Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജകുമാരിയിൽ 13കാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു: ഇയാളുടെ സുഹൃത്തായ രണ്ടാം പ്രതിക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

രാജകുമാരിയിൽ 13കാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു: ഇയാളുടെ സുഹൃത്തായ രണ്ടാം പ്രതിക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

രാജകുമാരി: ഇടുക്കി രാജകുമാരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ മൂന്നാം ഭർത്താവാണ് കേസിലെ മുഖ്യപ്രതി. തമിഴ്‌നാട് സ്വദേശിയും 55കാരനുമായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ ഇയാളുടെ സുഹൃത്തിനു വേണ്ടി അന്വേഷണം തുടരുകയാണ്. പെൺകുട്ടി ചൈൽഡ് ലൈനിന് നൽകിയ വിവരം അനുസരിച്ചാണ് അമ്മയുടെ മൂന്നാം ഭർ്തതാവിനെ പൊലീസ് അറസ്റ്റഅ ചെയ്തത്.

ഹൈറേഞ്ചിലെ ഒരു സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ അമ്മയുടെ മൂന്നാം ഭർത്താവും സുഹൃത്തും കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ച് വരികയായിരുന്നു. പേടിച്ചു പോയ കുട്ടി പുറത്ത് ആരോടും സംഭവം പറഞ്ഞില്ല. കഴിഞ്ഞ ഒരു വർഷമായി കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. അമ്മയും അച്ഛനും സ്ഥത്തില്ലാതിരുന്ന സമയത്ത് വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ പീഡിപ്പിച്ചതിനാണ് അച്ഛന്റെ സുഹൃത്തിനെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് ലൈന് കൈമാറിയതിനെ തുടർന്നാണ് പൊലീസ് അമ്മയുടെ മൂന്നാം ഭർത്താവിനെ അറസ്റ്റ് ചെയ്തത്. വനിതാ പൊലീസിന് പുറമെ മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.

പോക്‌സോ കേസെടുത്ത് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയിരിക്കുന്ന രണ്ടാംപ്രതിക്കെതിരെയും രാജാക്കാട് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾ തമിഴ്‌നാട്ടിലേയ്ക്ക് കടന്നെന്നാണ് സൂചന. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP