Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

50 രൂപ പോക്കറ്റിൽ നിന്നും കയ്യിട്ടെടുത്തതിനെ ചൊല്ലി തർക്കം നടന്നത് കള്ള് ഷാപ്പിൽ വെച്ച്; വാക്കേറ്റത്തിനൊടുവിൽ വിട്ടയച്ചത് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്ന് മുന്നറിയിപ്പ് നൽകി; എന്നാൽ ഈ ഭാഗത്ത് വീണ്ടും എത്തിയ രാജേഷിനെ ചവിട്ടി കൊന്ന് പൂർവ്വ വൈരാഗ്യം തീർത്ത് പ്രതികൾ: മൂന്നു പേർ അറസ്റ്റിൽ

50 രൂപ പോക്കറ്റിൽ നിന്നും കയ്യിട്ടെടുത്തതിനെ ചൊല്ലി തർക്കം നടന്നത് കള്ള് ഷാപ്പിൽ വെച്ച്; വാക്കേറ്റത്തിനൊടുവിൽ വിട്ടയച്ചത് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്ന് മുന്നറിയിപ്പ് നൽകി; എന്നാൽ ഈ ഭാഗത്ത് വീണ്ടും എത്തിയ രാജേഷിനെ ചവിട്ടി കൊന്ന് പൂർവ്വ വൈരാഗ്യം തീർത്ത് പ്രതികൾ: മൂന്നു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൃശൂർ: 50 രൂപയുടെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനക്കൊടി മാമ്പുള്ളിൽ രാജേഷാണ് (50) വെള്ളിയാഴ്ച സുഹൃത്തുക്കളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ ഒല്ലൂർ കുരിയച്ചിറ മരത്തറയിൽ ഉണ്ണിക്കൃഷ്ണൻ (47), ചാവക്കാട് ഒരുമനയൂർ കാരേക്കാട് വലിയകത്തു തോട്ടുങ്ങഴ് ഫൈസൽ (36), വെങ്ങിണിശേരി കാര്യാടൻ ഷിജു (35) എന്നിവരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്.

പടിഞ്ഞാറേക്കോട്ടയിലെ കള്ളുഷാപ്പിൽ മദ്യപിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റിൽനിന്നു രാജേഷ് 50 രൂപ മദ്യപിക്കാൻ എടുത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി. 3ന് രാത്രി 9ന് പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സിലാണ് രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് 2 ദിവസം മുൻപു ഇവരെല്ലാവരും ചേർന്നു കള്ളുഷാപ്പിലിരുന്നു മദ്യപിച്ചിരുന്നു.

ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റിൽനിന്നു രാജേഷ് ബലംപ്രയോഗിച്ച് 50 രൂപ എടുത്തതിനെച്ചൊല്ലി തർക്കമുണ്ടായി. ഇനി പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്നു രാജേഷിനെ പ്രതികൾ താക്കീതു ചെയ്തു.

എന്നാൽ, 3 ന് വൈകിട്ടു പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പിങ് കോംപ്ലക്‌സിൽ എത്തിയ രാജേഷിനെ പ്രതികൾ നിലത്തിട്ടു ക്രൂരമായി ചവിട്ടി. കത്രിക കൊണ്ടു കുത്തുകയും ചെയ്തു. രാജേഷ് ബോധരഹിതനായതോടെ സംഘം മുങ്ങി. ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP