Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഡംബര ഹോട്ടലിൽ ആഴ്ചകളോളം താമസിച്ച ശേഷം വാടകയായ 3,17,000 രൂപ നൽകാതെ മുങ്ങി; പത്തനംതിട്ട സ്വദേശിയായ യുവാവ് നിരവധി തട്ടിപ്പു കേസുകളിലെ പ്രതി: മനു മോഹൻ പിടിയിലാകുന്നത് ഗോവയിലും സമാന തട്ടിപ്പ നടത്തി മുങ്ങാൻ ശ്രമിക്കവേ

ആഡംബര ഹോട്ടലിൽ ആഴ്ചകളോളം താമസിച്ച ശേഷം വാടകയായ 3,17,000 രൂപ നൽകാതെ മുങ്ങി; പത്തനംതിട്ട സ്വദേശിയായ യുവാവ് നിരവധി തട്ടിപ്പു കേസുകളിലെ പ്രതി: മനു മോഹൻ പിടിയിലാകുന്നത് ഗോവയിലും സമാന തട്ടിപ്പ നടത്തി മുങ്ങാൻ ശ്രമിക്കവേ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: അണക്കരയിലെ ആഡംബര ഹോട്ടലിൽ കുടുംബസമേതം താമസിച്ചശേഷം വാടക നൽകാതെ മുങ്ങി നടന്നിരുന്ന യുവാവ് ഗോവയിൽ നിന്നും പിടിയിലായി. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനു മോഹൻ(29) ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. അണക്കരയിലെ ആഡംബര ഹോട്ടലിൽ കുടുംബസമേതം താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത വകയിൽ 3,17,000 രൂപ നൽകാതെ മുങ്ങിയ കേസിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ ഗോവയിൽ നിന്നാണ് മനു മോഹനെ പിടികൂടിയത്. ഗോവയിലും സമാന തട്ടിപ്പ് നടത്തി മുങ്ങാൻ ശ്രമിക്കവെയാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 2020 ഡിസംബർ 18 മുതൽ മാർച്ച് 9 വരെയാണ് അണക്കരയിലെ ഹോട്ടലിൽ ഗുജറാത്ത് സ്വദേശിനിയായ ഭാര്യയ്‌ക്കൊപ്പം പ്രതി താമസിച്ചത്. ബിസിനസ് ആവശ്യത്തിനാണെന്നു വിശ്വസിപ്പിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. ശേഷം പണം കൊടുക്കാതെ ഹോട്ടലിൽ നിന്നും മുങ്ങുകയായിരുന്നു.

ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഹോട്ടലുടമ വണ്ടന്മേട് പൊലീസിൽ പരാതി നൽകിയതോടെയാണ് ഇയാൾ നടത്തിയ തട്ടിപ്പു കഥകൾ പുറത്തു വരുന്നത്. ഗോവ കലാംഗട്ടെയിലെ ഫ്‌ളാറ്റിൽ താമസിക്കവേയാണ് പ്രതി പിടിയിലായത്. ഗോവയിൽ താമസിച്ചിരുന്ന സ്ഥലത്തും പണം നൽകാനുണ്ട്. മാസം 45,000 രൂപ വാടക വരുന്ന ഫ്‌ളാറ്റിലായിരുന്നു താമസം. കൂടാതെ കാറും വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചിരുന്നു. ഫ്‌ളാറ്റ് വാടക ഇനത്തിൽ 65,000 രൂപ നൽകാനുണ്ട്. പണം നൽകാതെ മുങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് പിടിയിലായത്.

നിരവധി സാമ്പത്തികത്തട്ടിപ്പു കേസുകളും പ്രതിക്കെതിരെ നിലവിലുണ്ട്. അഞ്ച് ലക്ഷം രൂപ വായ്പ ലഭ്യമാക്കി നൽകാമെന്നു വിശ്വസിപ്പിച്ച് മുനമ്പം സ്വദേശിയുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റി നടത്തിയ തട്ടിപ്പിലും മുനമ്പം സ്വദേശിയുടെ സുഹൃത്തുക്കളായ ഒട്ടേറെ പേർക്ക് ബാങ്ക് വായ്പ നൽകാമെന്നു പറഞ്ഞ് പ്രോസസിങ് ഫീസ് ആയി പണം വാങ്ങി നടത്തിയ തട്ടിപ്പിലും പ്രതിയാണ്. ഈ കേസിലെ പരാതിക്കാരൻ സാമ്പത്തിക പ്രശ്നത്തെത്തുടർന്ന് ജീവനൊടുക്കിയിരുന്നു. തോപ്പുംപടി പൊലീസ് സ്റ്റേഷനിലും സമാനരീതിയിലുള്ള കേസുണ്ട്. വിദേശത്തേക്ക് വീസ തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പൊൻകുന്നം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.

കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ എസ്ഐ സജിമോൻ ജോസഫ്, എഎസ്ഐ ബേസിൽ പി.ഐസക്, സിവിൽ പൊലീസ് ഓഫിസർമാരായ ടോണി ജോൺ, വി.കെ.അനീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP