Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺസുഹൃത്തിനോടു സംസാരിച്ചു; വിദ്യാർത്ഥികളെ കെട്ടിയിട്ട് മർദ്ദിച്ച് അഞ്ചംഗ സംഘം: കുട്ടികളെ കമ്പിവടിയും ബിയർ കുപ്പികളു കൊണ്ട് അടിച്ച സംഘം മൊബൈൽ ഫോണും സ്വർണമാലയും തട്ടിയെടുത്തതായും പരാതി

പെൺസുഹൃത്തിനോടു സംസാരിച്ചു; വിദ്യാർത്ഥികളെ കെട്ടിയിട്ട് മർദ്ദിച്ച് അഞ്ചംഗ സംഘം: കുട്ടികളെ കമ്പിവടിയും ബിയർ കുപ്പികളു കൊണ്ട് അടിച്ച സംഘം മൊബൈൽ ഫോണും സ്വർണമാലയും തട്ടിയെടുത്തതായും പരാതി

മറുനാടൻ മലയാളി ബ്യൂറോ

കുമളി: വഴിയിൽ വെച്ച് പെൺസുഹൃത്തിനോടു സംസാരിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. പതിനാറും പതിനേഴും വയസ്സുള്ള രണ്ട് വിദ്യാർത്ഥികളാണ് അഞ്ചംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. വിദ്യാർത്ഥികളെ കെട്ടിയിട്ട് മർദിച്ച സംഘം പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.

കുട്ടികളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് അവരുടെ കൈകൾ കൂട്ടിക്കെട്ടിയിട്ട് കമ്പിവടിയും ബീയർ കുപ്പികളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുക ആയിരുന്നു. രണ്ട് മണിക്കൂറോളം ഇവർ കുട്ടികളെ പിടിച്ചുവച്ചു. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും, സ്വർണമാലയും സംഘം തട്ടിയെടുത്തതായി കുട്ടികൾ പറഞ്ഞു. മർദനത്തിൽ മുഖത്തും പുറത്തും പരുക്കേറ്റ ഇരുവരും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘം ബീയർ കുപ്പി പൊട്ടിച്ചു കഴുത്തിൽ കുത്തിപ്പിടിച്ചു ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ടെന്നും ഇവരെ കണ്ടാലറിയാമെന്നും കുട്ടികൾ പറഞ്ഞു. കഞ്ചാവ് വിൽപനയും ഉപയോഗവും ഈ പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP