Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202119Tuesday

ഫൈസൽ ഫരീദിനെ വിട്ടുകിട്ടാത്തിന് പിന്നിൽ ഈജിപ്റ്റിൽ സ്വർണ്ണ ഖനിയുള്ള പ്രവാസി വ്യവസായിയെന്ന് സംശയം; സ്വപ്‌നയുടെ മൊഴിയുള്ള മലയാളി ബിസിനസ്സുകാരൻ നിരീക്ഷണത്തിൽ തന്നെ; നയതന്ത്ര ബാഗിൽ സ്വർണം അയച്ച കയ്പമംഗലം സ്വദേശിയുടെ കൈമാറ്റം വൈകുന്നതിന് പിന്നിലെ കാരണവും അജ്ഞാതം; അന്വേഷണം അട്ടിമറിക്കാനുള്ള തന്ത്രങ്ങൾ തുടരുമ്പോൾ

ഫൈസൽ ഫരീദിനെ വിട്ടുകിട്ടാത്തിന് പിന്നിൽ ഈജിപ്റ്റിൽ സ്വർണ്ണ ഖനിയുള്ള പ്രവാസി വ്യവസായിയെന്ന് സംശയം; സ്വപ്‌നയുടെ മൊഴിയുള്ള മലയാളി ബിസിനസ്സുകാരൻ നിരീക്ഷണത്തിൽ തന്നെ; നയതന്ത്ര ബാഗിൽ സ്വർണം അയച്ച കയ്പമംഗലം സ്വദേശിയുടെ കൈമാറ്റം വൈകുന്നതിന് പിന്നിലെ കാരണവും അജ്ഞാതം; അന്വേഷണം അട്ടിമറിക്കാനുള്ള തന്ത്രങ്ങൾ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രധാന ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാനാവാത്തത് അന്വേഷണത്തെ അട്ടിമറിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ച സ്വർണം അയച്ചത് ഫൈസലിന്റെ പേരിലാണ്. അതുകൊണ്ട് തന്നെ ആർക്കു വേണ്ടിയാണ് സ്വർണം അയച്ചതെന്ന് വ്യക്തമായി അറിയാവുന്ന കണ്ണിയാണ് ഫെസൽ. ഈ സാഹചര്യത്തിലാണ് ഫൈസലിനെ എന്തു കൊണ്ടു വിട്ടുകിട്ടുന്നില്ലെന്ന ചോദ്യം സജീവമാകുന്നത്.

യുഎഇയിൽ ഉന്നത ബന്ധമുള്ള പ്രവാസി മലയാളിക്ക് കേസുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ഈജിപ്റ്റിൽ സ്വർണ്ണ ഖനിയുള്ള പെരേര എന്ന പേരുകാരനാണ് ഇയാളെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ കിട്ടിയാൽ ഈ ഉന്നതന്റെ പേരിലേക്കും അന്വേഷണം എത്തും. ഇത് അട്ടിമറിക്കാനാണ് ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് എത്തിക്കാൻ കഴിയാത്തതെന്ന വാദവും സജീവമാണ്. കസ്റ്റംസ് സ്വർണം തടഞ്ഞു വച്ചപ്പോഴും ഇടപെട്ടത് പ്രവാസി വ്യവസായിയാണെന്ന മൊഴി സ്വപ്‌ന നൽകിയിട്ടുണ്ട്.

സ്വർണക്കടത്ത് പ്രതികൾ പിടിക്കപ്പെടുമെന്നായപ്പോൾ എല്ലാ കുറ്റവും ഫൈസൽ ഫരീദിന്റെമേൽ ചാർത്താനായിരുന്നു ശ്രമം. മുഖ്യപ്രതികളിലൊരാളായ കെ.ടി. റെമീസാണ് സരിത്തിനോട് ഫൈസലിന്റെ നിർദേശപ്രകാരമാണ് എല്ലാം ചെയ്തതെന്ന് കസ്റ്റംസിനോട് പറയാൻ ആവശ്യപ്പെട്ടത്. 21 തവണ നയതന്ത്രബാഗേജിന്റെ മറവിൽ സ്വർണം കടത്തിയതിൽ, അവസാന രണ്ടുതവണയാണ് ഫൈസലിന്റെ പേരിൽ സ്വർണം അയച്ചത്. അതുകൊണ്ട് തന്നെ ആർക്കു വേണ്ടിയാണ് ഇടപാടെന്ന് ഫൈസൽ ഫരീദിന് അറിയാം. ഈ സാഹചര്യത്തിലാണ് ദുബായിലെ ഉന്നതൻ ഫൈസലിന് വേണ്ടി കരുക്കൾ നീക്കുന്നത്.

കസ്റ്റംസ്-എൻ.ഐ.എ. കേസുകളിൽ ആദ്യ പ്രതികളിലൊരാളാണ് ഈ തൃശ്ശൂർ കയ്പമംഗലം സ്വദേശി. ഇന്റർപോൾ മുഖാന്തരം ദുബായിൽനിന്ന് ഇന്ത്യയിലെത്തിക്കാൻ അഞ്ചുമാസമായി കേന്ദ്രസർക്കാർ ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഫൈസലിനൊപ്പം ആവശ്യപ്പെട്ട പ്രതിയായ റബിൻസ് ഹമീദിനെ നാട്ടിലെത്തിച്ചിട്ടും ഫൈസലിന്റെ അറസ്റ്റ് വൈകുന്നതിൽ ദുരൂഹതയുണ്ട്. കോടതിയിൽ സ്വർണക്കടത്ത് കേസ് ദുർബലമാകാതിരിക്കാൻ അറസ്റ്റ് അനിവാര്യമാണ്. കൂടുതൽ വിശദാംശങ്ങളും കിട്ടും.

ഈ പ്രവാസിക്കെതിരെ സ്വപ്ന മൊഴി കൊടുത്തിട്ടുണ്ട്. ഫൈസൽ ഫരീദും സത്യം പറഞ്ഞാൽ പ്രവാസി കേസിൽ കുടുങ്ങും. ഇത് മനസ്സിലാക്കിയാണ് ഫൈസലിനെ ഇന്ത്യയിലേക്ക് എത്തിക്കാതിരിക്കാനുള്ള കള്ളക്കളികൾ നടത്തുന്നത്. എൻഐഎയുടെ ചോദ്യം ചെയ്യൽ രീതി അതികഠിനമാണ്. എത്ര കൊടു കുറ്റവാളിയാണെങ്കിലും ശാസ്ത്രീയ സമീപനത്തിൽ സത്യം പറയും. സ്വപ്‌നയും സരിത്തുമെല്ലാം ഇതു ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഫൈസൽ ഫരീദിനെ ഇന്ത്യയ്ക്ക് കിട്ടാതിരിക്കാനുള്ള തന്ത്രങ്ങൾ യുഎഇ കേന്ദ്രീകരിച്ച് നടക്കുന്നത്. എങ്ങനേയും ഫൈസൽ ഫരീദിനെ ദുബായിൽ തന്നെ നിർത്താനാണ് നീക്കം.

സ്വർണക്കടത്ത് അന്വേഷണം പലവഴി തിരിഞ്ഞെങ്കിലും ഫൈസൽ ഫരീദിന്റെ കാര്യത്തിൽ അന്വേഷണ ഏജൻസികൾക്ക് ഇപ്പോഴും ഒരു വ്യക്തതയുമില്ല. ജൂലായ് ആറിന് കസ്റ്റംസും 10-ന് എൻ.ഐ.എയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഫൈസൽ പ്രതിയാണ്. പേര് പുറത്തുവന്നപ്പോൾ ദുബായിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ആരോപണം നിഷേധിച്ച ഫൈസൽ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.

കൊച്ചി എൻ.ഐ.എ. കോടതി ഫൈസലിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ അപേക്ഷ പ്രകാരം പാസ്‌പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കുകയും എൻ.ഐ.എ.യുടെ ആവശ്യപ്രകാരം ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. ഇതിനുപിന്നാലെ കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിക്കാനും കണ്ടെത്താനുമുള്ള നടപടിയുടെ ഭാഗമായി എൻ.ഐ.എ., ഇന്റർപോളിനോട് ബ്ലൂകോർണർ നോട്ടീസ് ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ ജൂലായ് 19-ന് ദുബായ്പൊലീസ് ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ എടുത്തു.

ഫൈസലിനെ വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഇന്റർപോൾ ഇന്ത്യയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. എന്നാൽ തീരുമാനം മാത്രം യുഎഇ സർക്കാർ എടുത്തുന്നില്ല. റിബിൻസ് അടക്കമുള്ളവരെ ഇന്ത്യയിലേക്ക് യുഎഇ അയച്ചിരുന്നു. എന്നിട്ടും ഫൈസലിനെ മാത്രം വിട്ടു കിട്ടുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP