Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലുശ്ശേരിയിൽ നേപ്പാൾ സ്വദേശികളുടെ ആറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്‌ അയൽവാസിയോ? അറസ്റ്റിലായത് പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്ത്; പെൺകുട്ടി അബോധാവസ്ഥയിൽ ചികിത്സയിൽ

ബാലുശ്ശേരിയിൽ നേപ്പാൾ സ്വദേശികളുടെ ആറ് വയസ്സുള്ള പെൺകുട്ടിയെ  പീഡിപ്പിച്ചത്‌ അയൽവാസിയോ? അറസ്റ്റിലായത് പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്ത്; പെൺകുട്ടി അബോധാവസ്ഥയിൽ ചികിത്സയിൽ

ജാസിം മൊയ്ദീൻ

കോഴിക്കോട്: നേപ്പാൾ സ്വദേശികളുടെ ആറ് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തും അയൽവാസിയുമായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന ക്വാറിക്ക് സമീപത്ത് തന്നെ താമസിക്കുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അതേ സമയം പെൺകുട്ടി അബോധാവസ്ഥിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ബാലുശ്ശേരിക്ക് സമീപം ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കൽ ക്വാറിയിലെ തൊഴിലാളികളായ നേപ്പാൾ സ്വദേശികളുടെ ആറ് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡനത്തിനിരിയായ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. ക്വാറിക്ക് സമീപം താമസിക്കുന്ന കുടുംബത്തിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.

പീഡനം നടന്ന രാത്രിയിൽ പെൺകുട്ടിയുടെ പിതാവും സുഹൃത്തും മദ്യപിച്ച് വീട്ടിലെത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പെൺകുട്ടിയുടെ മാതാവ് വീട് വിട്ടിറങ്ങുകയും പിന്നാലെ അവരെ തിരഞ്ഞ് ഭർത്താവും വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. ഈ സമയത്ത് മദ്യപിച്ചെത്തിയ നേപ്പാൾ സ്വദേശിയുടെ സുഹൃത്തും പീഡനത്തിനിരയായ പെൺകുട്ടിയും ചെറിയ സഹോദരങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് രാത്രി 11 മണി കഴിഞ്ഞതിന് ശേഷമാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ വീട്ടിലെത്തിയത്.

ഈ സമയത്താണ് രഹസ്യഭാഗങ്ങളിൽ മറിവേറ്റ് ചോര വാർന്ന് കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടത്. പെൺകുട്ടി അവശയായിരുന്നു. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെൺകുട്ടിയെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP