Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഡൽഹിയിൽ 12വയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂരമായ പീഡനം; കത്രിക ഉപയോഗിച്ച് കീഴടക്കിയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും അടി വയറ്റിലും ആഴത്തിൽ മുറിവ്; ഡൽഹി എയിംസിൽ ചികിത്സയിലിരിക്കുന്ന കുട്ടി ഇപ്പോഴും വെന്റിലേറ്ററിൽ; നാല് കൊലപാതക കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ: പ്രതി മുൻപ് സമാന കേസിൽ നല്ലനടപ്പിന് വിട്ടയച്ചയാൾ

ഡൽഹിയിൽ 12വയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂരമായ പീഡനം; കത്രിക ഉപയോഗിച്ച് കീഴടക്കിയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും അടി വയറ്റിലും ആഴത്തിൽ മുറിവ്; ഡൽഹി എയിംസിൽ ചികിത്സയിലിരിക്കുന്ന കുട്ടി ഇപ്പോഴും വെന്റിലേറ്ററിൽ; നാല് കൊലപാതക കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ: പ്രതി മുൻപ് സമാന കേസിൽ നല്ലനടപ്പിന് വിട്ടയച്ചയാൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ 12വയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂരമായ പീഡനം. രക്തത്തിൽ കുളിച്ച നിലിയിൽ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും അടി വയറ്റിലും ആഴത്തിൽ മുറിവുണ്ടായതായി ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ തലയിലും പരുക്കേറ്റിട്ടുണ്ട്. ആരോഗ്യനില മോശമായതിനെത്തുടർന്ന് വെന്റിലേറ്റർ സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇതിനോടകം രണ്ടു ശസ്ത്രക്രിയകൾ നടത്തി. പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ആശുപത്രി വാർഡിലുള്ള കുട്ടിക്ക് ഇപ്പോഴും ഓക്‌സിജൻ നൽകുന്നുണ്ട്.

രണ്ടു ദിവസം മുൻപ് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പീഡനം നടന്നത്. പ്രതി കത്രിക ഉപയോഗിച്ച് പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയ ശേഷം അതിക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു. 33 വയസ്സുള്ള കിഷനാണ് അറസ്റ്റിലായത്. 2004 മുതലുള്ള കാലത്ത് നാല് കൊലപാതക കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കിഷൻ കുറച്ചുനാളായി ജാമ്യത്തിൽ ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Stories you may Like

പോക്‌സോ നിയമപ്രകാരം കേസ് എടുത്ത പൊലീസ് 20 ടീമുകളെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഇവർ വ്യാപകമായി അന്വേഷണം നടത്തി. നൂറിലധികം ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവെടുത്തു. സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. അവസാനമാണ് കിഷൻ തന്നെയാണ് പ്രതിയെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നതും പ്രതി പിടിയിലാകുന്നതും. സംഭവത്തെക്കുറിച്ച് മൊഴി നൽകാവുന്ന നിലയിലല്ല ഇപ്പോൾ പെൺകുട്ടിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതിപിതാക്കളുടെ മൊഴി എടുത്തിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. വീട്ടിൽ മോഷ്ടിക്കാനായി കയറിയ കിഷൻ പെൺകുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയതോടെ പീഡനത്തിന് ഇരയാക്കുക ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് വീടിന്റെ ബാൽക്കണിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ അയൽക്കാരാണ് കണ്ടെത്തിയത്. കുട്ടിക്ക് എഴുന്നേറ്റു നിൽക്കാനുള്ള ശക്തി പോലും ഇല്ലായിരുന്നു. വേഗം അടുത്തുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി എയിംസിലും എത്തിക്കുകയായിരുന്നു.

കുട്ടിയുടെ കുടുംബത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കേജ്‌രിവാളും വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളും കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയിൽ കണ്ടു. മോഷണത്തിനു വേണ്ടിയാണ് കിഷൻ പെൺകുട്ടിയുടെ വീട്ടിൽ എത്തിയതെന്നും കുട്ടി തനിച്ചാണെന്നു കണ്ടപ്പോൾ അക്രമത്തിന് മുതിരുകയായിരുന്നുവെന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്. കിഷനെ കണ്ടതോടെ പെൺകുട്ടി അലറിവിളിച്ചെങ്കിലും കത്രിക ഉപയോഗിച്ച് അയാൾ കുട്ടിയെ കീഴ്‌പ്പെടുത്തുകയായിരുന്നത്രേ. തലയിലും മുഖത്തും അടിവയറ്റിലും കുട്ടിക്ക് മുറിവേറ്റതായി പൊലീസ് അറിയിച്ചു. മുൻക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറും സംഭവത്തെ അപലപിച്ചു. പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP