Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് അടുക്കളയിൽ നിന്നും; മരണ വിവരം പുറം ലോകം അറിയുന്നത് സമീപത്ത് കിണർ നിർമ്മിക്കുന്നവർ എബ്രഹാമിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മോട്ടോർ എടുക്കാനെത്തിയപ്പോൾ: ഓട്ടോ ഡ്രൈവറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത

രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് അടുക്കളയിൽ നിന്നും; മരണ വിവരം പുറം ലോകം അറിയുന്നത് സമീപത്ത് കിണർ നിർമ്മിക്കുന്നവർ എബ്രഹാമിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മോട്ടോർ എടുക്കാനെത്തിയപ്പോൾ: ഓട്ടോ ഡ്രൈവറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഓട്ടോറിക്ഷാ തൊഴിലാളിയെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ഇലന്തൂർ ശാലേം ജംക്ഷനു സമീപം ചെളിക്കുഴി പൂവപ്പള്ളി കിഴക്കേഭാഗത്ത് ഏബ്രഹാം കെ.ഇട്ടി (കൊച്ചുമോൻ 52) ആണ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം നാട്ടുകാർ ഇത്രയും വലിയ സംഭവം നടന്നിട്ടും ഒന്നും അറിഞ്ഞില്ല.

ഇന്നലെ രാവിലെ സമീപത്തെ പുരയിടത്തിൽ കിണർ നിർമ്മിക്കുന്നവർ എത്തിയപ്പോഴാണ് കൊച്ചുമോന്റെ കൊലപാതക വിവരം പുറം ലോകം അറിയുന്നത്. കിണർ നിർമ്മിക്കുന്നവർ മോട്ടർ കൊച്ചുമോന്റെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ തൊഴിലാളികൾ ഇതെടുക്കാനായി എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ലൈറ്റുകൾ അണച്ചിട്ടില്ലായിരുന്നു.

പലവട്ടം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ഇവർ പ്രദേശവാസികളെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ ഏബ്രഹാമിന്റെ മൃതദേഹം കണ്ടെത്തിയത്. അടുക്കളയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇലന്തൂർ ജംക്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഏബ്രഹാം തനിച്ചായിരുന്നു താമസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP