുട്ടിക്ക് മാത്രം വിഷബാധ ഏൽക്കാതിരുന്നതിനാലാണ് അന്വേഷണം പെൺകുട്ടിയിലേക്ക് നീണ്ടത്. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ കൂലിപ്പണിക്കാരിയായ അമ്മ വൈകീട്ട് ജോലികഴിഞ്ഞെത്തിയപ്പോഴാണ് അത്താഴത്തിനുള്ള പലഹാരമുണ്ടാക്കിയത്. ഇതിനിടെ വീട്ടിൽ വൈദ്യുതി പോയിരുന്നു. ഈ സമയം ആരോ വീട്ടിൽക്കടന്ന് ഭക്ഷണത്തിൽ വിഷം കലർത്തിയതാകാമെന്ന് ആദ്യം സംശയമുയർന്നിരുന്നു. ഭക്ഷണമുണ്ടാക്കാനുപയോഗിച്ച സാധനങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചിരുന്നു. പിന്നീടാണ് സംശയം വീട്ടിലെ പെൺകുട്ടിയിലേക്ക് നീങ്ങിയത്. സംഭവദിവസം മൂത്തമകൾ റാഗിപ്പലഹാരം കഴിക്കാത്തതും സംശയം ബലപ്പെടുത്തി.

കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ തന്നോടും കൂലിപ്പണിക്കുപോകാൻ നിർബന്ധിച്ചതിലുള്ള അമർഷമാണ് കൊലചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വീട്ടുകാർ മിക്കപ്പോഴും വഴക്കുപറയുന്നതിലുള്ള വൈരാഗ്യവും പ്രേരണയായെന്നും കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP