Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് സഹായമായി കർഷകർക്ക് അനുവദിച്ച വായ്പാ തുക ലഭിച്ചവരിൽ കൂടുതലും ബാങ്ക് ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കൾ; അംഗത്വത്തിന് അപേക്ഷിച്ച ദിവസം തന്നെ വായ്പ ലഭിച്ചതും നിരവധി പേർക്ക്; വായ്പത്തുക തട്ടിയെടുത്തവരിൽ സർക്കാർ ഉദ്യോഗസ്ഥരും: അടിമാലി സർവീസ് സഹകരണ ബാങ്കിൽ വൻ തിരിമറി

കോവിഡ് സഹായമായി കർഷകർക്ക് അനുവദിച്ച വായ്പാ തുക ലഭിച്ചവരിൽ കൂടുതലും ബാങ്ക് ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കൾ; അംഗത്വത്തിന് അപേക്ഷിച്ച ദിവസം തന്നെ വായ്പ ലഭിച്ചതും നിരവധി പേർക്ക്; വായ്പത്തുക തട്ടിയെടുത്തവരിൽ സർക്കാർ ഉദ്യോഗസ്ഥരും: അടിമാലി സർവീസ് സഹകരണ ബാങ്കിൽ വൻ തിരിമറി

സ്വന്തം ലേഖകൻ

അടിമാലി: അടിമാലി സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തിരിമറി. കോവിഡ് സഹായമായി കർഷകർക്ക് വിതരണം ചെയ്യാൻ നൽകിയ രണ്ടരക്കോടി രൂപയിലാണ് ബാങ്ക് ഉദ്യോഗസ്ഥരുടെയും ഭരണ സമിതി അംഗങ്ങളുടെയും അറിവോടെ വൻ തിരിമറി നടത്തിയത്. കാർഷികമേഖലയെ സഹായിക്കാൻ അനുവദിച്ച പണം അർഹതയില്ലാത്തവർക്കു വീതിച്ചു നൽകിയത്. കർഷകർക്ക് അനുവദിച്ച രണ്ട് ലക്ഷം രൂപ വീതമുള്ള വായ്പത്തുക തട്ടിയെടുത്തതിൽ സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളും ഉൾപ്പെടുന്നു.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാർഷിക മേഖലയെയും ചെറുകിട വ്യവസായ മേഖലയെയും ശക്തിപ്പെടുത്തുവാൻ നബാർഡ് 5 കോടി രൂപയാണ് സഹകരണ ബാങ്കുകൾക്കു നൽകിയത്. കർഷകർക്ക് വായ്പയായി നൽകാനാണ് പണം അനുവദിച്ചത്. എന്നാൽ ഈ അഞ്ച് കോടി രൂപയുടെ സഹായം ഇടുക്കിയിൽ പൂർണമായി വിനിയോഗിച്ചത് അടിമാലി സഹകരണ ബാങ്ക് മാത്രമാണ്. ഇതിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തിരിമറി നടന്നതായി കണ്ടെത്തിയത്.

അന്വേഷണത്തിൽ പണം ബാങ്ക് ഉദ്യോഗസ്ഥർ ചേർന്ന് തോന്നിയവർക്കെല്ലാം നൽകിയതായി കണ്ടെത്തുകയായിരുന്നു. ഈ ബാങ്കിലെ ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളാണ് പണം ലഭിച്ചതിൽ ഏറെയും. ഒരു കുടുംബത്തിലെ നാലും അഞ്ചും പേർക്ക് വരെ ആളൊന്നിന് രണ്ടു ലക്ഷം രൂപ വീതമുള്ള വായ്പ അനുവദിച്ചിട്ടുണ്ട്. ബാങ്കിൽ അംഗത്വത്തിന് അപേക്ഷിച്ച ദിവസം തന്നെ അംഗത്വവും വായ്പയും ഒരുമിച്ച് ലഭിച്ചതും ഒട്ടേറെ പേർക്കാണ്. സഹകരണ സംഘത്തിന്റെ ചട്ടങ്ങളുടെ ലംഘനമാണിത്. എന്നാൽ ഈ നിയമമെല്ലാം കാറ്റിൽ പറത്തി പണം അനുവദിക്കുക ആയിരുന്നു.

കർഷകർക്കും കച്ചവടക്കാർക്കും ലഭിക്കേണ്ട വായ്പത്തുക തട്ടിയെടുത്തതിൽ അദ്ധ്യാപകരും വാണിജ്യനികുതി ഉദ്യോഗസ്ഥനും വരെ ഉൾപ്പെടുന്നു. എന്നാൽ സഹകരണസംഘത്തിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് വായ്പ വിതരണം നടത്തിയതെന്നും ഭൂമിയോ സ്വർണമോ പണയം സ്വീകരിച്ചാണ് തുക നൽകിയതെന്നും അടിമാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആന്റണി സിഐസക് പറഞ്ഞു. ഒരു കുടുംബത്തിലെ ഒന്നിലധികം ആളുകൾക്കു തുക നൽകിയത് അവരുടെ പേരിൽ പ്രത്യേകം ഭൂമി ഉള്ളതുകൊണ്ടാണ്. പരാതികൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം അറിയിച്ചു. 118 പേർക്കാണ് വായ്പ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP