Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

നടൻ സുശാന്ത് സിങിന്റെ ഡയറിയിലെ ചില പേജുകൾ കീറി മാറ്റിയിട്ടുണ്ടെന്ന് ഫോറൻസിക് സംഘത്തിന്റെ വെളിപ്പെടുത്തൽ; ആ പേജുകൾ കീറി മാറ്റിയതാരെന്ന അന്വേഷണവുമായി ബിഹാർ പൊലീസ്: കേസിലെ മുഖ്യസാക്ഷിയായ സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് പിഥാനിയെ റിയ ചക്രവർത്തി സ്വാധീനിച്ചെന്ന ആരോപണവുമായി നടന്റെ പിതാവ്

നടൻ സുശാന്ത് സിങിന്റെ ഡയറിയിലെ ചില പേജുകൾ കീറി മാറ്റിയിട്ടുണ്ടെന്ന് ഫോറൻസിക് സംഘത്തിന്റെ വെളിപ്പെടുത്തൽ; ആ പേജുകൾ കീറി മാറ്റിയതാരെന്ന അന്വേഷണവുമായി ബിഹാർ പൊലീസ്: കേസിലെ മുഖ്യസാക്ഷിയായ സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് പിഥാനിയെ റിയ ചക്രവർത്തി സ്വാധീനിച്ചെന്ന ആരോപണവുമായി നടന്റെ പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ഡയറിയിലെ ചില പേജുകൾ കീറി മാറ്റിയിട്ടുണ്ടെന്നു ഫൊറൻസിക് സംഘത്തിന്റെ വെളിപ്പെടുത്തൽ. ഈ പേജുകൾ ആരാണ് കീറിയതെന്നും എന്തിനാണ് കീറിയതെന്നുമാണ് ഇപ്പോൾ പൊലീസ് സംഘത്തിന്റെ മുന്നിൽ ചോദ്യമായി നിൽക്കുന്നത്. ഒരു പക്ഷെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചാൽ സുശാന്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് ബിഹാർ പൊലീസ്.

നഷ്ടപ്പെട്ട പേജുകൾ പ്രതിയിലേക്കു വിരൽചൂണ്ടുന്നതാണെന്നും അതുകണ്ടെത്തണമെന്നും സുശാന്തിന്റെ കുടുംബ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിൽ മുഖ്യസാക്ഷിയായ സുഹൃത്ത് സിദ്ധാർഥ് പിഥാനിയെ, സുശാന്തിന്റെ കാമുകി റിയ ചക്രവർത്തി സ്വാധീനിച്ചെന്ന ആരോപണവുമായി നടന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു. സുശാന്ത് തൂങ്ങി നിന്ന മുറിയിലേക്ക് ആദ്യം ഓടി എത്തിയത് സിദ്ധാർത്ഥ് പിഥാനി ആയിരുന്നു. എന്നാൽ സിദ്ധാർത്ഥിനെ റിയാ ചക്രവർത്തി സ്വാധീനിച്ചെന്ന ആരോപണമാണ് ഇപ്പോൾ സിദ്ധാർത്ഥിന്റെ കുടുംബം ഉന്നയിക്കുന്നത്.

Stories you may Like

തനിക്കെതിരെ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മുംബൈ പൊലീസിനു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള റിയയുടെ ഹർജിയിൽ 11ന് വാദംകേൾക്കാനിരിക്കെയാണ്, എതിർ ഹർജി. ഇതിനിടെ, റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തു. വെള്ളിയാഴ്ച റിയയെ 8 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP