Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

17കാരിയുടെ പ്രണയ ബന്ധം ഇഷ്ടമായില്ല; മകളുടെ തലയറുത്ത് കയ്യിൽ തൂക്കി പിടിച്ച് റോഡിലൂടെ നടന്ന് പിതാവ്: പിതാവിന്റെ കണ്ണില്ലാ ക്രൂരത നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ അറസ്റ്റ് ചെയ്ത് പൊലീസ്

17കാരിയുടെ പ്രണയ ബന്ധം ഇഷ്ടമായില്ല; മകളുടെ തലയറുത്ത് കയ്യിൽ തൂക്കി പിടിച്ച് റോഡിലൂടെ നടന്ന് പിതാവ്: പിതാവിന്റെ കണ്ണില്ലാ ക്രൂരത നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: 17കാരിയുടെ പ്രണയ ബന്ധം അറിഞ്ഞ പിതാവ് മകളുടെ തലയറുത്ത് കയ്യിൽ തൂക്കി പിടിച്ച് റോഡിലൂടെ നടന്നു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. മകളഴുടെ പ്രണയ ബന്ധം ഇഷ്ടമാവാത്തതിനെ തുടർന്നാണ് ജന്മം നൽകിയ പിതാവിന്റെ കൊടുംക്രൂരത. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലക്‌നൗവിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള പന്തേരയിലാണ് സംഭവം.

പെൺകുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒരാൾ റോഡിലൂടെ നടക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. തുടർന്നു ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മകളെ കൊലപ്പെടുത്തിയതാണെന്ന് സർവേഷ് കുമാർ സമ്മതിച്ചത്. മകളെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ മുറിയിൽഡ ഉപേക്ഷിച്ച ശേഷം തല തൂക്കി പിടിച്ച് നടന്ന് റോഡിൽ പ്രദർശിപ്പിക്കുക ആയിരുന്നു.

മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതു കൊണ്ടാണ് മൂർച്ചയേറിയ ആയുധമുപയോഗിച്ച് അവളുടെ തലയറുത്തതെന്ന് സർവേഷ് കുമാർ പൊലീസിനോട് പറഞ്ഞു. 'ഞാനാണ് അത് ചെയ്തത്. മറ്റാരുമല്ല. മൃതദേഹം വീട്ടിൽ മുറിയിലുണ്ട്' സർവേഷ് കുമാർ പറയുന്നു. ഇയാളെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ശിരസ് മോശമായി കൈകാര്യം ചെയ്ത പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP