Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആത്മഹത്യാ ഭീഷണി മുഴക്കി വീടുവിട്ടിറങ്ങിയ വീട്ടമ്മ ബന്ധുക്കളേയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ; നാടുമുഴുവനും തിരഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ സൈബർ സെല്ലിന്റെ സാഹായത്തോടെ പൊലീസ് വീട്ടമ്മയെ കണ്ടെത്തിയത് വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും

ആത്മഹത്യാ ഭീഷണി മുഴക്കി വീടുവിട്ടിറങ്ങിയ വീട്ടമ്മ ബന്ധുക്കളേയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ; നാടുമുഴുവനും തിരഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ സൈബർ സെല്ലിന്റെ സാഹായത്തോടെ പൊലീസ് വീട്ടമ്മയെ കണ്ടെത്തിയത് വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

നെടുങ്കണ്ടം: ആത്മഹത്യാ ഭീഷണി മുഴക്കി വീടുവിട്ടിറങ്ങിയ വീട്ടമ്മ ബന്ധുക്കളേയും നാട്ടുകാരെയും പൊലീസിനെയും മണിക്കൂറുകളോളം വട്ടംകറക്കി. നെടുങ്കണ്ടത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. ഫോണിൽ ആത്മഹത്യാ ഭീഷണി മുഴക്കി വീടു വിട്ടിറങ്ങിയ വീട്ടമ്മയെ കാണാതാവുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും കാണാതായതോടെ പൊലീസലും അറിയിച്ചു.

വീട്ടമ്മയെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ നെടുങ്കണ്ടം പൊലീസ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ രാത്രി വൈകി യുവതിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തി. പൊലീസ് ഇടുക്കി സൈബർസെല്ലിന്റെ സഹായംതേടി. വീട്ടമ്മയുടെ ഫോൺ ലൊക്കേഷൻ മൈനർസിറ്റി ഭാഗത്താണെന്ന് കണ്ടെത്തി. തുടർന്നുനടന്ന തിരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു.

ഭർതൃപീഡനം മൂലം വീടുവിട്ടിറങ്ങിയെന്നും ആത്മഹത്യചെയ്യാൻ പോകുകയാണെന്നും വീട്ടമ്മ ഫോണിൽ ബന്ധുക്കളെയും പ്രദേശത്തെ പൊതുപ്രവർത്തകരെയും അറിയിച്ച ശേഷമാണ് വീട്ടമ്മ കുറ്റിക്കാട്ടിൽ ഒളിച്ചത്. ബന്ധുക്കളും നാട്ടുകാരും പലതവണ വിളിച്ചെങ്കിലും വീട്ടമ്മ ഫോണെടുത്തില്ല. തുടർന്ന് നടത്തിയ തിരച്ചിലിലും വീട്ടമ്മയെ കണ്ടെത്താനായില്ല. ഇതോടെ, വിവരം നാട്ടുകാർ നെടുങ്കണ്ടം എസ്‌ഐ. കെ.ദിലീപ് കുമാറിനെ അറിയിച്ചു.

എസ്‌ഐ. ഹരിദാസ്, സിവിൽ പൊലീസ് ഓഫീസർ സഞ്ജു, ഹോംഗാർഡ് ഗോപിനാഥൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. ഭർത്താവിന്റെ പീഡനം മൂലമാണ് വീടുവിട്ടിറങ്ങിയതെന്നാണ് വീട്ടമ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഭർത്താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP