Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീനയെ ഭർത്താവ് വെട്ടിക്കൊന്നത് വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിൽ കലിപൂണ്ട്; വഴക്കിനൊടുവിൽ ഓടിരക്ഷപ്പെട്ട ഭാര്യയെ പിന്നാലെ എത്തി വെട്ടിവീഴ്‌ത്തി ഷാജി: അമ്മയെ കൊലപ്പെടുത്തിയ വിവരം ഉറക്കത്തിലായിരുന്ന മൂത്ത മകനെ വിളിച്ചറിയിച്ച ശേഷം കീഴടങ്ങൽ

മീനയെ ഭർത്താവ് വെട്ടിക്കൊന്നത് വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിൽ കലിപൂണ്ട്; വഴക്കിനൊടുവിൽ ഓടിരക്ഷപ്പെട്ട ഭാര്യയെ പിന്നാലെ എത്തി വെട്ടിവീഴ്‌ത്തി ഷാജി: അമ്മയെ കൊലപ്പെടുത്തിയ വിവരം ഉറക്കത്തിലായിരുന്ന മൂത്ത മകനെ വിളിച്ചറിയിച്ച ശേഷം കീഴടങ്ങൽ

മറുനാടൻ മലയാളി ബ്യൂറോ

പാറശാല: തിരുവനന്തപുരത്ത് വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിൽ കലിപൂണ്ട്.

പാറശാലയിലെ അയിര ചൂരക്കുഴി മേക്കെകര പുത്തൻവീട്ടിൽ മീന(34)യാണു മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ഷാജി (40) പൊലീസിൽ കീഴടങ്ങി. കഴുത്തിലും തലയിലും വെട്ടേറ്റ മീനയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി രണ്ടു മണിയോടെ മരിച്ചു.

വ്യാഴാഴ്ച രാത്രി 10.15ന് ആണു സംഭവം. വീടു പണിക്കായി സ്വകാര്യ ബാങ്കിൽ നിന്നു ലഭിച്ച വായ്പ മദ്യപിക്കാൻ നൽകാത്തതിനെ ചൊല്ലിയാണ് ഇരുവരും തർക്കം ആരംഭിച്ചത്. വീടു നവീകരണത്തിനായി കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബാങ്കിൽ നിന്നും പണം ലഭിച്ചത്. ഇതേ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുക ആയിരുന്നു. രാത്രി മദ്യപിച്ചു വീട്ടിലെത്തിയ ഷാജി കുട്ടികളോട് ഉറങ്ങാൻ ആവശ്യപ്പെട്ട ശേഷം ഭാര്യയുമായി വഴക്കിട്ടു മർദനം തുടങ്ങി.

വെട്ടുകത്തി കൊണ്ടു വെട്ടാൻ ശ്രമിച്ചതോടെ പ്രാണരക്ഷാർഥം വീടിനു പുറത്തേക്ക് ഒാടിയ മീനയെ പിന്നാലെ എത്തി വെട്ടുകയായിരുന്നു. മീന മുറ്റത്തു തന്നെ കുഴഞ്ഞു വീണു. ഉറക്കത്തിലായിരുന്ന മൂത്ത മകൻ ശാരോണിനെ വിളിച്ചുണർത്തി വിവരം അറിയിച്ച ശേഷമാണ് ഷാജി ബൈക്കിൽ സ്റ്റേഷനിലേക്കു പോയത്. മൃതദേഹം സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP