Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തങ്കച്ചനെ കൊലപ്പെടുത്തിയത് ഒപ്പമിരുന്ന് മദ്യപിച്ച നാടോടി സ്ത്രീ; ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം മരക്കഷണത്തിന് അടിച്ച് തോട്ടിലേക്ക് തള്ളിയിട്ടെന്ന് ബിന്ദു: മദ്യലഹരിയിൽ തങ്കച്ചൻ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പൊലീസിന് മൊഴി നൽകി യുവതി

തങ്കച്ചനെ കൊലപ്പെടുത്തിയത് ഒപ്പമിരുന്ന് മദ്യപിച്ച നാടോടി സ്ത്രീ; ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം മരക്കഷണത്തിന് അടിച്ച് തോട്ടിലേക്ക് തള്ളിയിട്ടെന്ന് ബിന്ദു: മദ്യലഹരിയിൽ തങ്കച്ചൻ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പൊലീസിന് മൊഴി നൽകി യുവതി

മറുനാടൻ മലയാളി ബ്യൂറോ

 

കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം വലിയതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തങ്കച്ചനെ കൊലപ്പെടുത്തിയത് ഒപ്പമിരുന്ന് മദ്യപിച്ച നാടോടി സ്ത്രീ. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ കുറവിലങ്ങാട് ചീമ്പനായിൽ സി.എ.തങ്കച്ചനെ (57) നാടോടി സ്ത്രീ കൊലപ്പെടുത്തിയതാണെന്നു പൊലീസ് കണ്ടെത്തി.

സംഭവത്തിൽ സ്റ്റാൻഡിനു സമീപം താൽക്കാലിക ഷെഡിൽ താമസിക്കുന്ന ഉഴവൂർ പുൽപാറ കരിമാക്കിൽ ബിന്ദു(31)വിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച തങ്കച്ചനെ മരക്കഷണത്തിന് അടിച്ച് തോട്ടിലേക്ക് തള്ളിയിട്ടെന്ന് ബിന്ദു മൊഴി നൽകി. മാർക്കറ്റിലെ മത്സ്യ വ്യാപാര കേന്ദ്രത്തിൽ സഹായി ആയി ജോലി ചെയ്തിരുന്ന തങ്കച്ചനെ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ബിന്ദു പിടിയിലായത്.

ഞായറാഴ്ച ഉച്ചയോടെ ബസ് സ്റ്റാൻഡിനു സമീപത്തെ ബാറിൽ നിന്നു മദ്യം വാങ്ങിയ തങ്കച്ചൻ ബിന്ദുവിനെ കൂട്ടി വലിയതോടിന്റെ കരയിലെത്തി മദ്യപിച്ചു. മദ്യലഹരിയിലായ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തങ്കച്ചൻ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇതു തടയുന്നതിനു തടിക്കഷണം ഉപയോഗിച്ചു തങ്കച്ചന്റെ തലയ്ക്കടിച്ചു. ബോധം പോയ തങ്കച്ചനെ പിന്നീട് തോട്ടിലേക്ക് തള്ളിയിട്ടു എന്നുമാണ് ബിന്ദു പൊലീസിൽ നൽകിയ മൊഴി.

ഉച്ചസമയമായിരുന്നതിനാൽ പരിസരത്ത് ആരും ഇല്ലായിരുന്നതിനാൽ ദൃക്‌സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. വൈകിട്ട് നാലിനു തിരികെ എത്തിയ ബിന്ദു തോട്ടിൽ കമഴ്ന്നു കിടക്കുന്ന തങ്കച്ചനെയാണ് കണ്ടത്. തുടർന്ന് സഹോദരിയെയും നാട്ടുകാരെയും വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

വൈക്കം ഡിവൈഎസ്‌പി മുഹമ്മദ് റിയാസ്, കുറവിലങ്ങാട് എസ്എച്ച്ഒ ഇ.എസ്.സാംസൺ,എസ്‌ഐ ടി.ആർ.ദീപു, എഎസ്‌ഐമാരായ ബിജു തോമസ്, കെ.എം.ഷാജുലാൽ, വർഗീസ് കുരുവിള, വനിതാ സിപിഒമാരായ കെ.ജി.ഷീജ, സുമംഗല, ബിന്ദു, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എം.എൽ.വിജയപ്രസാദ്, സിനോയ്‌മോൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. ഏതാനും വർഷം മുൻപ് യുവാവിനെ വെട്ടി പരുക്കേൽപിച്ച കേസിൽ പ്രതിയായിരുന്നു ബിന്ദു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP