Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിനേയും മക്കളേയും കൊച്ചിയിൽ എത്തിച്ചത് എൻ ഐ എ തന്നെ; പ്രതികളുമായുള്ള വാഹനങ്ങൾ വാളയാർ ചെക്‌പോസ്റ്റ് കടന്നു 15 മിനിറ്റിനു ശേഷമാണ് സ്വപ്‌നയുടെ കുടുംബവുമായുള്ള കാർ അതിർത്തിയിലെത്തി; കൊച്ചിയിൽ എത്തി സ്വപ്നയെ കണ്ട ശേഷം കുടുംബം പോയത് സുരക്ഷിത കേന്ദ്രത്തിൽ; പഴുതടച്ച സുരക്ഷയൊരുക്കി പൊലീസും എൻ ഐ എയും; കൊറോണ ക്വാറന്റൈൻ കാലം കഴിഞ്ഞാൽ ഇവർക്ക് വീട്ടിലേക്ക് മടങ്ങാം

ഭർത്താവിനേയും മക്കളേയും കൊച്ചിയിൽ എത്തിച്ചത് എൻ ഐ എ തന്നെ; പ്രതികളുമായുള്ള വാഹനങ്ങൾ വാളയാർ ചെക്‌പോസ്റ്റ് കടന്നു 15 മിനിറ്റിനു ശേഷമാണ് സ്വപ്‌നയുടെ കുടുംബവുമായുള്ള കാർ അതിർത്തിയിലെത്തി; കൊച്ചിയിൽ എത്തി സ്വപ്നയെ കണ്ട ശേഷം കുടുംബം പോയത് സുരക്ഷിത കേന്ദ്രത്തിൽ; പഴുതടച്ച സുരക്ഷയൊരുക്കി പൊലീസും എൻ ഐ എയും; കൊറോണ ക്വാറന്റൈൻ കാലം കഴിഞ്ഞാൽ ഇവർക്ക് വീട്ടിലേക്ക് മടങ്ങാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വപ്‌നാ സുരേഷിന്റെ ഭർത്താവ് ജയശങ്കറും രണ്ട് മക്കളും ഇപ്പോഴുള്ളത് പൊലീസ് സംരക്ഷണയിൽ. ബംഗളൂരുവിൽ നിന്ന് ഇവരേയും എൻ ഐ എ കൊച്ചയിൽ എത്തിച്ചിരുന്നു. കൊച്ചിയിൽ വച്ചാണ് ഇവർക്ക് പൊലീസ് സുരക്ഷ എൻഐഎ ഉറപ്പാക്കിയത്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംകൊണ്ട് എൻഐഎ സംഘം സഞ്ചരിച്ച വാഹനങ്ങൾക്കു പിന്നിൽ മറ്റൊരു കാറിലാണു സ്വപ്നയുടെ ഭർത്താവും 2 മക്കളും കേരള അതിർത്തിയിലെത്തിയത്. ഇവരെ പൊലീസ് കൊച്ചിയിലെത്തിച്ചു.

പ്രതികളുമായുള്ള വാഹനങ്ങൾ വാളയാർ ചെക്‌പോസ്റ്റ് കടന്നു 15 മിനിറ്റിനു ശേഷമാണ് സ്വപ്‌നയുടെ കുടുംബവുമായുള്ള കാർ അതിർത്തിയിലെത്തിയത്. അവിടെ അധികൃതർ തടഞ്ഞെങ്കിലും വിവരം പറഞ്ഞതോടെ കടത്തിവിട്ടു. വാളയാറിൽനിന്ന് എൻഐഎ സംഘത്തിന് അകമ്പടി നൽകിയ പൊലീസ് തന്നെ ഇവരെ വാഹനവ്യൂഹത്തിനൊപ്പമെത്താൻ സഹായിച്ചു. കടവന്ത്രയിലെ എൻഐഎ ഓഫിസിലെത്തിയ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ഇവർ എൻ ഐ എ ഓഫീസിലെത്തി സ്വപ്‌നാ സുരേഷിനെ കണ്ടെത്തുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് സ്വപ്‌ന വിട്ടതു മുതൽ കുടുംബവും അവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ഇവർക്കാർക്കും കടത്തിൽ പങ്കില്ലെന്നാണ് കസ്റ്റംസിന്റേയും എൻ ഐ എയുടേയും വിലയിരുത്തൽ.

ബംഗളൂരുവിൽ നിന്ന് വന്നതു കൊണ്ട് ഇവർക്കും കൊറോണ നിരീക്ഷണം അനിവാര്യമാണ്. അതുകൊണ്ടാണ് ഇവർക്ക് പ്രത്യേക കേന്ദ്രം ഏർപ്പെടുത്തുന്നത്. ക്വാറന്റൈൻ കാലം കഴിഞ്ഞാൽ ഇവർക്ക് വീട്ടിലേക്ക് മടങ്ങാനാകും. മകളുടെ സോഷ്യൽ മീഡിയയിലെ ഫോൺ വിളിയാണ് സ്വപ്നയെ കുടുക്കിയതെന്ന് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കുടുംബത്തിന് സുരക്ഷ കൂട്ടുന്നത്. അതിനിടെ, കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും.

അതേസമയം, ഒളിവിൽ കഴിയുമ്പോഴും സന്ദീപ് നായർ വിളിച്ചിരുന്നതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. താൻ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും എല്ലാ കുറ്റവും തന്റെ പേരിൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും സന്ദീപ് പറഞ്ഞതായി അമ്മ പറഞ്ഞു. ആഡംബരകാർ വാങ്ങിയതിലും വർക്ക്ഷോപ്പ് തുടങ്ങിയതിലും കടമുണ്ടെന്നും ഇക്കാര്യങ്ങൾ മാധ്യമങ്ങളിലൂടെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അമ്മ പറഞ്ഞു. സ്വർണക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് ഫൈസൽ ഫരീദ് ദുബായിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കസ്റ്റംസ് തന്നെ ബന്ധപ്പെട്ടിട്ടില്ല. തന്റെ സുഹൃത്തിനോട് വിവരങ്ങൾ തിരക്കിയതായി അറിഞ്ഞുവെന്നും ഫൈസൽ പറഞ്ഞു. എന്നാൽ സുഹൃത്തുവഴി ഫൈസലിന്റെ മൊഴിയെടുത്തുവെന്നാണ് കസ്റ്റംസ് പറയുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നത് സ്വപ്ന സുരേഷിനാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ഒരാളായ സരിത്തിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാണ്. സ്വർണം എവിടെ നിന്നുമാണ് വരുന്നതെന്നും ആർക്കാണ് അത് നൽകുന്നത് എന്നെല്ലാമുള്ള കാര്യങ്ങൾ അറിയാവുന്നത് സ്വപ്നയ്ക്കാണെന്നാണ് സരിത്ത് പറയുന്നത്. ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്ത് സ്വപ്നയെ സംബോധന ചെയ്തത്.

മാത്രമല്ല, സർണക്കടത്തിലെ ഇടപാടുകാരനും മുസ്ലിം ലീഗ് നേതാവും എംപിയുമായ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്നും പറയപ്പെടുന്ന റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും ഇയാൾ പറഞ്ഞു.കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് സരിത്ത് ഇങ്ങനെ മൊഴി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP