Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോൺ വിളിച്ച് അശ്ലീലം പറയുന്നത് ശീലമാക്കി; ശല്യം ചെയ്തയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം അമ്മയും മകളും ചേർന്ന് അടിച്ചു കൊന്നു: അമ്മയും യുവതിയും അറസ്റ്റിൽ

ഫോൺ വിളിച്ച് അശ്ലീലം പറയുന്നത് ശീലമാക്കി; ശല്യം ചെയ്തയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം അമ്മയും മകളും ചേർന്ന് അടിച്ചു കൊന്നു: അമ്മയും യുവതിയും അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: ഫോൺ വിളിച്ച് നിരന്തരം അശ്ലീലം പറഞ്ഞയാളെ യുവതിയും അമ്മയും ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. ഫോണിലൂടെയുള്ള ശല്യം രൂക്ഷമായതോടെ അമ്മയും മകളും ചേർന്ന് ശല്യം ചെയ്തയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിറക് കൊണ്ട് അടിച്ചു വീഴ്‌ത്തുക ആയിരുന്നു. രത്നപുരി അരുൾനഗറിൽ താമസിക്കുന്ന എൻ.പെരിയസ്വാമി (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ധനലക്ഷ്മി (32), അമ്മ മല്ലിക എന്നിവരെ പൊലീസ് അറസ്്റ്റ് ചെയ്തു. വിറകുകൊണ്ട് അടിയേറ്റ പെരിയസ്വാമി, ധനലക്ഷ്മിയുടെ വീടിനു സമീപത്താണു മരിച്ചുവീണത്.

ഒരാഴ്ച മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ധനലക്ഷ്മിക്ക് അറിയാത്ത നമ്പരിൽനിന്ന് മിസ്ഡ് കോൾ വന്നു. അവർ തിരിച്ചു വിളിച്ചതോടെ ശല്യം തുടങ്ങി. പിന്നീട് തുടർച്ചയായി അതേ നമ്പരിൽനിന്നു കോളുകൾ വന്നുതുടങ്ങി. പലപ്പോഴും അശ്ലീലച്ചുവയോടെയാണു സംസാരിച്ചിരുന്നത്. ശല്യം സഹിക്കാൻ വയ്യാതായതോടെ അവർ കോളുകൾ റെക്കോർഡ് ചെയ്തു. തുടർന്ന് അമ്മയോടു കാര്യങ്ങൾ പറഞ്ഞു.

തുർന്ന് ഫോൺ വിളിക്കുന്നയാളെ കണ്ടെത്താൻ ഇരുവരും തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിയനഗറിൽ എത്താൻ വിളിക്കുന്നയാളോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്കു രണ്ടു മണിയോടെ പെരിയസ്വാമി ധനലക്ഷ്മിയുടെ വീടിനു മുന്നിലെത്തി. ഇതോടെ അമ്മയും മകളും പെരിയസ്വാമിയുമായി വാക്കുതർക്കമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.

ഇതിനിടെ വിറകു കഷ്ണം കൊണ്ട് ഇരുവരും പെരിയസ്വാമിയെ അടിച്ചു. കാലിലും തലയിലും മുഖത്തും പരുക്കേറ്റ പെരിയസ്വാമി കുറച്ചുദൂരം നടന്നെങ്കിലും റോഡരികിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. പെരിയനഗറിൽ താമസിക്കുന്ന ധനലക്ഷ്മിയുടെ ഭർത്താവും പിതാവും വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP