Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

65കാരിയെ കുത്തിക്കൊലപ്പെടുത്തിയത് പീഡന ശ്രമത്തിനിടെ; തെളിവ് നശിപ്പിക്കാൻ രക്തം വീണ വസ്ത്രങ്ങൾ കത്തിച്ച പ്രതി കൊല്ലപ്പെട്ട അമ്മിണിയുടെ ഫോണിന്റെ ബാറ്ററിയും ഊരിമാറ്റി; അഞ്ച് ദിവസത്തിന് ശേഷം മൃതദേഹം കുഴിച്ചിട്ട പ്രതി പിടിക്കപ്പെടാതിരിക്കാൻ തമിഴ്‌നാട്ടിലേക്ക് കടന്നു; മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പ്രതിയെ ഉടനടി കുടുക്കി കേരളാ പൊലീസ്

65കാരിയെ കുത്തിക്കൊലപ്പെടുത്തിയത് പീഡന ശ്രമത്തിനിടെ; തെളിവ് നശിപ്പിക്കാൻ രക്തം വീണ വസ്ത്രങ്ങൾ കത്തിച്ച പ്രതി കൊല്ലപ്പെട്ട അമ്മിണിയുടെ ഫോണിന്റെ ബാറ്ററിയും ഊരിമാറ്റി; അഞ്ച് ദിവസത്തിന് ശേഷം മൃതദേഹം കുഴിച്ചിട്ട പ്രതി പിടിക്കപ്പെടാതിരിക്കാൻ തമിഴ്‌നാട്ടിലേക്ക് കടന്നു;  മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പ്രതിയെ ഉടനടി കുടുക്കി കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: അറുപത്തഞ്ചുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ 43കാരനെ കേരളാ പൊലീസ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടി. പീഡനശ്രമം ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ട കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്സി കോളനിയിൽ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണിയുടെ മരണത്തിലാണ് അയൽവാസിയായ മണി പിടിയിലായത്. പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടയിലാണ് അമ്മിണി കൊല്ലപ്പെട്ടത്.

ജൂൺ രണ്ടിനാണ് അമ്മിണി കൊല്ലപ്പെട്ടത്. എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് അമ്മിണി കൊല്ലപ്പെട്ട വിവരം നാട്ടുകാരും വീട്ടുകാരും അറിയുന്നത്. അമ്മിണിയും ഭർത്താവും മാത്രാണ് വീട്ടിൽ താമസം. എന്നാൽ ഭർത്താവ് ഈ സമയത്ത് തൊഴിൽ സംബന്ധമായി തമിഴ്‌നാട്ടിൽ ആയിരുന്നു. അതിനാൽ തന്നെ അമ്മിണിയെ കാണാതായപ്പോൾ തമിഴ്‌നാട്ടിലുള്ള ഭർത്താവിന് അടുത്തേക്ക് പോയതായാണ് നാട്ടുകാർ വിചാരിച്ചത്.

ജൂൺ 2ന് രാത്രിയാണ് അമ്മിണിയെ മണി കൊലപ്പെടുത്തിയത്. രാത്രി 8.30ന് അമ്മിണിയുടെ വീട്ടിൽ എത്തിയ മണി അവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. എന്നാൽ അമ്മിണി ബഹളം കൂട്ടി. ഇതോടെ മണി കഴുത്തിൽ അമർത്തിപ്പിടിക്കുകയും കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും അമ്മിണി കുതറി മാറാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. മണിയുടെ ശരീരത്തിലും വസ്ത്രത്തിലും എല്ലാം രക്തം പടർന്നു. ഇതോടെ ഭയന്നു പോയ മണി വീട്ടിൽ പോയി വസ്ത്രം മാറി വന്നപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു. തുടർന്ന് അമ്മിണിയുടെ മൊബൈൽ ഫോൺ എടുത്ത് ബാറ്ററി ഊരിമാറ്റി ഒളിപ്പിച്ചു.

അതോടെ അമ്മിണിയുടെ വീടിന്റെ വാതിൽ അടച്ച് സ്വന്തം വീട്ടിലക്കു പോയി രക്തം വീണ വസ്ത്രങ്ങൾ റോഡരികിൽ കൊണ്ടുവന്നു കത്തിച്ചു. കൊലപാതകം നടത്തിയതിന്റെ പിറ്റേന്നു മുതൽ ഏതാനും ദിവസം മണി കൂലിപ്പണിക്കു പോയി. വീട് അടച്ചിട്ടിരുന്നതിനാൽ അമ്മിണി തമിഴ്‌നാട്ടിൽ ഭർത്താവിന്റെ അടുത്തേക്കു പോയതായി നാട്ടുകാരും കരുതി. സമീപത്തെ വീട്ടിൽ നിന്ന് തൂമ്പ കൊണ്ടുവന്ന് ജൂൺ 6ന് കുഴിയെടുത്തശേഷം 7ന് രാത്രി മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവന്നു മൂടി. അമ്മിണിയുടെ വീട്ടിൽ നിന്ന് ഇൻഡക്ഷൻ കുക്കർ, തേപ്പുപെട്ടി, റേഡിയോ എന്നിവയെടുത്ത് മണി തന്റെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ ഒളിപ്പിച്ചു. പിറ്റേന്നു രാവിലെ തമിഴ്‌നാട്ടിലേക്കു പുറപ്പെട്ടെങ്കിലും പാസ് ഇല്ലാത്തതിനാൽ കുമളി വഴി അതിർത്തി കടക്കാൻ സാധിച്ചില്ല.

തുടർന്ന് പുറ്റടിയിൽ എത്തുകയും അവിടെ നിന്ന് പച്ചക്കറി വാഹനത്തിൽ കയറി തേനിയിൽ എത്തുകയും ചെയ്തു. ഈ സമയം അമ്മിണിയെ പോണിൽ വിളിച്ചിട്ടും കിട്ടാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ മണി പൊലീസിന്റെ പിടിയിലായത്. കട്ടപ്പന ഡിവൈഎസ്‌പി എൻ.സി. രാജ്‌മോഹൻ, വണ്ടന്മേട് സിഐ വി എസ്. നവാസ്, കട്ടപ്പന എസ്‌ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ നാട്ടുകാർ രോഷാകുലരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP