Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കൗമാരക്കാരനായിരുന്നപ്പോൾ ചെറിയ മോഷണക്കേസിൽ ജയിലിലായി; കൂടെ ജയിലിലടച്ചയാളുടെ തലയറുത്തു കൊന്ന് കൊലപാതകിയായി; ഇതുവരെ കൊന്ന് തള്ളിയത് 48 ജയിൽ പുള്ളികളെ; ഒരു അസാധാരണ ക്രിമിനലിന്റെ ഭയാനകമായ കഥ

കൗമാരക്കാരനായിരുന്നപ്പോൾ ചെറിയ മോഷണക്കേസിൽ ജയിലിലായി; കൂടെ ജയിലിലടച്ചയാളുടെ തലയറുത്തു കൊന്ന് കൊലപാതകിയായി; ഇതുവരെ കൊന്ന് തള്ളിയത് 48 ജയിൽ പുള്ളികളെ; ഒരു അസാധാരണ ക്രിമിനലിന്റെ ഭയാനകമായ കഥ

മറുനാടൻ മലയാളി ബ്യൂറോ

ക്രൂരതയുടെ സമാനതകളില്ലാത്ത മുഖമാണ് ലൂസിഫർ എന്ന് വിളിക്കപ്പെടുന്ന ഈ ബ്രസീലിയൻ കുറ്റവാളിയുടേത്. 25 വർഷത്തെ ജയിൽ വാസത്തിനിടയിൽ 48 സഹ തടവുകാരെയാണ് ഇയാൾ കൂന്നു തള്ളിയത്. കൗമാരപ്രായത്തിൽ ഒരു ചെറിയ മോഷണക്കുറ്റത്തിനാണ് മാക്രോസ് പാവ്ലോ ഡ സിൽവ എന്ന ഈ കുറ്റവാളി ആദ്യമായി ജയിലിൽ അടയ്ക്കപ്പെടുന്നത്. പിന്നീടാണ് കൊലപാതക പരമ്പരകൾ ആരംഭിക്കുന്നത്. ആദ്യത്തെ സഹതടവുകാരനെ തലയറുത്തുകൊന്നതിനു ശേഷം വയർ കീറി കുടൽമാല പുറത്തെടുത്തിടുകയായിരുന്നു.1995-ൽ ആയിരുന്നു ഈ സംഭവം നടന്നത്.

എന്നാൽ, ഈ ലൂസിഫറിന്റെ ഏറ്റവും ക്രൂരമായ ആക്രമണത്തിന് സാക്ഷ്യം വഹിച്ചത് 2011 ആയിരുന്നു. ആ വർഷം അഞ്ച് സഹതടവുകാരെയാണ് ഇയാൾ ഒറ്റയടിക്ക് കൊലപ്പെടുത്തിയത്. സാവോ പോളൊയിലെ സെറാ അസുൽ ജയിലിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ഇതുവരെ പല ശിക്ഷകളിലായി 217 വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചിട്ടുള്ളത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇനിയും പല കേസുകളുടെ വിചാരണ നടക്കുന്നതേയുള്ളു.

അടുത്തയിടെ ഒരു കേസിന്റെ വിചാരണയ്ക്കിട ഇയാൾ പറഞ്ഞത്, ചെയ്ത കൊലപാതകങ്ങളെ ഓർത്ത് ഒട്ടും പശ്ചാത്തപിക്കുന്നില്ല എന്നാണ്. അവരൊക്കെ സ്ത്രീ പീഡകരോ കള്ളന്മാരോ ഒക്കെ ആയിരുന്നു. അവർ ജയിലിലെ മറ്റു തടവുകാരെ ചൂഷണം ചെയ്യുകയയിരുന്നു, അയാൾ പറഞ്ഞു. ആറ് കൊലപാതകങ്ങൾ നേരിട്ട് ചെയ്തതും, മറ്റു രണ്ട് കൊലപാതകങ്ങൾക്ക് നിർദ്ദേശം നൽകിയതുമാണ് ഇപ്പോൾ ഇയാളുടെ പേരിലുള്ള കുറ്റം എങ്കിലും അയാൾ ജഡ്ജിയോട് പറഞ്ഞത് ഇതുവരെ 48 പേരെ കൊന്നിട്ടുണ്ട് എന്നാണ്.

ഇയാളെ പരിശോധിച്ച മാനസിക വിദഗ്ദർ പറയുന്നത്, ജയിലിനകത്തുകൊലപാതകം ചെയ്തതിൽ പിന്നെ ഇയാൾ ജയിലിനു പുറത്ത് ഒരു കുറ്റം പോലും ചെയ്തിട്ടില്ല എന്നാണ്. ബ്രസീലിലെ ജയിലുകൾക്കുള്ളിൽ രൂപീകരിച്ചിരിക്കുന്ന പി സി സി എന്ന സംഘത്തിലെ അംഗങ്ങളെ കൊല്ലാനുള്ള ഉത്തരവാദിത്തം തങ്ങൾക്ക് ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സംഘത്തിന്റെ നേതാവാണ് ഇയാൾ എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. രാജ്യത്തിലെ ജയിലുകൾക്കുള്ളിൽ നടക്കുന്ന ക്രൂരമായ പെരുമാറ്റങ്ങളിൽ നിന്നും തടവുകാർക്ക് സ്വയം രക്ഷ പ്രദാനം ചെയ്യുന്നതിന് രൂപീകരിച്ച സംഘമാണ് പി സിസി.

കുട്ടിക്കുറ്റവാളിയായി എത്തിയപ്പോൾ ഡി സിൽവയും ഈ സംഘത്തിൽ ചേര്ന്നു എങ്കിലും പിന്നീട് അതുമായി തെറ്റിപ്പിരിയുകയായിരുന്നു. തടവുകാർക്കായി പോരാടുന്നതിൽ നിന്നും വിട്ട്, മുതലാളിത്തത്തിലും, ലാഭമുണ്ടാക്കുന്നതിലുമായി സംഘത്തിന്റെ ശ്രദ്ധ എന്നാരോപിച്ചാണ് ഇയാൾ സംഘം വിട്ടത്. തലയോട്ടി, ചെകുത്താൻ, സ്വസ്തിക തുടങ്ങിയ രൂപങ്ങൾ ദേഹത്ത് പച്ച കുത്തിയിട്ടുള്ള ഇയാളുടെ ദേഹത്ത് ലൂസിഫർ, എന്റെ രക്ഷകൻ എന്ന വാക്കുകളും പച്ചകുത്തിയിട്ടുണ്ട്.

ബ്രസീലിയൻ ജയിലിനകത്തുനിന്നും പ്രവർത്തിക്കുന്ന ഒമ്പതോളം ക്രിമിനൽ സംഘങ്ങളിൽ ഒന്നിന്റെ നേതാവാണ് ഇന്ന് ലൂസിഫർ. 2011-ൽ സാവോ പോളോയിലെ സെറ അസുൽ ജയിലിൽ അഞ്ചുപേരെ കൊലചെയ്ത ലൂസിഫർ അതിനുശേഷം മറ്റൊരു ജയിലിൽ രണ്ടുപേരെ വധിക്കാനുള്ള നിർദ്ദേശവും നൽകി. ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തലക്കടിച്ച് ബോധം കെടുത്തിയതിനു ശേഷം അഞ്ചു പേരുടെയും തലയറക്കുകയായിരുന്നു.

ഇന്ന് ഇയാളെ സ്വീകരിക്കാൻ ബ്രസീലിലെ ഒട്ടു മിക്ക ജയിലുകളും വിസമ്മതിക്കുകയാണ്. സാവോ പോളോജയിലിൽ തന്നെ തിരിച്ചെത്തിയ ഇയാൾ സ്വയം മുറിവേൽപിക്കാൻ ശ്രമിച്ചതിനെതുടർന്ന് ഇപ്പോൾ കട്ടിലിൽ ബന്ധനസ്ഥനായ അവസ്ഥയിലാണ്. ഇയാൾക്ക് മാനസിക രോഗങ്ങൾ ഒന്നുമില്ലെന്നും അതേസമയം വളരെ ഗുരുതരമായ വ്യക്തിവൈകല്യം അഥവാ പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടെന്നുമാണ് മനഃശാസ്ത്ര വിദഗ്ദർ പറയുന്നത്. ഇത് എത്രയും പെട്ടെന്ന് ചികിത്സിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP