Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202105Sunday

ശതകോടികളുടെ സ്വത്തുക്കളും അതിസുന്ദരിയായ ശിൽപാ ഷെട്ടി ഭാര്യയായും ഉണ്ടായിട്ടും ആർത്തി തീരാതെ നീലച്ചിത്ര നിർമ്മാണ രംഗത്തേക്ക്; രാജ് കുന്ദ്ര ഇന്നലെ ഉറങ്ങിയത് ജയിലിൽ: ശിൽപാ ഷെട്ടിയും പ്രതിയായേക്കുമെന്ന് സൂചന

ശതകോടികളുടെ സ്വത്തുക്കളും അതിസുന്ദരിയായ ശിൽപാ ഷെട്ടി ഭാര്യയായും ഉണ്ടായിട്ടും ആർത്തി തീരാതെ നീലച്ചിത്ര നിർമ്മാണ രംഗത്തേക്ക്; രാജ് കുന്ദ്ര ഇന്നലെ ഉറങ്ങിയത് ജയിലിൽ: ശിൽപാ ഷെട്ടിയും പ്രതിയായേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

മുംബൈ: അശ്ലീല സിനിമാ നിർമ്മാണത്തിന് നടി ശിൽപാ ഷെട്ടിയുടെ ഭർത്താവും ശതകോടികളുടെ ആസ്തിയുമുള്ള രാജ് കുന്ദ്ര അറസ്റ്റിലാകുമ്പോൾ പണത്തോടുള്ള ഒടുങ്ങാത്ത അദ്ദേഹത്തിന്റെ ആർത്തിയും ചർച്ചയാവുകയാണ്. രാജ്യത്തെ അറിയപ്പെടുന്ന വ്യവസായിയാണ് രാജ് കുന്ദ്ര. അദ്ദേഹത്തിന്റ സ്ഥാപനങ്ങൾക്ക് കോടികളുടെ വിറ്റുവരവുണ്ട്. പോരാഞ്ഞിട്ട് അതിസുന്ദരിയായ ശിൽപാ ഷെട്ടിയ ഭാര്യയായും ലഭിച്ചു. എന്നിട്ടും ആർത്തി തീരാതെയാണ് രാജ് കുന്ദ്ര പണമുണ്ടാക്കാൻ മറ്റുള്ളവരെ മുന്നിൽ നിർത്തി നീലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നത്.

അശ്ലീല സിനിമാ നിർമ്മാണക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെ സമ്പന്നതയുടെ നടുവിൽ വളർന്ന രാജ് കുന്ദ്ര ഇന്നലെ ജയിലിൽ കിടന്നാണ് ഉറങ്ങിയത്. മാത്രമല്ല കേസിലെ മുഖ്യസൂത്രധാരനാണ് കുന്ദ്ര എന്ന് കണ്ടെത്തിയതോടെ അദ്ദേഹത്തെ 23 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ ശിൽപാ ഷെട്ടിയും പ്രതിയായേക്കുമെന്നാണ് സൂചന. ശിൽപയ്ക്ക് ഇതിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേിഷിച്ചു വരികയാണ്. പൊലീസ് അറിയിച്ചു. അശ്ലീല ചിത്രങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വിറ്റ് കോടികൾ സമ്പാദിച്ച കുന്ദ്ര, റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണ്. തിങ്കളാഴ്ചയാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന നിരവധി യുവതികളെയാണ് കുന്ദ്രയും സംഘവും ചതിയിൽപ്പെടുത്തി നീലച്ചിത്ര നിർമ്മാണ രംഗത്ത് എത്തിച്ചത്. യുവതികൾക്ക് സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണു റാക്കറ്റിന്റെ രീതി. കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ്, വെബ് സീരീസിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം നഗ്‌നയായി ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടതായി നടി സാഗരിക ഷോണ ആരോപിച്ചിട്ടുണ്ട്. അശ്ലീലചിത്രരംഗത്തേക്ക് തങ്ങളെ എത്തിച്ചത് രാജ് കുന്ദ്രയാണെന്നാരോപിച്ച് ഷെർലിൻ ചോപ്ര, പൂനം പാണ്ഡെ എന്നീ നടിമാരും രംഗത്തെത്തി.

രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ആംസ് പ്രൈം കമ്പനി നിർമ്മിച്ച മൊബൈൽ ആപ് വഴിയാണ് വരിസംഖ്യ ഈടാക്കി വിഡിയോകൾ പ്രദർശിപ്പിച്ചിരുന്നത്. ഈ ആപ് പിന്നീട്, കുന്ദ്രയുടെ ബന്ധുവിന്റെ കെന്റിൻ എന്ന സ്ഥാപനത്തിന് വിറ്റെന്നാണ് നേരത്തേ അറസ്റ്റിലായ ഉമേഷ് കാമത്തിന്റെ മൊഴി.

ലണ്ടനിൽ ജനിച്ചുവളർന്ന രാജ് കുന്ദ്ര 18-ാം വയസ്സ് മുതൽ ദുബായിലാണു താമസം. പിന്നീട് നേപ്പാളിലെത്തി ആഡംബര ഷാളുകളുടെ കയറ്റുമതി ആരംഭിച്ചു. വില കൂടിയ ലോഹങ്ങളുടെ ബിസിനസ്, കെട്ടിടനിർമ്മാണം, ഖനനം തുടങ്ങി പല മേഖലകളിലേക്കു പ്രവർത്തനം വ്യാപിച്ച കുന്ദ്ര സിനിമാ നിർമ്മാണത്തിനുള്ള ഫിനാൻസിങ്ങും തുടങ്ങി. സ്പോർട്സ്, റസ്റ്ററന്റ് മേഖലകളിലും നിക്ഷേപമുണ്ട്. രാജസ്ഥാൻ റോയൽസ് ഐപിഎൽ ടീമിന്റെ ഉടമസ്ഥരിൽ ഒരാളായിരുന്ന കുന്ദ്രയ്ക്ക് ഒത്തുകളി വിവാദത്തിൽ വിലക്ക് നേരിടേണ്ടിവന്നു. ആദ്യഭാര്യ കവിതയുമായി പിരിഞ്ഞ ശേഷം 2009ലാണു ശിൽപയെ വിവാഹം ചെയ്തത്.

അശ്ലീല റാക്കറ്റിനെ ഫെബ്രുവരിയിലാണ് പൊലീസ് കണ്ടെത്തിയത്. മോഡലും നടിയുമായ ഗെഹെന വസിഷ്ഠ് അടക്കം 6 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു യുവതി കുന്ദ്രയ്‌ക്കെതിരെ പരാതി നൽകി. അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റ്. അശ്ലീലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്‌ക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP